- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകാവസാനത്തിന്റെ ആദ്യ അടയാളമെന്ന് പാസ്റ്റർ; കനത്ത മൂടൽ മഞ്ഞിൽ കാഴ്ച നഷ്ടമാകുമെന്ന് ഭയന്ന് ബ്രിട്ടൻ; നാളത്തെ ഗ്രഹണം കാത്ത് ലോകം
ഓരോ സൂര്യഗ്രഹണവും ആശങ്കകളോടെയാണ് കടന്നുവരുന്നത്. നാളെ യൂറോപ്പിലാകെ ദൃശ്യമാകുന്ന സൂര്യഗ്രഹണവും പലരിലും അത്തരം ചില ആശങ്കകൾ വിതച്ചുതുടങ്ങിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുശേഷം ചന്ദ്രഗ്രഹണം കൂടി വരാനിരിക്കെ, ഇത് ലോകാവസാനത്തിന്റെ ആദ്യ അടയാളമാണെന്ന് ക്രിസ്തീയ പുരോഹിതൻ മാർക്ക് ബ്ലിറ്റ്‌സിനെപ്പോലുള്ളവർ കരുതുന്നു. ഏപ്രിൽ നാലിനാണ് ചന്
ഓരോ സൂര്യഗ്രഹണവും ആശങ്കകളോടെയാണ് കടന്നുവരുന്നത്. നാളെ യൂറോപ്പിലാകെ ദൃശ്യമാകുന്ന സൂര്യഗ്രഹണവും പലരിലും അത്തരം ചില ആശങ്കകൾ വിതച്ചുതുടങ്ങിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുശേഷം ചന്ദ്രഗ്രഹണം കൂടി വരാനിരിക്കെ, ഇത് ലോകാവസാനത്തിന്റെ ആദ്യ അടയാളമാണെന്ന് ക്രിസ്തീയ പുരോഹിതൻ മാർക്ക് ബ്ലിറ്റ്‌സിനെപ്പോലുള്ളവർ കരുതുന്നു. ഏപ്രിൽ നാലിനാണ് ചന്ദ്രഗ്രഹണം.
യൂറോപ്പിലാകമാനം സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും, ഇന്ത്യയിൽ ഇത് ബാധിക്കില്ല. സ്‌കോട്ട്‌ലൻഡിലാകും കൂടുതൽ ഇരുട്ടുവീഴുക. ഗ്ലാസ്‌ഗോ, അബെർഡീൻ, എഡിൻബർഗ് എന്നിവിടങ്ങളിൽ 94 ശതമാനം സൂര്യപ്രകാശവും ചന്ദ്രനാൽ മറയ്ക്കപ്പെടും. യൂറോപ്പിലെ പ്രധാന ഊർജ്ജസ്രോതസ് സൗരോർജമാണെന്നതിനാൽ, സൂര്യഗ്രഹണം ഊർജ പ്രതിസന്ധിക്ക് കാരണമായേക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഒന്നരമണിക്കൂറോളം നേരം സൂര്യഗ്രഹണം നിൽക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വേൾഡ്‌നെറ്റ്‌ഡെയ്‌ലിക്ക് നൽകിയ അഭിമുഖത്തിലാണ് ഈ സൂര്യഗ്രഹണം അന്തിമ വിധിദിനത്തിന്റെ സൂചനയാണെന്ന് പാസ്റ്റർ മാർക്ക് ബ്ലിറ്റ്‌സ് അഭിപ്രായപ്പെട്ടത്. അന്തിമനാളുകൾ അടുത്തുവെന്ന മുന്നറിയിപ്പാണ് സൂര്യഗ്രഹണത്തിലൂടെ ദൈവം ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ബ്രിട്ടനിൽ ഉയർന്ന കനത്ത പുകയും മൂടൽ മഞ്ഞും മറ്റൊരു ആശങ്കയ്ക്കുകൂടി കാരണമായിട്ടുണ്ട്. നാളത്തെ സൂര്യഗ്രഹണം കഴിയുന്നതുവരെ മൂടിക്കെട്ടിയ അന്തരീക്ഷം തുടരുമെന്നാണ് മുന്നറിയിപ്പ്. പുകയും മൂടൽ മഞ്ഞും അന്തരീക്ഷത്തിലെ മലിനീകരണത്തോത് വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. മൂടൽ നിൽക്കുന്നതിനാൽ, വെള്ളിയാഴ്ചത്തെ സൂര്യഗ്രഹണം ഒട്ടേറെ മേഖലകളിൽ ദൃശ്യമാകാനും സാധ്യതയില്ല.
പുകയും മൂടൽമഞ്ഞുമുള്ളതിനാൽ, ജനങ്ങൾ കരുതലോടെയിരിക്കണമെന്ന മുന്നറിയിപ്പ് പരിസ്ഥിതി വകുപ്പ് നൽകിയിട്ടുണ്ട്. ഹൃദ്രോഗമോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ള കുട്ടികളും പ്രായമായവരും പുറത്ത് അധികം ഇറങ്ങി നടക്കരുതെന്നാണ് നിർദ്ദേശം. ആസ്ത്മ ഉള്ളവർക്കും ഈ കാലാവസ്ഥയിൽ ശ്വാസംമുട്ടൽ ഉണ്ടായേക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.