- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിതകേരളത്തിന് ഖത്തറിന്റെ ഉപഹാരം:ജനറേഷൻ അമേസിങ് ഇക്കോബാഗുകൾ വിതരണം ചെയ്തു
മുക്കം: 2022 ഖത്തർ ലോകകപ്പിന്റെ ഭാഗമായി ഗോതമ്പറോഡിൽ നടക്കുന്ന ജനറേഷൻ അമേസിങ് ഫുട്ബോൾ കോച്ചിംഗിൽ പങ്കെടുത്തവർക്ക് ഖത്തറിന്റെ സ്നേഹോപഹാരമായ പരിസ്ഥിതി സൗഹൃദ ഇക്കോ ബാഗുകൾ സമ്മാനിച്ചു. ഗോതമ്പറോഡ് തണൽ-ജി.എ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗ്രീൻവാലിയിൽ നടന്ന പരിപാടി ചാലിൽ അബ്ദുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജി.എ കോച്ചുമാർക്കുള്ള ജഴ്സികളുടെ വിതരണം സാലിം ജീറോഡ് നിർവഹിച്ചു. ചീഫ് കോച്ച് ശബീർ വിളക്കോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അശ്മിൽ കൂടത്തിൽ സ്വാഗതവും ഷമീർ മണ്ണിൽ നന്ദിയും പറഞ്ഞു. കോച്ചുമാരായ അൻസിൽറഹ്മാൻ, അഫി, അഫ്ലഹ് എന്നിവർ നേതൃത്വം നൽകി. കോച്ചിംഗിന്റെ ആദ്യ സീസൺ സമാപനവും ഫൈനൽ റൗണ്ട് മത്സരങ്ങളും ഡിസംബർ 9 ന് നടക്കും.
മുക്കം: 2022 ഖത്തർ ലോകകപ്പിന്റെ ഭാഗമായി ഗോതമ്പറോഡിൽ നടക്കുന്ന ജനറേഷൻ അമേസിങ് ഫുട്ബോൾ കോച്ചിംഗിൽ പങ്കെടുത്തവർക്ക് ഖത്തറിന്റെ സ്നേഹോപഹാരമായ പരിസ്ഥിതി സൗഹൃദ ഇക്കോ ബാഗുകൾ സമ്മാനിച്ചു. ഗോതമ്പറോഡ് തണൽ-ജി.എ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗ്രീൻവാലിയിൽ നടന്ന പരിപാടി ചാലിൽ അബ്ദുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജി.എ കോച്ചുമാർക്കുള്ള ജഴ്സികളുടെ വിതരണം സാലിം ജീറോഡ് നിർവഹിച്ചു.
ചീഫ് കോച്ച് ശബീർ വിളക്കോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അശ്മിൽ കൂടത്തിൽ സ്വാഗതവും ഷമീർ മണ്ണിൽ നന്ദിയും പറഞ്ഞു. കോച്ചുമാരായ അൻസിൽറഹ്മാൻ, അഫി, അഫ്ലഹ് എന്നിവർ നേതൃത്വം നൽകി. കോച്ചിംഗിന്റെ ആദ്യ സീസൺ സമാപനവും ഫൈനൽ റൗണ്ട് മത്സരങ്ങളും ഡിസംബർ 9 ന് നടക്കും.
Next Story