റ്റലിയിൽ വരുന്ന മൂന്ന് വർഷത്തിനിടെ കാർ വാങ്ങുന്നവരിൽ നിന്നും ഇക്കോ ടാക്‌സ് കൂടി ചുമത്താൻ തീരുമാനം. പുതിയ കാർ വാങ്ങുമ്പോൾ അവ പുറത്ത് വിടുന്ന കാർബൺ ഡൈ ഓക്‌സൈഡിന്റെ തോതനുസരിച്ചായിരിക്കും ടാക്‌സ് അടക്കേണ്ടി വരുക. പുതിയ നിർദ്ദേശം ബഡ്ജറ്റിൽ അവതരിപ്പിക്കാനാണ് പദ്ധതി.

ഇതോടെ 2019 നും 2021 നും ഇടയിൽ ഇലക്ട്രിക് കാർ വാങ്ങുന്നവരും പരിസ്ഥി മലീനകരണം ഒഴിവാക്കുന്ന നടപടികളുടെ ഭാഗമായി ഇക്കോ ടാക്‌സ് നേരിടേണ്ടിവരും. ഒരു കി.മി ദൂരം സഞ്ചരിക്കുന്നതിനിടയിൽ 90 ഗ്രാം കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന വാഹനങ്ങൾക്ക് 6000യൂറോ വരെ ടാക്‌സ് അടക്കേണ്ടി വന്നേക്കാം.

വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിന്റെയും പുറന്തള്ളുന്ന മാലിന്യത്തിന്റെയും തോതനുസരിച്ചായിരിക്കും ടാക്‌സ് അടക്കേണ്ടിവരുക. രാജ്യത്തെ പരിസ്ഥിതി മലീനകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.