കുവൈത്ത് സിറ്റി: ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞതിനെ ത്തുടർന്നുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ഭാഗമായിട്ടാണ് സർക്കാർ ചെലവ് 25 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി കുവൈറ്റ് തയ്യാറാക്കുന്നു. കൂടാതെ സബ്‌സിഡികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്.

മാത്രമല്ല പുതിയ പദ്ധതികൾ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനവുമുണ്ട്. മന്ത്രിമാരും, ദേശീയ അസംബ്ലിയുടെ ധനകാര്യ സാമ്പത്തിക കാര്യ കമ്മിറ്റിയുടെ സംയുക്ത യോഗത്തിലാണ് ചെലവുകൾ വെട്ടിക്കുറയ്ക്കാനുള്ള നിർദേശങ്ങൾ ചർച്ച ചെയ്തത്.അടിസ്ഥാന സേവനങ്ങൾക്കും അവശ്യ വസ്തുക്കൾക്കുമുള്ള സബ്‌സിഡി നിയന്ത്രിക്കും. പുതുതായി നടപ്പാക്കുന്ന ചില പദ്ധതികൾ സ്വകാര്യവത്കരിക്കുകാനും, ചിലത് സർക്കാർസ്വകാര്യ പങ്കാളിത്തത്തോടെ ആനുവദിക്കും. എന്നാൽ നിലവിലുള്ള പദ്ധതികൾ സർക്കാർ മേൽേനാട്ടത്തിൽ തന്നെയാവും നടപ്പിലാക്കുക.

വെള്ളത്തിനും വൈദ്യുതിക്കും നൽകുന്ന സബ്‌സിഡികൾ 25 ശതമാനം നിയന്ത്രിക്കുന്നതുവഴി 1.2 ലക്ഷംകോടി ദിനാർ സമാഹരിക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രതിമാസം 220 ലിറ്റർ ഇന്ധനം,
സബ്‌സിഡി നിരക്കിൽ സ്വദേശികൾക്ക് നലകും. ഇതിനായി ഇന്ധന കൂപ്പണുകൾ അനുവദിക്കും, അതിനുമുകളിൽ വരുന്ന ഉപയോഗത്തിന് സബ്‌സിഡി ഒഴിവാക്കാണമെന്നും എംപിമാർ നിർദേശിച്ചിട്ടുണ്ട്.