കുവൈത്ത് സിറ്റി: പ്രവാസം മതിയാക്കി മടങ്ങുന്ന മലയാളി കുടുംബങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നാണ് റിപ്പോർട്ട്. കുവൈറ്റിനെ പിടിമൂറിക്കിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുടുംബങ്ങൾ രാജ്യം വിടുന്നതെന്നാണ് സൂചന.രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്‌ ളെന്നാണ് സർക്കാർ പറയുന്നതെങ്കിലും എല്ലാരംഗത്തും അതിന്റെ അടയാളങ്ങൾ കണ്ടു തുടങ്ങിയതായി വിദേശികൾ പറയുന്നു

രാജ്യത്ത് വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മുൻകൂട്ട് കണ്ട് പ്രവാസികൾ കുടുംബത്തെ നാട്ടിലേക്ക് അയക്കാനൊരുങ്ങുകയാണ്.ഇതോടെ രാജ്യത്തെ ഇന്ത്യൻ സ്‌കൂളുകളിൽനിന്ന് ഇത്തവണ നിരവധി വിദ്യാർത്ഥികളാണ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കുന്നത്. ഇതിന്റെ തോത് സാധാരണത്തേതിനെക്കാൾ ഏറെ കൂടുതലാണ് എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഒരു പ്രമുഖ ഇന്ത്യൻ സ്‌കൂളിൽനിന്നുമാത്രം ഇത്തവണ 600 ലേറെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ(ടി.സി) ഇഷ്യു ചെയ്തതായി അധികൃതർ വ്യക്തമാക്കി. സാധാരണ 250ൽ താഴെ ഇഷ്യു ചെയ്യുന്നിടത്താണിത്.

പൊതുചെലവ് കുറക്കുന്നതിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളെല്ലാം ബജറ്റ് കുറച്ചു കഴിഞ്ഞു. ഏറെ ആനുകൂല്യങ്ങൾ നൽകപ്പെടുന്ന എണ്ണക്കമ്പനികളിൽ വരെ നിയന്ത്രണങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. സ്വകാര്യ കമ്പനികളും ചെലവുകൾ വെട്ടിക്കുറക്കുന്ന നടപടികൾക്ക് തുടക്കമിട്ടു. .നേരിട്ടുള്ള പിരിച്ചുവിടൽ വ്യാപകമായിട്ടില്‌ളെങ്കിലും പല സ്ഥാപനങ്ങളിലും വിദേശ ജോലിക്കാർക്ക് പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇതോടൊപ്പം, അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്കുകളിൽ വരാനിരിക്കുന്ന വർധനയും വിദേശികൾക്ക് തിരിച്ചടിയാവുന്നു. പെട്രോൾ, വൈദ്യുതി തുടങ്ങിയവയുടെയെല്ലാം നിരക്കിൽ ഉടൻ വർധനയുണ്ടാവുമെന്നാണ് സൂചന. ഇവ നടപ്പാവുന്നതോടെ സാധനങ്ങളുടെ വിലയിലും കാര്യമായ വർനധയുണ്ടാവും. ഒപ്പം, താമസയിടങ്ങളുടെ വാടകയും വർധിക്കും. ഇതുകൂടി മുന്നിൽകണ്ടാണ് ചെറുതും ഇടത്തരം വരുമാനമുള്ളവരുമായ പ്രവാസികൾ കുടുംബങ്ങളെ നാട്ടിലേക്കയക്കുന്നത്.