- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
യുദ്ധത്തിന്റെ സാമ്പത്തിക ശാസ്ത്രം
നമ്മൾ സാധാരണക്കാരായ ആൾക്കാർ വിചാരിക്കും കാശ്മീർ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു വലിയ പ്രശ്‌നമാണ്, മധ്യ പൂർവ ദേശത്തെ ഏറ്റവും വലിയ പ്രശ്‌നക്കാരൻ ഇസ്രയേൽ ആണല്ലോ എന്നൊക്കെ. പക്ഷെ ലോകത്തിലെ എല്ലാ യുദ്ധങ്ങളുടെയും പുറകിൽ സാമ്രാജത്വ സാമ്പത്തിക താല്പര്യങ്ങൾ മാത്രം. നമ്മളുടെ പത്രങ്ങൾ ഒന്നും ഇതു സാധാരണ ക്കാർക്ക് മനസിലാകുന്ന ഭാഷയ
നമ്മൾ സാധാരണക്കാരായ ആൾക്കാർ വിചാരിക്കും കാശ്മീർ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു വലിയ പ്രശ്‌നമാണ്, മധ്യ പൂർവ ദേശത്തെ ഏറ്റവും വലിയ പ്രശ്‌നക്കാരൻ ഇസ്രയേൽ ആണല്ലോ എന്നൊക്കെ. പക്ഷെ ലോകത്തിലെ എല്ലാ യുദ്ധങ്ങളുടെയും പുറകിൽ സാമ്രാജത്വ സാമ്പത്തിക താല്പര്യങ്ങൾ മാത്രം. നമ്മളുടെ പത്രങ്ങൾ ഒന്നും ഇതു സാധാരണ ക്കാർക്ക് മനസിലാകുന്ന ഭാഷയിൽ എഴുതില്ല. അതുകൊണ്ടാണ് സാധാരണക്കാർ ഈ യുദ്ധങ്ങളിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ jewish എന്ന രീതിയിൽ പക്ഷം പിടിക്കുന്നത്. സാധാരണ മർത്യാ നീ വിചാരിക്കുന്ന പോലെ സാമ്രാജ്യത്വത്തി ജാതിയും മതവും ഇല്ല. വാണിജ്യ സാമ്പത്തിക താല്പര്യങ്ങൾ മാത്രമേയുള്ളൂ.
നിങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ ഞാൻ ഇതു വിശദമാക്കാൻ ശ്രമിക്കാം, അമേരിക്കയുടെ ഒരു സ്റ്റേറ്റ് പോലെ ഇസ്രയേലിനെ മധ്യ പൂർവ ദേശത്ത് നിർത്തിയിരിക്കുന്നത് ഗൾഫ് രാജ്യങ്ങളിൽ ഉള്ള പെട്രോൾ ചുളുവിനു അടിച്ചു മാറ്റാൻ വേണ്ടി മാത്രം ആണ്. ഇസ്രയേലിനെ പേടിച്ചു ഈ ഗൾഫ് രാജ്യങ്ങൾ എല്ലാം അമേരിക്കയിൽ നിന്ന് വലിയ തോതിൽ ആയുധങ്ങൾ മേടിച്ചു കൂട്ടും. ഈ ആയുധങ്ങൾക്ക് അമേരിക്ക പറയുന്ന വില ആണ്. ആയുധങ്ങളുടെ ഉത്പാദന ചെലവിന്റെ 1000 ഇരട്ടിയിൽ അധികം വിലയ്ക്കാണ് അത് ഗൾഫ് രാജ്യങ്ങൾക്ക് വിൽക്കുന്നത്. വലിയ തമാശ ഈ ആയുധങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്ന് ഒരു അറബിക്കും അറിയില്ല. Lockheed Martin nte F16 നും F 18 നും ബ്രിട്ടീഷ് എയ്‌റോ സ്‌പേസിന്റെ Tornardo ഒക്കെ ആണ് ഇസ്രയേൽ നു എതിരിനെ ഉപയോഗിക്കാൻ വച്ചിരിക്കുന്ന fighter Aircraft. പക്ഷെ അറബികൾക്ക് ഇതു പറപ്പിക്കാൻ അറിയില്ല. ഉപയോഗം ഇല്ലാത്ത ഈ ആയുധങ്ങൾ കൊണ്ടു അറബികൾക്ക് എന്ത് പ്രയോജനം. അമേരിക്കൻ അല്ലെങ്കിൽ യൂറോപ്പിൽ നിന്നുള്ള പൈലറ്റിനു മാത്രമേ ഇതു പറപ്പിക്കാൻ അറിയൂ. ഒരു നിർണായക യുദ്ധത്തിൽ ഇസ്രയേലിനു എതിരെ ഈ ആയുധങ്ങൾ ഉപയോഗിക്കപെടുമോ ? ഇല്ലാ എന്ന് തന്നെ പറയാം. വേറെ ഒരു തരത്തിൽ പറഞ്ഞാൽ ഒരു സെക്കന്റ് കൊണ്ടു അമേരിക്കയിൽ ഇരുന്നു തന്നെ മറ്റുള്ള രാജ്യങ്ങൾ മേടിച്ചു വച്ചിരിക്കുന്ന മുഴുവൻ അമേരിക്കൻ നിർമ്മിത ആയുധങ്ങളും ഉപയോഗ്യ ശൂന്യമാക്കം. ഈ ആയുധങ്ങളുടെ എല്ലാം programm അമേരിക്കയിൽ ഇരുന്നും കൺടോ്രൾ ചെയ്യാം എന്നതാണ് അതിന്റെ കാരണം. അതായതു ഇസ്രയേലിനെ പേടിച്ചു ഗൾഫ് രാജ്യങ്ങൾ ഉപയോഗ ശൂന്യമായ ആയുധങ്ങൾ അമേരിക്കയിൽ നിന്ന് മേടിക്കുന്നു പകരം ഉപയോഗമുള്ള പെട്രോൾ അമേരിക്ക കൊണ്ടു പോകുന്നു. അതാണ് യുദ്ധത്തിന്റെ സാമ്പത്തികം.
ഇനി കാശ്മീരിലേക്ക് വരാം. കാശ്മീർ പ്രശ്‌നം ഒരിക്കലും സോൾവ് ആകാതെ പുകച്ചു നിർത്തിയിരിക്കുന്നത് ആയുധ കച്ചവടത്തിന് വേണ്ടി മാത്രം ആണ്. ഇന്ത്യ പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും ഒരു യുദ്ധം ഉണ്ടാകും എന്ന് പേടിച്ചു ആയുധങ്ങൾ വൻ തോതിൽ മേടിച്ചു കൂട്ടും. കുറച്ചു കൂടി simple ആയി പറയാം. അമേരിക്കക്കാരൻ നമ്മളുടെ കൊഞ്ചു(shrimp), തുകൽ ഉലപ്ന്നങ്ങൾ ,കശുവണ്ടി പരിപ്പ് ഒക്കെ മേടിക്കും. അതിനു പകരം നമ്മൾക്ക് മനുഷ്യനെ കൊല്ലാനുള്ള ആയുധങ്ങൾ തരും. ഇപ്പോൾ അമേരിക്ക യിൽ മോദി പോകുന്നതിനു മുൻപ് ഇന്ത്യയും ചൈനയും അതിർത്തിയിൽ പ്രശ്‌നം ആണ് എന്ന് പത്ര ദൃശ്യ മാദ്ധ്യമങ്ങളിൽ കൂടി പ്രചരണം നടത്തുന്നത് ആയുധ കച്ചവടത്തിന് വേണ്ടി മാത്രം ആണ്. അതിർത്തികൾ ഇല്ലാത്ത ഉദാത്തമായ മനുഷ്യ സ്‌നേഹം മാത്രം ഉള്ള ഒരു ലോകം എന്നെങ്കിലും നിലവിൽ വരുമോ???
നോട്ട്: Peter Snoden ന്റെ confession of an economic hit man എന്ന പുസ്തകം വായിച്ചാൽ നിങ്ങൾ്ക്ക് കൂടുതൽ അറിവ് കിട്ടും. ഈ കുറിപ്പ് ആ പുസ്തകത്തെ ആധാരമാക്കിയല്ല.