എക്കണോമി ക്ലാസിൽ ഏറ്റവും കൂടുതൽ കാലു നീട്ടി വയ്ക്കാൻ ഇടമുള്ളത് ഖത്തർ എയർവേസിനും എയർ ഇന്ത്യയ്ക്കും എത്തിഹാദിനും; നാട്ടിൽ പോവുകയും വരികയും ചെയ്യുമ്പോൾ ലെഗ്റൂമിന്റെ പ്രാധാന്യം മറക്കേണ്ട
വിമാനത്തിൽ എന്തൊക്കെ ആധുനിക സൗകര്യങ്ങളും ആഡംബരങ്ങളുമുണ്ടെങ്കിൽ അതിൽ കാൽ നീട്ടി വയ്ക്കാൻ വേണ്ടത്ര സൗകര്യമില്ലെങ്കിൽ ഉണ്ടാകുന്ന അസ്വസ്ഥത ദീർഘദൂര യാത്രക്കാരോട് പ്രത്യേകം പറയേണ്ടതില്ല. യുകെയിലേക്ക് വരുകയും പോവുകയും ചെയ്യുന്ന മലയാളികളായി നമുക്ക് ഇത് സ്ഥിരം തലവേദനയാകുന്ന കാര്യവുമാണ്. ഈ ഒരു അവസരത്തിൽ നാം യാത്രാവേളയിൽ വേണ്ടത്ര ലെഗ്റൂമുള്ള വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് അനിവാര്യമാണ്. എക്കണോമി ക്ലാസിൽ ഏറ്റവും കൂടുതൽ കാലു നീട്ടി വയ്ക്കാൻ ഇടമുള്ളത് ഖത്തർ എയർവേസിനും എയർ ഇന്ത്യയ്ക്കും എത്തിഹാദിനുമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പുതിയൊരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകളുണ്ടായിരിക്കുന്നത്. പ്രധാനമായും രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ പഠനത്തിലെ കണ്ടെത്തലുണ്ടായിരിക്കുന്നത്. ദീർഘദൂര വിമാനങ്ങൾ എത്ര മാത്രം ലെഗ്റൂം പ്രദാനം ചെയ്യുന്നുവെന്നും അധിക ലെഗ്റൂമിന് ഇവ എത്ര മാത്രം ചാർജീടാക്കുന്നുവെന്നതുമാണാ ഘടകങ്ങൾ. ഇതനുസരിച്ചാണ 2017ൽ ലെഗ്റൂമിന്റെ കാര്യത്തിൽ ഖത്തർ എയർവേസ് ഒ
- Share
- Tweet
- Telegram
- LinkedIniiiii
വിമാനത്തിൽ എന്തൊക്കെ ആധുനിക സൗകര്യങ്ങളും ആഡംബരങ്ങളുമുണ്ടെങ്കിൽ അതിൽ കാൽ നീട്ടി വയ്ക്കാൻ വേണ്ടത്ര സൗകര്യമില്ലെങ്കിൽ ഉണ്ടാകുന്ന അസ്വസ്ഥത ദീർഘദൂര യാത്രക്കാരോട് പ്രത്യേകം പറയേണ്ടതില്ല. യുകെയിലേക്ക് വരുകയും പോവുകയും ചെയ്യുന്ന മലയാളികളായി നമുക്ക് ഇത് സ്ഥിരം തലവേദനയാകുന്ന കാര്യവുമാണ്. ഈ ഒരു അവസരത്തിൽ നാം യാത്രാവേളയിൽ വേണ്ടത്ര ലെഗ്റൂമുള്ള വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് അനിവാര്യമാണ്. എക്കണോമി ക്ലാസിൽ ഏറ്റവും കൂടുതൽ കാലു നീട്ടി വയ്ക്കാൻ ഇടമുള്ളത് ഖത്തർ എയർവേസിനും എയർ ഇന്ത്യയ്ക്കും എത്തിഹാദിനുമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
പുതിയൊരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകളുണ്ടായിരിക്കുന്നത്. പ്രധാനമായും രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ പഠനത്തിലെ കണ്ടെത്തലുണ്ടായിരിക്കുന്നത്. ദീർഘദൂര വിമാനങ്ങൾ എത്ര മാത്രം ലെഗ്റൂം പ്രദാനം ചെയ്യുന്നുവെന്നും അധിക ലെഗ്റൂമിന് ഇവ എത്ര മാത്രം ചാർജീടാക്കുന്നുവെന്നതുമാണാ ഘടകങ്ങൾ. ഇതനുസരിച്ചാണ 2017ൽ ലെഗ്റൂമിന്റെ കാര്യത്തിൽ ഖത്തർ എയർവേസ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ ചെലവാക്കുന്ന പണത്തിനനുസരിച്ച് ഏറ്റവും മൂല്യം ലഭിക്കുന്നത് ഖത്തർ എയർവേസിലാണ്. ലെഗ്റൂമിന്റ കാര്യത്തിൽ എയർഇന്ത്യ, ഡെൽറ്റ എയർലൈൻസ്, എത്തിഹാദ് എയർവേസ്, തുർക്കിഷ് എയർലൈൻസ് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ള കമ്പനികൾ.
വിമാനത്തിലെ ഒരു സീറ്റിലെ ഏക ബിന്ദുവിനും അഥവാ സിംഗിൾ പോയിന്റിനും അതിന് മുന്നിലുള്ള ഒരു സീറ്റിലെ മറ്റൊരു ബിന്ദുവിനുമിടയിൽ അഥവാ ഐഡന്റിക്കൽ പോയിന്റിനുമിടയിലുള്ള അകലമെന്നാണ് ലെഗ്റൂമിനെ ശാസ്ത്രീയമായി നിർവചിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഖത്തർ എയർവേസിലെ ലെഗ്റൂം അകലം 31 ഇഞ്ചിനും 33 ഇഞ്ചിനും മധ്യേയാണ്. ഇതിലും കൂടുതൽ ലെഗ്റൂമുള്ള ഒരു സീറ്റ് ഉദാഹരണമായി ഒരു എമർജൻസി സീറ്റ് തെരഞ്ഞെടുക്കാനാഗ്രഹിക്കുന്ന യാത്രക്കകാരിൽ നിന്നും ഈ വിമാനക്കമ്പനി അധികമായി ചാർജീടാക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്.
സ്കൈസ്കാനേർസ് നടത്തിയ ഇത് സംബന്ധിച്ച പഠനമനുസരിച്ച് തുർക്കിഷ് എയർലൈൻസും എയർഇന്ത്യയും അധികമായി ലഭ്യമാക്കുന്ന ഓരോ സെന്റീമീറ്റർ അധിക ലെഗ്റൂമിനും യഥാക്രമം 4.97 പൗണ്ടും 5.73 പൗണ്ടും എന്ന തോതിൽ ഈടാക്കുന്നുണ്ട്. എന്നാൽ മറ്റ് കമ്പനികൾ ഇതിനായി ഈടാക്കുന്ന തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവർ ഈടാക്കുന്നത് വളരെ കുറവാണ്. കുറഞ്ഞ ലെഗ്റൂമാണ് വിമാനയാത്രക്കിടയിൽ തങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് മൂന്നിലൊന്ന് യാത്രക്കാരും ഇതേ പഠനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അധിക ലെഗ്റൂമിനായി കൂടുതൽ പണം വാങ്ങുന്നതിൽ പത്തിൽ ഒന്ന് യാത്രക്കാരും ക്ഷുഭിതരുമാണ്.