- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലേക്കുള്ള തൊഴിൽ റിക്രൂട്ട്‌മെന്റ് പ്രതിസന്ധിയിൽ; ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ അയക്കുന്നത് നിർത്തിവച്ചു
സ്റ്റാമ്പ് ചെയ്യാൻ നൽകുന്ന വിസകളിൽ 25 ശതമാനം വീട്ടുവേലക്കാരികളുടേതാകണം എന്ന് സൗദി മന്ത്രാലയത്തിന്റെ പുതിയ നിബന്ധനയോടെ സൗദി അറേബ്യയിലേക്കുള്ള തൊഴിൽ റിക്രൂട്ട്‌മെന്റ് പ്രതിസന്ധിയിലായി. കോൺസുലേറ്റിന്റെ നിർദേശത്തിനെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകാനാണ് റിക്രൂട്ട്‌മെന്റ് കമ്പനികളുടെ തീരുമാനം. ജൂൺ ഒന്നിനാണ് മുംബൈയിലെ സൗദ
സ്റ്റാമ്പ് ചെയ്യാൻ നൽകുന്ന വിസകളിൽ 25 ശതമാനം വീട്ടുവേലക്കാരികളുടേതാകണം എന്ന് സൗദി മന്ത്രാലയത്തിന്റെ പുതിയ നിബന്ധനയോടെ സൗദി അറേബ്യയിലേക്കുള്ള തൊഴിൽ റിക്രൂട്ട്‌മെന്റ് പ്രതിസന്ധിയിലായി. കോൺസുലേറ്റിന്റെ നിർദേശത്തിനെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകാനാണ് റിക്രൂട്ട്‌മെന്റ് കമ്പനികളുടെ തീരുമാനം.
ജൂൺ ഒന്നിനാണ് മുംബൈയിലെ സൗദി കോൺസുലേറ്റ് റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പുതിയ നിർദ്ദേശം നൽകിയത്. തീരുമാനം ജൂൺ 3 മുതൽ നടപ്പിലായി. ഇതോടെ പ്രതിസന്ധിയിലായ ഏജൻസികൾ വ്യാഴാഴ്ച പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യാൻ സമർപിക്കാതെ പ്രതിഷേധിച്ചു.
സൗദിയുമായുള്ള കരാർ വ്യവസ്ഥകളെത്തുടർന്ന് റിക്രൂട്ടിങ് കുറഞ്ഞിരുന്നു. സെക്യൂരിറ്റിയായി എംബസിയിൽ 2500 ഡോളർ കെട്ടിവെക്കണം. ജോലിക്കാർക്കുണ്ടാകുന്ന പ്രശ്‌നങ്ങളിൽ റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും ഉത്തരവാദിത്വമുണ്ടാ കും തുടങ്ങിയയാണ് കരാറിലുണ്ടായിരുന്നത്. ഇന്ത്യൻ വീട്ടു ജോലിക്കാർക്ക് സൗദിയിൽ ആവശ്യക്കാർ ഏറെയുെണ്ടങ്കിലും ഈ നിബന്ധനകൾ കാരണം റിക്രൂട്ട്‌മെന്റിൽ കുറവുവന്നു. ഇത് മറികടക്കാനാണ് പുതിയ നിബന്ധന കോൺസുലേറ്റ ഏർപെടുത്തിയത്.
എന്നാൽ ഈ നിബന്ധന മൊത്തം തൊഴിൽ സാധ്യതകളെയും പ്രതികൂലമായി ബാധിക്കും. നാലിൽ ഒന്ന് ഗാർഹിക തൊഴിലാളികളില്ലെങ്കിൽ ഒരു വിസയും സ്റ്റാമ്പിങ്ങിനയക്കാൻ കഴിയാതാകും. നിലവിൽ മുപ്പതിനായിരത്തോളം പാസ്‌പോർട്ടുകൾ മുംബൈ കോൺസുലേറ്റിൽ സ്റ്റാമ്പിങ് കാത്തിരിക്കുന്നുണ്ട്.