ഹൂസ്റ്റൺ: സുപ്രസിദ്ധ കൺവൻഷൻ പ്രസംഗകനും പ്രമുഖ ദൈവശാസ്ത്ര ചിന്തകനുമായ വെരി. റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌ക്കോപ്പായുടെ ദൈവവചന പ്രഘോഷണം ശ്രവിക്കുവാൻ ഹൂസ്റ്റൺ നിവാസികൾക്ക് അവസരം ഒരുങ്ങുന്നു.ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ജൂൺ 16,17 (വെള്ളി, ശനി) തിയ്യതികളിൽ ഇമ്മാനുവേൽ മാർത്തോമ്മ ദേവാലയത്തിൽ വച്ച് (12803, Sugar ridge Blvd, stafford,Tx 77477) നടത്തപ്പെടുന്ന 'ബൈബിൾ കൺവൻഷൻ 2017' ലാണ് പാറേക്കര അച്ചൻ തിരുവചന പ്രഘോഷണം നടത്തുന്നത്.

വൈകുന്നേരം 6 മുതൽ 9 വരെ നടത്തപ്പെടുന്ന കൺവെൻഷൻ യോഗങ്ങൾ ഗാനശുശ്രൂഷയോട് കൂടി ആരംഭിച്ചു.എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ രക്ഷാധികാരിയും മലങ്കര ഓർത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപൊലീത്താ അദ്ധ്യക്ഷത വഹിക്കും.സ്വതസിദ്ധമായ ശൈലിയിൽ ദൈവവചനത്തിന്റെ ആഴമേറിയ മർമ്മങ്ങൾ ലോകമെങ്ങും പ്രഘോഷിച്ചുകൊണ്ടിരിക്കുന്ന ഈ വൈദികശ്രേഷ്ഠന്റെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നതിനും കൺവൻഷൻ യോഗങ്ങൾ അനുഗ്രഹകരമാക്കി തീർക്കുന്നതിനും ജാതിമതഭേദമെന്യേ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

ജൂൺ 18ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോൺസ് ക്‌നാനായ ഓർത്തഡോക്‌സ് ദേവാലയത്തിൽ (802, Brand Lane, Stafford, TX 77477) വച്ച് നടത്തപ്പെടുന്ന വിശുദ്ധ കുർബാന ശുശ്രുഷയ്കും തിരുവചനധ്യനത്തിനും അച്ചൻ നേതൃത്വം നൽകും. കൺവൻഷൻ യോഗങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. വെരി. റവ. സഖറിയാ പുന്നുസ് കോറെപ്പിസ്‌കോപ്പാ - 281.261.1127റവ. കെ.ബി.കുരുവിള - 281.636.0327രവി വർഗീസ് പുളിമൂട്ടിൽ - 281.499.4593അനൂപ് വർഗീസ് പുളിമൂട്ടിൽ - 281.499.4593അനൂപ് ചെറുകാട്ടൂർ - 727.255.3650