- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്യൂമെനിക്കൽ ചിൽഡ്രൻസ് സംഗമത്തിന് തുടക്കം
ഷിക്കാഗോ: ഭാവി തലമുറയുടെ എക്യൂമെനിക്കൽ സൗഹാർദ്ദം ലക്ഷ്യമാക്കി, വളർന്നു വരുന്ന തലമുറയ്ക്കായി എക്യൂമെനിക്കൽ കൗൺസിൽ ഓഫ് ഷിക്കാഗോയുടെ നേതൃത്വത്തിലുള്ള ചിൽഡ്രൻസ് സംഗമത്തിന് തുടക്കംകുറിച്ചു. നവംബർ ഒന്നാംതീയതി ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് സീറോ മലബാർ സഭാ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ആദ്യത്തെ ചിൽഡ്രൻസ് സംഗമത്തിൽ ഷിക്കാഗോ എക്യൂമ
ഷിക്കാഗോ: ഭാവി തലമുറയുടെ എക്യൂമെനിക്കൽ സൗഹാർദ്ദം ലക്ഷ്യമാക്കി, വളർന്നു വരുന്ന തലമുറയ്ക്കായി എക്യൂമെനിക്കൽ കൗൺസിൽ ഓഫ് ഷിക്കാഗോയുടെ നേതൃത്വത്തിലുള്ള ചിൽഡ്രൻസ് സംഗമത്തിന് തുടക്കംകുറിച്ചു. നവംബർ ഒന്നാംതീയതി ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് സീറോ മലബാർ സഭാ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ആദ്യത്തെ ചിൽഡ്രൻസ് സംഗമത്തിൽ ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ അംഗ സഭകളിൽ നിന്നുള്ള വൈദീകരുടേയും മാതാപിതാക്കളുടേയും നേതൃത്വത്തിൽ ഒട്ടനവധി കുട്ടികൾ ആദ്യാവസാനം പങ്കെടുത്തു. സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് യുവജനങ്ങൾ നേതൃത്വം നൽകിയ പ്രെയിസ് ആൻഡ് വർഷിപ്പോടുകൂടി ആരംഭിച്ച സമ്മേളനത്തിലേക്ക് എക്യൂമെനിക്കൽ കൗൺസിൽ വൈസ് പ്രസിഡന്റ് റവ ബിനോയി പി. ജേക്കബ് എല്ലാവരേയും സ്വാഗതം ചെയ്തു.
ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റും, സീറോ മലബാർ സഭ സഹായ മെത്രാനുമായ മാർ ജോയി ആലപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഭാവിയുടെ വാഗ്ദാനമാണെന്നും, ആദ്യമായി ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുവേണ്ടി ഒരു പരിപാടി ക്രമീകരിക്കുവാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷമുണ്ടെന്നും, ഇത് ഒരു തുടക്കംമാത്രമാണെന്നും ഭാവിയിൽ കുട്ടികൾക്കുവേണ്ടി ഇതുപോലുള്ള മറ്റ് പരിപാടികൾ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയും പിതാവ് ഉദ്ഘാടന പ്രസംഗത്തിൽ സദസിനെ ഓർമ്മിപ്പിച്ചു.
തുടർന്ന് നടന്ന ധ്യാന പ്രസംഗത്തിൽ റവ.ഫാ. ടി.ജി. ഏബ്രഹാം 'നാം ക്രിസ്തുവിന്റെ ശരീരം ആകുന്നു' എന്ന എക്യൂമെനിക്കൽ കൗൺസിലിന്റെ ഈവർഷത്തെ ചിന്താവിഷയത്തെ ആസ്പദമാക്കി നടന്ന ധ്യാനത്തിനു നേതൃത്വം നൽകി. ജീവനുള്ള ശരീരത്തിന്റെ നിലനിൽപ്പിന് പരിപോഷണവും സംരക്ഷണവും ആവശ്യമാണെന്നും അതിനു ക്രിസ്തുവിലുള്ള ശുദ്ധീകരണം ജീവിതത്തിൽ നിരന്തരം ആവശ്യമാണെന്നും നാം മരിച്ചവരെപ്പോലെയല്ല ക്രിസ്തുവിൽ ജീവനുള്ളവരെപ്പോലെയാണ് ജീവിക്കേണ്ടതെന്നും അച്ചൻ തന്റെ ധ്യാന പ്രസംഗത്തിൽ കുഞ്ഞുങ്ങളെ ഓർമ്മിപ്പിച്ചു. സ്ലൈഡ് പ്രസന്റേഷൻ, ആക്ഷൻ സോംഗ്, കുഞ്ഞുങ്ങളുടെ അനുഭവ സാക്ഷ്യം, സമർപ്പണശുശ്രൂഷ എന്നിവ ഈവർഷത്തെ സമ്മേളനത്തിന്റെ പ്രത്യേകതകളായിരുന്നു.
പ്രോഗ്രാം കോർഡിനേറ്റർ രമ്യാ രാജൻ മാസ്റ്റർ ഓഫ് സെറിമണിയായി ആദ്യാവസാനം പരിപാടികളുടെ ക്രമീകരണങ്ങൾ നിർവഹിച്ചു. എക്യൂമെനിക്കൽ കൗൺസിൽ സെക്രട്ടറി ജോൺസൺ വള്ളിയിൽ ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ ആദ്യത്തെ ചിൽഡ്രൻസ് പ്രോഗ്രാം വിജയമാക്കിത്തീർക്കാൻ സഹായിച്ച എല്ലാവരോടുമുള്ള നന്ദി പ്രകാശിപ്പിച്ചു. റവ.ഫാ. തോമസ് മേപ്പുറത്ത് അച്ചന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി സമ്മേളനം സമാപിച്ചു. ഭാവി തലമുറയുടെ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് കൂടുതൽ സൗഹാർദ്ദപൂർവ്വം വളർന്നുവരുവാൻ വരുംകാലങ്ങളിലും വിപുലമായ പരിപാടികളോടുകൂടി എക്യൂമെനിക്കൽ ചിൽഡ്രൻസ് ഫെസ്റ്റിവൽ ആചരിക്കണമെന്ന് വന്നുചേർന്ന എല്ലാവരും ഐകകണ്‌ഠ്യേന അഭിപ്രായപ്പെട്ടു.
ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ ഭാരവാഹികൾ, യുവജനങ്ങൾ, ജീസസ് യൂത്ത് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മിറ്റി ഈവർഷത്തെ എക്യൂമെനിക്കൽ ചിൽഡ്രൻസ് സംഗമത്തിന് നേതൃത്വം നൽകി. പ്രോഗ്രാമിനുശേഷം ക്രമീകരിച്ച ലഘുഭക്ഷണത്തിലും പങ്കെടുത്തശേഷമാണ് അനുഗ്രഹീതമായിരുന്ന എക്യൂമെനിക്കൽ ചിൽഡ്രൻസ് ഫെസ്റ്റിവലിനെത്തിയവർ മടങ്ങിപ്പോയത്. റോയി ഷിക്കാഗോ അറിയിച്ചതാണിത്.