സന്ദർലാൻഡ്: കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തിൽ എക്യുമെനിക്കൽ ക്രിസ്മസ് കരോൾ സംഗീത സന്ധ്യ ജനുവരി മൂന്നിന് (ഞായർ) സന്ദർലാൻഡ് കോളജ് ആർട്‌സ് അക്കാഡമി തിയേറ്ററിൽ നടക്കും.

വൈകുന്നേരം 5.30നു നടക്കുന്ന ആഘോഷ പരിപാടികളിൽ സന്ദർലാൻഡ് മേയർ വിശിഷ്ടാതിഥിയായിരിക്കും. ക്രൈസ്തവവിശ്വാസവും പൈതൃകവും മുറുകെ പിടിച്ച്, തങ്ങൾക്കു കിട്ടിയ വിശ്വാസദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക, ഓർത്തഡോക്‌സ്, ജാക്കോബൈറ്റ്, മാർത്തോമ സഭകളുടെ സാന്നിധ്യം കൂടുതൽ മിഴിവേകും. വിവിധ സഭകളുടെ വൈദിക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ടാതിഥികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്നു പ്രതീക്ഷിക്കുന്നു.

ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള ശ്രമത്തിനു സമൂഹത്തിന്റെ നാനാ വിഭാഗങ്ങളിൽനിന്നു വലിയ പിന്തുണയാണു ലഭിക്കുന്നത്.

വിവരങ്ങൾക്ക്: 07590516672

സംഗമ വേദി: SUNDERLAND COLLEGE, BEDES CAMPUS ARTS ACADAMY THEATRE, SUNDERLANDSR3 4AH.