ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെആഭിമുഖ്യ ത്തിൽ 3 വർഷത്തെ ശുശ്രൂഷകൾക്കു ശേഷം ഇന്ത്യയിലേക്ക് സ്ഥലം മാറിപ്പോകുന്‌ന ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റവ. മാത്യൂസ് ഫിലിപ്പിനും ഇമ്മാനുവേൽമാർത്തോമ്മാ ഇടവക വികാരി റവ. ജോൺസൻ തോമസ് ഉണ്ണിത്താനും സമുചിതമായ യാത്രയയപ്പുനൽകി.

ഏപ്രിൽ 11ന് ബുധനാഴ്ച വൈകുന്നേരം ഡിലിഷിയസ് കേരള കിച്ചൻ റെസ്റ്റോറന്റിൽ വച്ച്‌നടന്ന സമ്മേളനത്തിൽ രക്ഷാധികാരി വെരി.റവ. സക്കറിയ പുന്നൂസ് കോർഎപ്പിസ്‌കോപ്പഅധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് റവ. ഫിലിപ്പ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു.

തുടർന്ന് എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഭാരവാഹികളും വൈദികരും സ്ഥലംമാറിപ്പോകുന്ന വൈദികർക്കും കുടുംബങ്ങൾക്കും യാത്രാമംഗളങ്ങൾ നേർന്നു കൊണ്ട്‌സംസാരിച്ചു. എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ വകയായുള്ള മൊമെന്റോകൾ രക്ഷാധികാരി സ്ഥലം മാറിപ്പോകുന്ന വൈദികർക്ക് സമ്മാനിച്ചു.

റവ. മാത്യൂസ് ഫിലിപ്പും റവ. ജോൺസൻ തോമസ് ഉണ്ണിത്താനും ഹൂസ്റ്റണിലെ തങ്ങളുടെനല്ല അനുഭവങ്ങൾ പങ്കു വച്ചുകൊണ്ടു മറുപടി പ്രസംഗങ്ങൾ നടത്തിസെക്രട്ടറി ടോം വിരിപ്പൻ നന്ദി പ്രകാശിപ്പിച്ചു. എക്യൂമെനിക്കൽ ക്ലർജിഫെല്ലോഷിപ്പ് സെക്രട്ടറിയായും എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെപബ്ലിക് റിലേഷൻസ് ഓഫീസറുമായ റവ. കെ.ബി. കുരുവിളയുടെ പ്രാർത്ഥനയോടും വെരി.റവ.സക്കറിയ പുന്നൂസ് കോർഎപ്പിസ്‌കോപ്പയുടെ ആശിർവാ ദത്തോടും കൂടി യാത്രയയപ്പുസമ്മേളനം അവസാനിച്ചു.സമ്മേളനത്തിന് ശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.