- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാറ്റൻ ഐലന്റിൽ എക്യൂമെനിക്കൽ കൺവെൻഷൻ ശനിയാഴ്ച
ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലന്റിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസിന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷൻ 25-ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് മാർത്തോമ്മ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. പ്രമുഖ വേദശാസ്ത്ര പണ്ഡിതനും സുവിശേഷകനുമായ റവ.ഫാദർ അലക്‌സാണ്ടർ ജെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തും. 'Blessings of the Lord'-proverbs 10:22
ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലന്റിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസിന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷൻ 25-ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് മാർത്തോമ്മ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. പ്രമുഖ വേദശാസ്ത്ര പണ്ഡിതനും സുവിശേഷകനുമായ റവ.ഫാദർ അലക്‌സാണ്ടർ ജെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തും. 'Blessings of the Lord'-proverbs 10:22 എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്താവിഷയം.
മലങ്കര ഓർത്തഡോക്‌സ് സഭ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിലെ വൈദീകനായ റവ.ഫാ. അലക്‌സാണ്ടർ വേദശാസ്ത്രത്തിലും ഫിലോസഫിയിലും മാസ്റ്റർ ബിരുദധാരിയാണ്. അമേരിക്കയിലങ്ങോളമിങ്ങോളം ബൈബിൾ കൺവെൻഷനുകളിലും ഓൺലൈൻ വേദശുശ്രൂഷയിലും സജീവമായ അദ്ദേഹം തന്റെ ആത്മീയ ശുശ്രൂഷയോടൊപ്പം ഔദ്യോഗിക രംഗത്തും തിളക്കമാർന്ന വ്യക്തിത്വത്തിനുടമയാണ്. സാമ്പത്തിക ബിസിനസ്സ് മേഖലയിലെ ഉന്നത ബിരുദങ്ങളും MBA, MS, CFA, FRICS, CRV, CBV, MAI എന്നിവ കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം യു.എസ് ഗവൺമെന്റിന്റെ 'വൈഡ് പോളിസി' (ഛഏജ) വിഭാഗത്തിൽ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്‌മിനിസ്‌ട്രേറ്ററായി വാഷിങ്ടണിൽ സേവനമനുഷ്ഠിച്ചുവരുന്നു.
അനുഗ്രഹീതമായ ഈ കൺവെൻഷനിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് എക്യുമെനിക്കൽ കൗൺസിൽ പ്രസിഡണ്ട് റവ .ഫാ.ചെറിയാൻ മുണ്ടയ്ക്കലും ഇതര ഭാരവാഹികളും അറിയിച്ചു. റവ.ഫാദർ.അലക്‌സ്.കെ.ജോയി നേതൃത്വം നൽകുന്ന എക്യുമെനിക്കൽ ക്വയർ കൺവെൻഷനിൽ ഗാനശുശ്രൂഷ നിർവ്വഹിക്കുന്നതാണ്. ബ്ലസ്സ്ഡ് കുഞ്ഞച്ചൻ സീറോ മലബാർ കാത്തലിക് മിഷൻ(വികാരി.റവ.ഫാദർ.സിബി വെട്ടിയോലിൽ), മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് (റവ.ഫാ.അലക്‌സ് കെ.ജോയി), സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് (റവ.ഫാ.ടി.എ.തോമസ്) സിഎസ്‌ഐ കോൺഗ്രിഗേഷൻ (റവ.ഫാ.ജേക്കബ് ഡേവിഡ്), മാർത്തോമാ ചർച്ച് സ്റ്റാറ്റൻ ഐലന്റ്(റവ.മാത്യൂസ് ഏബ്രഹാം) സെന്റ്.ജോൺസ് സിറിയൻ ഓർത്തഡോക്‌സ് ചർച്ച് (റവ.ഫാ.രാജൻ പീറ്റർ), റവ.ഫാ.ഫൗസ്റ്റീനോ ക്വിന്റാനില്ല) താബോർ മാർത്തോമ്മ ചർച്ച്( റവ.വൈ.ജോർജ്) എന്നീ എട്ടു ദേവാലയങ്ങളാണ് എക്യുമെനിക്കൽ കൗൺസിൽ ഉൾപ്പെട്ടിട്ടുള്ളത്.
പ്രസിഡന്റ് റവ.ഫാ.ചെറിയാൻ മുണ്ടയ്ക്കലിനൊപ്പം ശ്രീ.സഖറിയ തോമസ് (വൈസ് പ്രസിഡന്റ്) ഡോക്ടർ.ജോൺ.കെ.തോമസ്(സെക്രട്ടറി), ക്യാപ്റ്റൻ. രാജു ഫിലിപ്പ് (ട്രഷറർ), ടോം തോമസ്(ജോയിന്റ് സെക്രട്ടറി), പൊന്നച്ചൻ ചാക്കോ, കോര.കെ.കോര, ബിജു ചെറിയാൻ , മാണി വർഗീസ്, വർഗീസ്.എം.വർഗീസ്, ദേവസ്യാച്ചൻ മാത്യൂ എന്നിവരുൾപ്പെട്ട മാനേജിങ് കമ്മറ്റി കൺവെൻഷൻ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ.ചെറിയാൻ മുണ്ടയ്ക്കൽ( പ്രസിഡന്റ്) 7185247407, സഖറിയ തോമസ്(വൈസ് പ്രസിഡന്റ്) 7186981775, ഡോക്ടർ. ജോൺ.കെ.തോമസ്(സെക്രട്ടറി) 9179237149, ക്യാപ്റ്റൻ.രാജു ഫിലിപ്പ് (ട്രഷറർ) 9178543818, ടോം.വി.തോമസ്(ജോയന്റ് സെക്രട്ടറി) 7189838131. വിലാസം: Marthoma Church of Staten Island, 134 Faber ST, Staten Island, NY. 10302. സമയവും, തീയതിയും: ശനിയാഴ്ച, ഏപ്രിൽ 25ന് വൈകുന്നേരം 6.30 മുതൽ 9 വരെ.
ബിജു ചെറിയാൻ അറിയിച്ചതാണിത്.