ന്യൂയോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചു മലയാളി ക്രിസ്ത്യൻ സമൂഹത്തിലെ ആദ്യകാല പ്രവാസികളും എക്യൂമെനിക്കൽ കൂട്ടായ്മയുടെ മുൻ നേതാക്കളുമൊന്നിച്ചുള്ള ഒരു ഫെല്ലോഷിപ്പ് ഡിന്നർ ഒക്ടോബർ മാസം 6-ാം തീയതി ക്വീൻസിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിനിൽ വച്ച് നടത്തപ്പെടുന്നു

ഈ പ്രോഗ്രാമിൽ നിന്നും ലഭിക്കുന്നതിൽ ഒരു ഭാഗം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്നതായിരിക്കുമെന്നു പ്രസിഡന്റ് ഫാ.ജോൺ തോമസും സെക്രട്ടറി തോമസ് ജേക്കബും അറിയിച്ചു. ഈ പരിപാടിയുടെ ക്രമീകരണങ്ങൾക്കായി പി.വി.വർഗീസ് കൺവീനർ സുരേഷ് ജോൺ, ജോർജ് തോമസ്, ജോൺ താമരവേലിൽ എന്നിവരടങ്ങിയ ഒരു കമ്മിറ്റി പ്രവർത്തിക്കുന്നു.