മനാമ. ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന അഞ്ചാമത് എക്യൂമെനിക്കൽ ക്വിസ് മത്സരം കെന്നിസ് 2017 -24 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് സനദിലുള്ള മാർത്തോമ്മാ കോംപ്ലക്‌സിൽ വച്ച് നടത്തപ്പെടുന്നതാണ്. ബഹ്റൈനിലെ എക്യൂമെനിക്കൽ പള്ളികളിൽ നിന്നും പത്തോളം ടീം മത്സരത്തിന് എത്തുമെന്ന് സംഘാടകർ അറിയിച്ചു.

വിവിധ റൗണ്ടുകളായി നടത്തപ്പെടുന്ന മത്സരത്തിൽ ഒന്ന് മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് എവർറോളിങ് ട്രോഫികൾ, വ്യക്തികത മെഡലുകൾ കൂടാതെ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും നൽകുന്നതായിരിക്കും. കൺവീനർ ഫിന്നി കെ എബ്രഹാമിന്റെ നേതൃത്ത്വത്തിലുള്ള ആറംഗ കമ്മറ്റിയാണ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്.