- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഫയൽ നീക്കം നിയന്ത്രിച്ചത് നാലംഗ സംഘം; ശിവശങ്കറിനും രവീന്ദ്രനുമൊപ്പം രണ്ട് പേരെ കൂടി മൊഴി എടുക്കാൻ വിളിപ്പിക്കും; ശിവശങ്കറിനേയും രവീന്ദ്രനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതും പരിഗണനയിൽ; കോവിഡ് മുക്തനായ രവീന്ദ്രന് ഹാജരാകാനുള്ള നോട്ടീസ് ഉടൻ നൽകും; ലൈഫ് മിഷനിൽ പിടിമുറുക്കാൻ ഉറച്ച് ഇഡി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഉടൻ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനൊപ്പം ഇരുത്തി രവീന്ദ്രനെ ചോദ്യം ചെയ്യുന്നതും പരിഗണനയിലുണ്ട്. ശിവശങ്കർ ഇപ്പോൾ ജ്യുഡീഷ്യൽ കസ്റ്റഡിയിലാണ്. ഈ സാഹചര്യത്തിൽ ശിവശങ്കറിനെ കസ്റ്റഡിയിൽ വാങ്ങുന്നതും പരിഗണനയിലാണ്. ഈ വിഷയത്തിൽ ഇഡി ഉടൻ തീരുമാനമെടുക്കും. അതിന് ശേഷം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി. വീണ്ടും നോട്ടീസ് നൽകും.
സി.എം. രവീന്ദ്രൻ കോവിഡ് മുക്തനായതിനെത്തുടർന്ന് ആശുപത്രി വിട്ടതായി ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് നൽകുന്നത്. എന്ന് നോട്ടീസ് നൽകുമെന്നത് സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളാണ് സി.എം. രവീന്ദ്രൻ. ഒരാളെ ചോദ്യം ചെയ്യലിന് വിളിച്ചെന്നു കരുതി അയാൾ കുറ്റവാളിയാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയൽ നീക്കം നിയന്ത്രിച്ചിരുന്നത് നാലു പേർ ചേർന്നാണ്. ഇതിൽ ശിവശങ്കറും രവീന്ദ്രനും പ്രധാന കണ്ണികളായിരുന്നു. ഇവർക്കൊപ്പം രണ്ടു പേർ കൂടി ഇഡി നിരീക്ഷണത്തിലാണ്. രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷം ഇവരേയും ഇഡി വളിച്ചു വരുത്തും.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് എം രവീന്ദ്രനെ വീണ്ടും ചോദ്യചെയ്യുന്നത്. കഴിഞ്ഞ രണ്ടാം തിയതിയാണ് രവീന്ദ്രനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരുന്നത്. എന്നാൽ ചോദ്യം ചെയ്യുന്നതിന് തലേദിവസം കോവിഡ് ബാധിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യൽ നീട്ടിവയ്ക്കുകയായിരുന്നു. കേസിൽ സ്വപ്നാ സുരേഷിന്റെ മൊഴിയും ഇഡി വീണ്ടും രേഖപ്പെടുത്തും. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. ശബ്ദരേഖയുടെ ആധികാരികതയിലേക്കും അന്വേഷണം നീളും. എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ഐടി വകുപ്പിൽ അടക്കം നടത്തിയ ചില നിയമനങ്ങളിൽ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സ്വപ്ന സുരേഷിന്റെ വിദേശ യാത്രകളെ കുറിച്ച് ഇ.ഡി വിശദമായ അന്വേഷണം നടത്തും. വീണ്ടും സ്വപ്നയുടെ മൊഴിയെടുക്കാൻ കോടതിയെ സമീപിക്കാനാണ് ഇ.ഡിയുടെ തീരുമാനം. ഇതിനിടെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. സ്വപ്നയുടെ പേരിൽ പുറത്തുവന്ന ശബ്ദ രേഖയിൽ ശിവശങ്കരൻ ഒപ്പം യുഎയിൽ പോയത്, മുഖ്യമന്ത്രിക്ക് വേണ്ടി ധനസമാഹരണം നടത്താൻ വേണ്ടിയാണെന്ന് മൊഴി നൽകാൻ ഇഡി നിർബന്ധിച്ചു എന്നാണ് പറയുന്നത്. എന്നാൽ അന്വേഷണത്തിന് ഒരുഘട്ടത്തിലും ഇഡി വിദേശ യാത്രകളെക്കുറിച്ച് അന്വേഷിച്ചിരുന്നില്ല . അന്വേഷിക്കാത്ത കാര്യത്തെക്കുറിച്ച് പരാമർശം നടത്തിയത് എന്തെങ്കിലും മറച്ചുവെക്കാൻ ആണോ എന്നാണ് ഇ.ഡി യുടെ സംശയം. കള്ളപ്പണം വെളുപ്പിക്കൽ അടക്കം നടന്നിട്ടുണ്ടോ എന്നും സംശയമുണ്ട്.
അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം വിദേശ യാത്രകളും ആയി ബന്ധപ്പെട്ട നടത്താനാണ് തീരുമാനം. ഇതിനു വേണ്ടിയാണ് സ്വപ്നയുടെ മൊഴി വീണ്ടും സ്വീകരിക്കാൻ തീരുമാനിച്ചത്. ഈ ആവശ്യമുന്നയിച്ച് കോടതിയിൽ അടുത്തദിവസം തന്നെ അപേക്ഷ നൽകും. അതേസമയം യം ശബ്ദരേഖ പുറത്ത് വന്നത് കേസ് അട്ടിമറിക്കാൻ ആണോ എന്ന് ഇഡി സംശയിക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും ഇഡി റിപ്പോർട്ട് കൈമാറും. ലൈഫ് മിഷൻ കോഴ ഇടപാടിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഒന്നും ഏതെങ്കിലും തരത്തിൽ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനാണ് പാർട്ടിയും സർക്കാരും ഇടനിലക്കാരും തമ്മിലുള്ള പാലം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. രവീന്ദ്രൻ പാർട്ടി നോമിനിയാണ്. പല ഇടപാടുകളുടേയും സൂത്രധാരൻ രവീന്ദ്രനാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ