- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐശ്വര്യ റായിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; നടപടി നികുതി വെട്ടിച്ച് കള്ളപ്പണം വെളുപ്പിക്കാൻ നീക്കം നടത്തിയെന്ന പനാമ പേപ്പർ രേഖകളുടെ അടിസ്ഥാനത്തിൽ
മുംബൈ: പ്രമുഖ ബോളിവുഡ് നടി ഐശ്വര്യ റായിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നികുതി വെട്ടിച്ച് കള്ളപ്പണം വെളുപ്പിക്കാൻ നീക്കം നടത്തിയെന്ന പനാമ പേപ്പർ രേഖകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഐശ്വര്യ റായിക്ക് നോട്ടീസ് നൽകിയത്.
കേസിൽ നടി ഇന്ന് അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ. നികുതി വെട്ടിച്ച് വിദേശത്ത് പണം നിക്ഷേപിച്ചെന്ന ആരോപണത്തെ സംബന്ധിച്ച് ഐശ്വര്യ റായിയിൽ നിന്ന് ഇഡി വിശദീകരണം ആരായുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ രണ്ടുതവണയും ഐശ്വര്യ റായി ഹാജരാകുന്നതിന് സാവകാശം തേടുകയായിരുന്നു.
മറുനാടന് ഡെസ്ക്
Next Story