- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി ശ്രമിക്കുന്നത് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാൻ; രൂക്ഷ വിമർശനവുമായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി
ശ്രീനഗർ: കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ എൻ.ഐ.എ, സി.ബി.ഐ, ഇ.ഡി എന്നിവയെ എല്ലാം കേന്ദ്രം വിദഗ്ധമായി ദുരുപയോഗം ചെയ്യുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച അഞ്ചുമണിക്കൂറിലേറെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതതിന് പിന്നാലെയായിരുന്നു മെഹബൂബ മുഫ്തിയുടെ വിമർശനം.
സർക്കാറിനെ എതിർക്കുന്നവരെ കള്ളപ്പണം വെളുപ്പിക്കൽ, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വേട്ടയാടുകയാണ്. ഭരണഘടന അനുസരിച്ചല്ല, ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ അജണ്ട അനുസരിച്ചാണ് ഈ രാജ്യം പ്രവർത്തിക്കുന്നതെന്നും അവർ വിമർശിച്ചു. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹ്റ മേഖലയിലെ തന്റെ പാരമ്പര്യ സ്വത്തിന്റെ വിൽപനയെക്കുറിച്ചും മുഖ്യമന്ത്രിമാരുടെ വിവേചനാധികാരമുള്ള ഫണ്ടിന്റെ ഉപയോഗത്തെക്കുറിച്ചുമാണ് തന്നോട് ഇ.ഡി ചോദിച്ചത്.
താനൊന്നിനെയും ഭയക്കുന്നില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും അവർ പ്രതികരിച്ചു. ചോദ്യം ചെയ്യലിനായി രാജ്ഭാഗിലെ ഇ.ഡി ഓഫിസിലെത്തിയ മെഹബൂബ പുറത്തിറങ്ങിയപ്പോഴായിരുന്നു കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ