- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർബന്ധിത മതപരിവർത്തന കേസ്: ഡൽഹിയിലും ഉത്തർ പ്രദേശിലും ആറ് ഇടങ്ങളിൽ ഇഡി പരിശോധന; കുറ്റാരോപിതന് കോടികളുടെ വിദേശ ഫണ്ടിങ് ലഭിച്ചതിന്റെ രേഖകൾ കണ്ടെത്തി; ആയിരത്തോളം പേരെ മതംമാറ്റിയതായി അറസ്റ്റിലായവരുടെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മതപരിവർത്തന കേസുമായി ബന്ധപ്പെട്ട്, കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഡൽഹിയിലേയും ഉത്തർപ്രദേശിലെയും ആറ് സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. നിയമപരമല്ലാത്ത മതപരിവർത്തനം നടത്താൻ കുറ്റാരോപിതനു കോടിക്കണക്കിനു രൂപയുടെ വിദേശ ഫണ്ടിങ് ലഭിച്ചതായുള്ള രേഖകൾ പരിശോധനയിൽ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി
കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ അറസ്റ്റിലായ മുഹമ്മദ് ഉമർ ഗൗതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധനന നടത്തിയതെന്നാണ് ഇ.ഡി. വ്യത്തങ്ങൾ നൽകുന്ന വിവരം. തെക്കൻ ഡൽഹിയിലെ ജാമിയ പ്രദേശത്തെ ഇയാളുടെ വീട്ടിലും ഓഫീസിലും ഉത്തർപ്രദേശിലെ വിവിധ ഇടങ്ങളിലും ഇ.ഡി. പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹിയിലെ ജാമിയ നഗർ, ഉത്തർ പ്രദേശിലെ ലക്‌നൗ എന്നിവിടങ്ങളിലെ ഓഫിസുകളിലായിരുന്നു പരിശോധന. ഉത്തർ പ്രദേശ് പൊലീസിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ കഴിഞ്ഞ ആഴ്ച ഉമർ ഗൗതമിനെതിരെ കള്ളപ്പണ നിരോധന നിയമ പ്രകാരം ഇഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പാക്കിസ്ഥാൻ ഇന്റലിജന്റ്‌സ് ഏജൻസിയായ ഐഎസ്‌ഐയിൽനിന്നും ഇതിനായി ഫണ്ട് ലഭിച്ചതായി സംശയമുണ്ട്. ഉമർ ഗൗതം എന്ന ആളുടെയും ഇന്ത്യയിൽ പലയിടത്തും പ്രവർത്തിക്കുന്ന ഇയാളുടെ സംഘടനയുടെയും നേതൃത്വത്തിൽ ഒട്ടേറെ ആളുകളെ നിർബന്ധിത മത പരിവർത്തനം നടത്തിയതിനുള്ള രേഖകൾ പരിശോധനയിൽ ലഭിച്ചതായി ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
മതപരിവർത്തന സംഘത്തിന് വിദേശ ബന്ധമുണ്ടെന്ന തീവ്രവാദ വിരുദ്ധ സേനയുടെ (എ.ടി.എസ്.) എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എ.ടി.എസ്. അറസ്റ്റ് ചെയ്ത മുഫ്തി ജഗാംഗീർ ഖാസ്മി, മുഹമ്മദ് ഉമർ ഗൗതം എന്നിവരെ പ്രതിയാക്കിയാണ് ഇ.ഡി. കേസ് എടുത്തിരിക്കുന്നത്. കേസിലെ വിദേശ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലുമാണ് ഇ.ഡി. പരിശോധിക്കുന്നത്.
ഉത്തർപ്രദേശിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളേയും പാവപ്പെട്ടവരേയും പാക് ചാരസംഘടനയായ ഐ.എസ്‌ഐയുടെ ധനസഹായത്തോടെ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് മുഫ്തി ജഗാംഗീർ ഖാസ്മി, മുഹമ്മദ് ഉമർ ഗൗതം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഖ്നൗവിലെ എ.ടി.എസ്. പൊലീസ് സ്റ്റേഷനിൽ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
വിവാഹം, പണം, ജോലി തുടങ്ങിയ വാഗാദാനം ചെയ്ത് 1000 പേരെയെങ്കിലും മതം മാറ്റിയതായി ഗൗതം പറഞ്ഞതായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പ്രശാന്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഐ.എസ്‌ഐയിൽനിന്നും മറ്റ് വിദേശ ഏജൻസികളിൽനിന്നും ഫണ്ട് സ്വീകരിച്ചാണ് ഇസ്ലാമിക് ദവാ സെന്റർ ഇവർ നടത്തിയിരുന്നതെന്നും എ.ഡി.ജി.പി. പറഞ്ഞു.
ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെയും പാവപ്പെട്ട യുവാക്കളെയും മതപരിവർത്തനം നടത്തിയവർക്കെതിരെ ഗുണ്ടാ നിയമപ്രകാരവും ദേശീയ സുരക്ഷാ നിയമപ്രകാരവും നടപടിയെടുക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ രണ്ട് പേർ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ആദിത്യനാഥിന്റെ പ്രതികരണം.