- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഗ് പൂരിൽ നിന്ന് 25 ടൺ ഭക്ഷ്യധാന്യങ്ങളുമായി വരവ്; നാഷണൽ പെർമിറ്റ് ലോറി തടഞ്ഞുനിർത്തി ഇഡി സ്ക്വാഡ് പരിശോധിച്ചപ്പോൾ ഉള്ളിൽ രണ്ടുരഹസ്യ അറകൾ; കണ്ടെടുത്തത് രേഖകളില്ലാത്ത ഒരുകോടി മുപ്പത്തിയെട്ടര ലക്ഷത്തിന്റെ ഹവാല പണം; കറൻസി അയച്ചത് നാഗ്പൂരിൽ നിന്ന് ഷിനോയ് തവനൂരിലെ സഹോദരനായി
മലപ്പുറം: തവനൂർ കൂരടയിലെ അരിഗോഡൗണിലേക്ക് ധാന്യങ്ങളുമായെത്തിയ ലോറിയുടെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന രേഖകളില്ലാത്തഒരു കോടി മുപ്പത്തിയെട്ട് ലക്ഷത്തി എൺപതിനായിരം രൂപ പാടി കൂടി. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
നാഗ്പൂരിൽ നിന്ന് ഇരുപത്തിയഞ്ച് ടൺ ധാന്യങ്ങളുമായാണ് ലോറി തവനൂരിലെത്തിയത്. ഇവ ഗോഡൗണിൽ ഇറക്കിയതിന് ശേഷമാണ് പരിശോധന നടത്തിയത്. നാഗ്പൂരിൽ നിന്ന് ഷിനോയ് എന്നയാൾ സഹോദരൻ ഷിജോക്ക് വേണ്ടി അയച്ച പണമെന്നാണ് ലഭിച്ച വിവരം. ലോറി ഡ്രൈവർ ചമ്രവട്ടം സ്വദേശി വൈശാഖനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
ഇതേ ലോറിയിൽ നിരവധി തവണ ഇത്തരത്തിൽ പണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. ലോറിയുടെ ഉൾവശത്ത് രണ്ട് അറകളിലായി നാലുചാക്കുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ് മെന്റ് സ്വാകാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാലത്ത് പരിശോധന നടത്തുന്നതിനിടയിൽ കുറ്റിപ്പാല ഭാഗത്ത് വച്ച് തവനൂരിലെ കടയിലേക്ക് നാഗ്പൂരിൽ നിന്നും അരിയുൾപ്പടെയുള്ള സാധനങ്ങളുമായി വന്ന നാഷണൽ ചെർമിറ്റ് ലോറി തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോൾ രഹസ്യ അറയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ലോറിയുടെ ഉടമസ്ഥൻ രഹസ്യ അറയുണ്ടാക്കി ഷിജോ സഹോദരൻ ഷിനോയ്ക്ക് ഡ്രൈവർ വശം ഒരു കോടി മുപ്പത്ത് അഞ്ചര ലക്ഷ രൂപ പിടിച്ചെടുത്തു. ലോറിയിൽ ഇരുപത്തിയഞ്ച് ടൺ ലോഡുണ്ടായിരുന്നതിനാൽ തവനൂരിലെത്തിച്ച് ലോഡിറക്കി പ്ലാറ്റ്ഫോമിലുള്ള അറ കണ്ടെത്തി പണം കണ്ടെടുക്കുകയായിരുന്നു. റിപ്പോർട്ട് തയ്യാറാക്കി കുറ്റിപ്പുറം പൊലീസിന് കൈമാറി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ് മെന്റ് സ്വാകാഡിന്റെ ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പക്ടർ അനികുമാർ , സിഐ കൃഷ്ണകുമാർ, ഇൻസ്ടർമാരായ കെ.ബി വിനോദ്, സി.ആർ. മുകേഷ് കുമാർ ,എസ് മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ , രാജേഷ്, ഷംനാദ്, മുഹമ്മദലി, പ്രഭാകരൻ പള്ളത്ത് , രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.