ദുബൈ: എടത്തനാട്ടുകര പ്രവാസി കൂട്ടായ്മ ദുബൈ അൽതവർ പാർക്കിൽ സംഘടിപ്പിച്ച കുടുംബ കൂട്ടായ്മ ഏവർക്കും വേറിട്ട ഒരു നല്ല അനുഭവമായിരുന്നു. ഉച്ചഭക്ഷണതത്തിന് ശേഷം നടന്ന സാസ്‌കാരിക സംഗമത്തിന് ശേഷം അബുദാബി, ദുബൈ, ഷാർജ എന്നിങ്ങനെ മൂന്ന് മേഖലകളാക്കി നടന്ന ഫുട്ബോൾ, ഷൂട്ട് ഔട്ട്, വടംവലി തുടങ്ങിയ വാശിയേറിയ മത്സരവും, കുട്ടികൾക്കും, മുതിർന്നവർക്കും, സ്ത്രീകക്കും വെവ്വേറെ മത്സരങ്ങളും നടത്തിയപ്പോൾ പ്രവാസം നൽകുന്ന മാനസിക പിരിമുറുക്കത്തിൽ നിന്നും ഓരോരുത്തർക്കും മുക്തി നൽകുന്നതായിരുന്നു.

കൂട്ടയ്മയുടെ പ്രവർത്തനങ്ങൾക്ക് ബൈജു പറോക്കോട്, ആസിഫ് സി എൻ, സുബൈർ കൽബ, സാബിത്,സൈനുദ്ദീൻ വടക്കൻ, ഷാമാഷ്, നൗഫൽ ടി പി, ജിഷാദ്,സൈദലവി മാസ്റ്റർ, മാനുക്ക,അബ്ദു, അസീസ്, നൗഷാദ്, സൈദലവി,സുബൈർ, മുഹമ്മദ് വടക്കൻ, തുടങ്ങിയവർ നേത്യത്വം നൽകി.

വൈകിട്ട് ആറ് മണിക്ക് അവസാനിച്ച പരിപാടിയിൽ വിജയികൾക്ക് ട്രോഫിയും, സമ്മാനങ്ങളും നൽകി. ജാതിയുടെയും,മതത്തിന്റെയും, രാഷ്ട്രീയ ത്തിന്റെയും വേർതിരിവുകൾ സൃഷ്ടിക്കുന്ന മതിലുകളുടെ മായിക സാന്നിധ്യം പോലും മനസിൽ നിന്നും മായ്ച്ചു കളയാനു തകുന്നതായിരുന്നു യു എ ഇ യിലെ എടത്തനാട്ടുകര പ്രവാസികളുടെ ഈ കുടുംബ സംഗമം.