- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടപ്പാടി പളനിസാമിയെ നിയമസഭാകക്ഷി നേതാവാക്കി ശശികലയുടെ നീക്കം; പിന്തുണച്ച് എംഎൽഎമാർ കത്തിൽ ഒപ്പിട്ടതായി റിപ്പോർട്ടുകൾ; ഒ പനീർസെൽവത്തെ പുറത്താക്കി; തന്നെയാർക്കും പുറത്താക്കാൻ അധികാരമില്ലെന്ന് ഒപിഎസ്
ചെന്നൈ: സ്വയം മുഖ്യമന്ത്രി കസേരയിൽ അവരോധിക്കാൻ ഇരുന്ന ശശികല തന്റെ അനുചരനെ മുഖ്യമന്ത്രിയാക്കാൻ നീക്കം തുടരുന്നു. ഇതിന്റെ ഭാഗമായി അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി ജലസേചന മന്ത്രി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തു. ശശികലയ്‌ക്കെതിരെ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് ഈ നീക്കം. അണ്ണാ ഡിഎംകെ എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ശശികലയും ഇന്നലെ മുതൽ ഈ റിസോർട്ടിലുണ്ടായിരുന്നു.ജയലളിതയുടെ അനന്തരവൻ ദീപക്ക് ജയകുമാറിനെ കൂവത്തൂരിലെ റിസോർട്ടിലേക്കു വിളിച്ചുവരുത്തി ശശികല ചർച്ച നടത്തിയിരുന്നു. കാവൽ മുഖ്യമന്ത്രിയായ പനീർസെൽവത്തെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു നീക്കം ചെയ്തു. എന്നാൽ, തന്നെ പുറത്താക്കാൻ ആർക്ുകം അധികാരമില്ലെന്ന് പനീർശെൽവം പ്രതികരിച്ചു. അതേസമയ എംഎൽഎമാർ തന്നെ ഏകകണ്‌ഠേനയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട പളനിസാമി അറിയിച്ചു. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയുണ്ട്. ഗവർണറെക്കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാ
ചെന്നൈ: സ്വയം മുഖ്യമന്ത്രി കസേരയിൽ അവരോധിക്കാൻ ഇരുന്ന ശശികല തന്റെ അനുചരനെ മുഖ്യമന്ത്രിയാക്കാൻ നീക്കം തുടരുന്നു. ഇതിന്റെ ഭാഗമായി അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി ജലസേചന മന്ത്രി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തു. ശശികലയ്‌ക്കെതിരെ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് ഈ നീക്കം. അണ്ണാ ഡിഎംകെ എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ശശികലയും ഇന്നലെ മുതൽ ഈ റിസോർട്ടിലുണ്ടായിരുന്നു.
ജയലളിതയുടെ അനന്തരവൻ ദീപക്ക് ജയകുമാറിനെ കൂവത്തൂരിലെ റിസോർട്ടിലേക്കു വിളിച്ചുവരുത്തി ശശികല ചർച്ച നടത്തിയിരുന്നു. കാവൽ മുഖ്യമന്ത്രിയായ പനീർസെൽവത്തെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു നീക്കം ചെയ്തു. എന്നാൽ, തന്നെ പുറത്താക്കാൻ ആർക്ുകം അധികാരമില്ലെന്ന് പനീർശെൽവം പ്രതികരിച്ചു.
അതേസമയ എംഎൽഎമാർ തന്നെ ഏകകണ്‌ഠേനയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട പളനിസാമി അറിയിച്ചു. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയുണ്ട്. ഗവർണറെക്കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും പളനിസാമി അറിയിച്ചു. പളനിസാമിയെ പിന്തുണച്ച് എംഎൽഎമാർ കത്തിൽ ഒപ്പിട്ടതായി റിപ്പോർട്ടുകൾ.
അതേസമയം കീഴടങ്ങാൻ ശശികല കൂടുതൽ സമയം ചോദിച്ചേക്കുമെന്നാണ് വിവരം. പിന്നാലെ ശശികലയ്ക്ക് ഗോൾഡൻബേയിൽ കനത്ത പൊലീസ് കാവലും ഏർപ്പെടുത്തി. നാലാഴ്ചയാണ് കീഴടങ്ങാൻ സമയം നൽകിയിരിക്കുന്നത്്. ബാംഗ്ലൂർ കോടതിയിൽ കീഴടങ്ങാനാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. വിധിയുടെ പശ്ചാത്തലത്തിൽ എത്രയും വേഗം പുതിയ ഗവൺമെന്റ് രൂപീകരിക്കാൻ നിർദേശിക്കണമെന്ന് പ്രതിപക്ഷം ഡിഎംകെ ഗവർണറോട് ആവശ്യപ്പെട്ടു.
പിൻവാതിലിലൂടെ അധികാരം പിടിച്ചെടുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഡിഎംകെ നേതാവ് സ്റ്റാലിൻ വ്യക്തമാക്കി. ഇന്ന് രാവിലെ 10.30 യോടെയാണ് ശശികല കേസിൽ കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി വിധിച്ചത്. നാലു വർഷം തടവും പത്തുകോടി രുപ പിഴയും ഉൾപ്പെടെ മുമ്പ് ബാംഗ്ളൂർ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു.



