- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ എടത്വാമേള 20ന്
കൊളോൺ: കുട്ടനാടിന്റെ ഹൃദയത്തുടിപ്പുമായി രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ട ജർമനിയിലെ കുട്ടനാടൻ മലയാളികളുടെ കൂട്ടായ്മയായ എടത്വാമേളയുടെ ഇരുപത്തിയൊന്നാം വാർഷികസമ്മേളനം കൊളോണിലെ പോർസിൽ നടക്കും. 20നു (ശനി) വൈകുന്നേരം 4.30ന് സെന്റ് ഫ്രോൺലൈഷ്‌നാം ദേവാലയത്തിൽ (St. Corpus Christ Church Pfarrsaal,Ohm Str.51145 Koeഹി) ദിവ്യബലിയോടുകൂടി പരിപാടികൾ ആരംഭിക്കും. തുടർന്നു പാരീഷ് ഹാളിൽ സൗഹൃദസമ്മേളനവും കലാസായാഹ്‌നവും കാപ്പിസൽക്കാരവും കുട്ടനാടൻ വിരുന്നും നടക്കും. ചടങ്ങിൽ കൊളോണിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനായിരുന്ന അച്ചൻകുഞ്ഞിന്റെ (ഏബ്രഹാം വി. തോമസ്) സ്മരണയ്ക്കായി എടത്വാമേളയുടെ ആഭിമുഖ്യത്തിൽ ജുലൈ 23നു നടത്തിയ ചീട്ടുകളി മൽസരത്തിൽ വിജയികളായവർക്ക് അച്ചൻകുഞ്ഞ് എവർ റോളിങ് ട്രോഫി സമ്മേളനത്തിൽ സമ്മാനിക്കും. മൽസരത്തിൽ തോമസ് പഴമണ്ണിൽ ക്യാപ്റ്റനായി ബേബിച്ചൻ കലേത്തുംമുറിയിൽ ഗ്രേസി പഴമണ്ണിൽ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും ജോളി തടത്തിൽ ക്യാപ്റ്റനായി സോബിച്ചൻ ചേന്നങ്കര, മേഴ്‌സി തടത്തിൽ എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാന
കൊളോൺ: കുട്ടനാടിന്റെ ഹൃദയത്തുടിപ്പുമായി രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ട ജർമനിയിലെ കുട്ടനാടൻ മലയാളികളുടെ കൂട്ടായ്മയായ എടത്വാമേളയുടെ ഇരുപത്തിയൊന്നാം വാർഷികസമ്മേളനം കൊളോണിലെ പോർസിൽ നടക്കും.
20നു (ശനി) വൈകുന്നേരം 4.30ന് സെന്റ് ഫ്രോൺലൈഷ്‌നാം ദേവാലയത്തിൽ (St. Corpus Christ Church Pfarrsaal,Ohm Str.51145 Koeഹി) ദിവ്യബലിയോടുകൂടി പരിപാടികൾ ആരംഭിക്കും. തുടർന്നു പാരീഷ് ഹാളിൽ സൗഹൃദസമ്മേളനവും കലാസായാഹ്‌നവും കാപ്പിസൽക്കാരവും കുട്ടനാടൻ വിരുന്നും നടക്കും. ചടങ്ങിൽ കൊളോണിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനായിരുന്ന അച്ചൻകുഞ്ഞിന്റെ (ഏബ്രഹാം വി. തോമസ്) സ്മരണയ്ക്കായി എടത്വാമേളയുടെ ആഭിമുഖ്യത്തിൽ ജുലൈ 23നു നടത്തിയ ചീട്ടുകളി മൽസരത്തിൽ വിജയികളായവർക്ക് അച്ചൻകുഞ്ഞ് എവർ റോളിങ് ട്രോഫി സമ്മേളനത്തിൽ സമ്മാനിക്കും. മൽസരത്തിൽ തോമസ് പഴമണ്ണിൽ ക്യാപ്റ്റനായി ബേബിച്ചൻ കലേത്തുംമുറിയിൽ ഗ്രേസി പഴമണ്ണിൽ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും ജോളി തടത്തിൽ ക്യാപ്റ്റനായി സോബിച്ചൻ ചേന്നങ്കര, മേഴ്‌സി തടത്തിൽ എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും നേടി.
സൗഹൃദത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്ന കുട്ടനാട്ടുകാരുടെ സ്‌നേഹമേളയിലേയ്ക്ക് ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി മേളയുടെ പ്രവർത്തകസമിതി അറിയിച്ചു.
വിവരങ്ങൾക്ക്: തങ്കപ്പൻ പട്ടത്താനം 02203 55254, സൂസൻ കോലത്ത് 02131 271279, വർഗീസ് ചന്ദ്രത്തിൽ 02203 38954, ജോസ് തോമസ് കുറിച്ചിയിൽ 0228 662572, ഗ്രേസി മുളപ്പൻചേരിൽ 02203 33139,ടോമിച്ചൻ കണിയാംപറമ്പിൽ 02241 911458, അമ്മിണി മണമേൽ 02336 18965, സോബിച്ചൻ ചേന്ദങ്കര 02336 83729.