- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടാത്തി കുറ്റസമ്മതം നടത്തി; 5000 യൂറോ പിഴ; ജർമൻ രാഷ്ട്രീയത്തെ ഉലച്ച വിവാദത്തിന് ഇതോടെ അവസാനം
ബെർലിൻ: അവസാനം താൻ കാനഡയിൽ നിന്ന് ബാലലൈംഗിക ചിത്രങ്ങൾ വാങ്ങിയെന്ന സെബാസ്റ്റ്യൻ ഇടാത്തിയുടെ കുറ്റസമ്മതത്തിൽ കേസ് ഒത്തുതീർപ്പായി. ജർമൻ രാഷ്ട്രീയത്തെ കഴിഞ്ഞ ഒരു വർഷക്കാലമായി പിടിച്ചുലച്ചുകൊണ്ടിരുന്ന ഇടാത്തിക്കേസിന് അങ്ങനെ വിരാമമായി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈവശം വച്ചുവെന്ന കേസിലാണ് മുൻ എംപിയും മലയാളി
ബെർലിൻ: അവസാനം താൻ കാനഡയിൽ നിന്ന് ബാലലൈംഗിക ചിത്രങ്ങൾ വാങ്ങിയെന്ന സെബാസ്റ്റ്യൻ ഇടാത്തിയുടെ കുറ്റസമ്മതത്തിൽ കേസ് ഒത്തുതീർപ്പായി. ജർമൻ രാഷ്ട്രീയത്തെ കഴിഞ്ഞ ഒരു വർഷക്കാലമായി പിടിച്ചുലച്ചുകൊണ്ടിരുന്ന ഇടാത്തിക്കേസിന് അങ്ങനെ വിരാമമായി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈവശം വച്ചുവെന്ന കേസിലാണ് മുൻ എംപിയും മലയാളിയുമായ സെബാസ്റ്റ്യൻ ഇടാത്തി കോടതി വിചാരണ നേരിട്ടുകൊണ്ടിരുന്നത്.
ഫെബ്രുവരി 23ന് ആരംഭിച്ച വിചാരണയിൽ ഇടാത്തി കുറ്റസമ്മതം നടത്തുകയും 5000 യൂറോ പിഴ ചുമത്തുകയും ചെയ്തതോടെ കേസ് അവസാനിപ്പിച്ചെന്ന് ജർമനിയിലെ വെർഡൻ ജില്ലാ കോടതി അറിയിച്ചു. ഇടാത്തി കുറ്റസമ്മതം നടത്തി പിഴശിക്ഷ ഏറ്റുവാങ്ങിയാൽ വിചാരണയില്ലാതെ കേസ് അവസാനിപ്പിക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ആദ്യദിനം തന്നെ കോടതിയെ അറിയിച്ചിരുന്നു. ഇതിൽ തീരുമാനമെടുക്കാൻ ഇടാത്തിക്ക് ഒരാഴ്ച നൽകുകയും അവസാനം ഇടാത്തിയുടെ അഭിഭാഷകൻ മുഖേന വ്യവസ്ഥ അംഗീകരിക്കുകയുമായിരുന്നു.
താൻ കാനഡയിൽ നിന്ന് ബാലലൈംഗിക ചിത്രങ്ങൾ വാങ്ങിയെന്നുള്ള ഇടാത്തിയുടെ കുറ്റസമ്മതം കോടതി അംഗീകരിക്കുകയും പിഴ ശിക്ഷ ചുമത്തുകയും ചെയ്യുകയായിരുന്നു. പണം കുട്ടികൾക്കായുള്ള കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ കോടതി നിർദേശിച്ചു. ഇടാത്തി കുറ്റസമ്മതം നടത്തിയതിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി(എസ്‌പിഡി)യിൽ നിന്ന് രാജിവയ്ക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഉയർന്നുവരവേയാണ് നാല്പത്തഞ്ചുകാരനായ ഇടാത്തി ബാലലൈംഗിക വിവാദത്തിൽ പെടുന്നത്.