ഹ്‌റിനിൽ വിവിധ കലാസാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചേര്ന്ന് രൂപീകരിച്ച'ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ'എന്നകൂട്ടായ്മ ഇസാ ടൗൺ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ ഓഡിറ്റോറിയത്തിൽവച്ച് 2015 മെയ് മാസം 21 ആം തീയതി വൈകിട്ട് 7മണിക്ക്' ഇടവ സന്ധ്യ' എന്ന പേരിൽ കലാവിരുന്ന് സംഘടിപ്പിക്കുന്നു.

'രാഗസാന്ദ്രമായി... പൊട്ടിച്ചിരിയുടെ പെരുമഴയായി...പുതുമയാർന്നൊരു ആഘോഷ സന്ധൃ' എന്ന ശീർഷകത്തോട് കൂടി സംഘടിപ്പിക്കുന്ന കലാവിരുന്നിൽ കേരളത്തിൽ നിന്നും വരുന്ന ഏഴോളം കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കും. ലൈവ് ഓർകസ്ട്രയോട് കൂടിയുള്ള ഗാനമേളയും, ഹാസ്യ വിരുന്നും ആണ് മുഖ്യ ആകർഷണം.

കൂടാതെ സി.എൻ.എൻ ഐ.ബി.എൻ ചാനലിന്റെ 2014ലെ ഇന്ത്യൻ ഓഫ് ദ ഇയർ പോപ്പുലർ ചോയ്‌സ് പുരസ്‌കാരം നേടിയ കേരള ഇന്റലിജൻസ്ച ഡി.ഐ.ജി പി. വിജയൻ ഐപിഎസ് ന് ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ'ഇന്ത്യൻ ഐക്കൺ 2015' എന്ന പുരസ്‌കാരം നല്കിര അതേവേദിയിൽ വച്ച് അദ്ദേഹത്തെ ആദരിക്കുന്നു.

ഇടവസന്ധ്യയിൽ റിയാലിറ്റി ഷോയിലൂടെ വന്നു മലയാള സിനിമയിൽ കാലുറപ്പിച്ച, കഴിഞ്ഞ 3 വർഷങ്ങളായി ഏറ്റവും കൂടുതൽ മലയാള സിനിമകൾക്കായി ഗാനം ആലപിച്ച പ്രശസ്ത സിനിമ പിന്നണി ഗായകൻ നജീം അർഷാദ്, സൂര്യ സിംഗർ ആൻഡ് സൺ സിംഗർ 3 വിജയി മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രേയ ജയദീപ്. ചോട്ടാ മുബൈ എന്ന സിനിമയിലൂടെ എത്തി, ചട്ടക്കാരിയിലെ 'ഓ മൈ ജൂലീ' എന്ന ഗാനത്തിലൂടെ മലയാളികളുടെ മനം കവർന്ന പിന്നണി ഗായിക സംഗീത ശ്രീകാന്ത്, വെള്ളരി പ്രാവിന്റെി ചങ്ങാതി എന്ന സിനിമ യിലെ 'പതിനേഴിന്റെ പൂങ്കരളിൻ പാടത്തു പൂവിട്ടതെന്താണ്' എന്ന പാട്ടുമായി മലയാളി മനസ്സ് കീഴടക്കിയ ഗായകൻ കബീർ, നാടൻ പാട്ടിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന പ്രസീത ചാലക്കുടി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന സംഗീത വിരുന്നും, വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും വേറിട്ട പ്രകടനവുമായി മിനി സ്‌ക്രീനിലും കേരളത്തിനകത്തും, വിദേശത്തുമായി വേദികളിൽ മാസ്മരിക പ്രകടനം നടത്തുന്ന മിമിക്രി കലാകാരൻ കലാഭവൻ സുധി, ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി മുപ്പതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ച മിമിക്രി വേദിയിലെ ആദ്യത്തെ ചാക്യാർ അനിയപ്പൻ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ഹാസ്യ വിരുന്നും ഉണ്ടാകും.

പരിപാടി ഇൻവിറ്റേഷൻ മൂലം നിയന്ത്രിച്ചിട്ടുണ്ട്. ശൈലേന്ദ്ര കുമാർ ജനറൽ കൺവീനറും, ജ്യോതിഷ് പണിക്കർ, ജഗത് കൃഷ്ണകുമാർ എന്നിവർ കോഓർഡിനേറ്റെഴ്‌സും ആയ'ഇടവസന്ധ്യ' യുടെപ്രോഗ്രാം ഡയരക്ടർ ഫൈസൽ എഫ് എം ആണ്.