കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ നടൻ ദിലീപ് വീണ്ടും കുരുക്കിലേക്ക്. ദിലീപിനെ വെട്ടിലാക്കി നടനും താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയുടെ ഇടവേള ബാബുവിന്റെ വെളിപ്പെടുത്തലുകൾ. ദിലീപ് അവസരം നിഷേധിച്ചുവെന്ന് ആക്രമണത്തിനിരയായ നടി പരാതിപ്പെട്ടിട്ടുള്ളതായി 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി. നടിയുടെ പരാതിയിൽ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്കും തോന്നിയിരുന്നുവെന്ന് ഇടവേള ബാബുവിന്റെ മൊഴിയിൽ പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ പൊലീസിനു നൽകിയ മൊഴിയിലാണ് ഇവേള ബാബുവിന്റെ വെളിപ്പെടുത്തൽ. മലയാള സിനിമയിൽ നിന്ന് മാറ്റിനിർത്തുന്നുവെന്നായിരുന്നു ഇരയുടെ പരാതി. എന്നാൽ ഏതൊക്കെ സിനിമകളിൽ നിന്നാണ് ഒഴിവാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. നടിയുടെ പരാതിയെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുന്നത് എന്തിനാണെന്നാണ് ദിലീപ് അപ്പോൾ ചോദിച്ചതെന്നും ഇടവേള ബാബു പറയുന്നു.

ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങൾ സംഘടന ചർച്ചചെയ്തിട്ടില്ല. ഇരയായ നടിയും കാവ്യയും തമ്മിൽ സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെ വഴക്കുണ്ടാക്കിയെന്നും ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. നടൻ സിദ്ദിഖ് ഈ വിഷയത്തിൽ ഇടപെട്ട് സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മിൽ സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബുവിന്റെ മൊഴിയിൽ പറയുന്നു. സമാനമായ മൊഴിയാണ് കേസിൽ സിദ്ദീഖും പൊലീസിന് നൽകിയിരിക്കുന്നത്.

ഇതോടെ ദിലീപ് വീണ്ടും കുരിക്കിലാവുകയാണ്. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ്. ദിലീപ് പുറത്തിറങ്ങിയത്. അതേസമയം കഴിഞ്ഞ ദിവസം കാവ്യ-ദിലീപ് ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നു. വിവരം ഔദ്യോഗികമായി ഫേസ്‌ബുക്കിലൂടെ പങ്കുവച്ചതും ദിലീപ് തന്നെയായിരുന്നു. കഴിഞ്ഞ ദിവസം താര സംഘടനയിൽ നിന്നും ദിലീപിനെ പുറത്താക്കിയതായി പ്രസിഡന്റ് മോഹൻലാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.