- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഡിൻബർഗ് ഡിവൈൻ മേഴ്‌സി സീറോ മലബാർ ദേവാലയ വാർഷികാഘോഷം
എഡിൻബർഗ്: എഡിൻബർഗ് ഡിവൈൻ മേഴ്‌സി സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ ഇടവക സ്ഥാപനത്തിന്റെ അഞ്ചാം വാർഷികാഘോഷ പരിപാടികൾക്കു തുടക്കംകുറിച്ചു. ആഘോഷപരിപാടികളുടെ ആരംഭംകുറിച്ചുകൊണ്ട് നടത്തിയ ആഘോഷമായ ദിവ്യബലിയിൽ രൂപതാ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിച്ചു. നിയുക്ത വികാരി ഫാ. വിൽസൻ ആന്റണി, ബിഷപ്പിനു സ്വാഗതം ആശംസിക്കുകയും, കത്തിച്ച തിരി നൽകി സ്വീകരിക്കുകയും ചെയ്തു. കൈക്കാരന്മാരായ ബിജു ജോസഫും, ബിനു ജോർജും ചേർന്ന് പൂച്ചെണ്ട് നൽകി ബിഷപ്പിനെ സ്വാഗതം ചെയ്തു. പുതുതായി നിയമിതനായ ഫാ. വിൽസൻ ആന്റണി അച്ചനെ പിതാവ് പരിചയപ്പെടുത്തുകയും, അദ്ദേഹത്തിന്റെ വികാരിയായിട്ടുള്ള നിയമനം അറിയിക്കുകയും ചെയ്തു. സെക്രട്ടറി തോമസ് വർഗീസ് വിൽസൻ അച്ചനെ പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്തു. മാർ അങ്ങാടിയത്ത് പിതാവ് നടത്തിയ ആമുഖ പ്രസംഗത്തിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇടവക കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കുകയും, ഇതിനു പിന്നിൽ പ്രവർത്തച്ച എല്ലാവർക്കും പ്രത്യേകം നന്ദി പറയുകയും, തങ്ങളുടെ കുഞ്ഞുങ്ങളെ അടിയുറച്ച ദൈവവിശ്വാസത്തിലും നമ്മുട
എഡിൻബർഗ്: എഡിൻബർഗ് ഡിവൈൻ മേഴ്‌സി സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ ഇടവക സ്ഥാപനത്തിന്റെ അഞ്ചാം വാർഷികാഘോഷ പരിപാടികൾക്കു തുടക്കംകുറിച്ചു.
ആഘോഷപരിപാടികളുടെ ആരംഭംകുറിച്ചുകൊണ്ട് നടത്തിയ ആഘോഷമായ ദിവ്യബലിയിൽ രൂപതാ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിച്ചു. നിയുക്ത വികാരി ഫാ. വിൽസൻ ആന്റണി, ബിഷപ്പിനു സ്വാഗതം ആശംസിക്കുകയും, കത്തിച്ച തിരി നൽകി സ്വീകരിക്കുകയും ചെയ്തു. കൈക്കാരന്മാരായ ബിജു ജോസഫും, ബിനു ജോർജും ചേർന്ന് പൂച്ചെണ്ട് നൽകി ബിഷപ്പിനെ സ്വാഗതം ചെയ്തു.
പുതുതായി നിയമിതനായ ഫാ. വിൽസൻ ആന്റണി അച്ചനെ പിതാവ് പരിചയപ്പെടുത്തുകയും, അദ്ദേഹത്തിന്റെ വികാരിയായിട്ടുള്ള നിയമനം അറിയിക്കുകയും ചെയ്തു. സെക്രട്ടറി തോമസ് വർഗീസ് വിൽസൻ അച്ചനെ പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്തു.
മാർ അങ്ങാടിയത്ത് പിതാവ് നടത്തിയ ആമുഖ പ്രസംഗത്തിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇടവക കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കുകയും, ഇതിനു പിന്നിൽ പ്രവർത്തച്ച എല്ലാവർക്കും പ്രത്യേകം നന്ദി പറയുകയും, തങ്ങളുടെ കുഞ്ഞുങ്ങളെ അടിയുറച്ച ദൈവവിശ്വാസത്തിലും നമ്മുടെ പാരമ്പര്യത്തിലും വളർത്തണമെന്ന് മാതാപിതാക്കളെ ഓർമിപ്പിക്കുകയും ചെയ്തു. വിശുദ്ധ കുർബാനയിൽ നിരവധി വൈദീകർ സഹകാർമികരായിരുന്നു. ബിജു മലയാറ്റൂരിന്റെ നേതൃത്വത്തിൽ ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങൾ വിശുദ്ധ കർമാദികൾ ഭക്തിസാന്ദ്രമാക്കി.
പൊതുസമ്മേളനത്തിൽ സി.സിഡി കോ-ഓർഡിനേറ്റർ ആന്റണി മാത്യു സ്വാഗതം ആശംസിച്ചു. ഇടവകയുടെ ആത്മീയവും ഭൗതീകവുമായ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച മുൻ വികാരി ഫാ. റാഫേയൽ അച്ചന്റെ നിസ്തുലമായ പ്രവർത്തനങ്ങളെ പ്രത്യേകം സ്മരിക്കുകയും, ഇടവകയുടെ നാമത്തിൽ നന്ദിയും കടപ്പാടും രേഖപ്പെടത്തുകയും ചെയ്തു. അതുപോലെതന്നെ പുതുതായി നിയമിതനായ ബഹു. വിൽസൺ ആന്റണിയച്ചനെ ഇടവകയിലേക്കു സ്വാഗതം ചെയ്യുകയും ചെയ്തു.
തുടർന്ന് പിതാവ് ഇടവകയിൽ നടപ്പാക്കുന്ന അഞ്ചിന പരിപാടികളുടെ ഉദ്ഘാടനവും, പല പരിപാടികളുടേയും ആരംഭംകുറിക്കുകയും ചെയ്തു. സെന്റ് വിൻസെന്റ് ഡി പോൾ സംഘടനയുടെ ആരംഭം കുറിച്ചുകൊണ്ട് താത്കാലിക പ്രസിഡന്റ് സിബി വർഗീസ് പിതാവിൽനിന്നു പ്രഥമ അംഗത്വം സ്വീകരിച്ചു.
ഇടവകയുടെ സ്മരണിക രൂപീകരണത്തിനു തുടക്കംകുറിച്ചുകൊണ്ട് ജെയിസൺ- ജോളി ദമ്പതികൾ മുനേനോട്ടുവന്നു. അഭിവന്ദ്യ പിതാവ് രണ്ടു കുട്ടികൾക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് ഡിവൈൻ മേഴ്‌സി ഗ്രന്ഥശാലയ്ക്കു തുടക്കംകുറിച്ചു. കൊച്ചുകുട്ടികളെ ഉറച്ച ദൈവവിശ്വാസത്തിലേക്ക് നയിക്കുവാനായി, മാലാഖമാരുടെ സൈന്യ മാസിക ആദ്യമായി, ഇടവകയിലെ കുട്ടികൾക്ക് വിതരണം ചെയ്തുകൊണ്ട് ആരംഭം കുറിച്ചു.
മുൻ വികാരി ബഹു. റാഫേയൽ അച്ചൻ കഴിഞ്ഞ ക്രിസ്തുമസിനോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായിട്ടുള്ളവർക്കു സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്തു.
വികാരി ഫാ. വിൽസൺ ആന്റണി അഭിവന്ദ്യ അങ്ങാടിയത്ത് പിതാവിനും, പങ്കെടുത്ത എല്ലാവർക്കും, ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകിയവർക്കും നന്ദി പറഞ്ഞുകൊണ്ട് സമാപന പ്രസംഗം നടത്തി.
ആഘോഷപരിപാടികളിൽ ഇടവകാംഗങ്ങൾക്ക് പുറമെ അഭ്യുദയകാംക്ഷികളും, അന്യമതസ്ഥരുമായ നിരവധി പേരും പങ്കെടുത്തത് ഒരു നവ്യാനുഭവമായിരുന്നു. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ പരിപാടികൽ സമാപിച്ചു. പബ്ലിസിറ്റ് കൺവീനർ അനീറ്റ ചാക്കോ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.