ന്യൂജേഴ്സി: റെയിൽ പാളത്തിൽ തല കറങ്ങി വീണ സഹ പ്രവർത്തകയെ അപകടത്തിൽ നിന്നും രക്ഷിച്ച ഇന്ത്യൻ വംശജൻ അനിൽ വന്നവല്ലിക്ക്ന്യൂജേഴ്സി പൊലീസ് യൂണിയന്റെ വക 1000 ഡോളർ അവാർഡ്!

ന്യൂജേഴ്സി എഡിസൺ പ്ലാറ്റ് ഫോമിൽ ട്രെയ്ൻകാത്തുനിൽക്കുക യായിരുന്നു അനിൽ. പെട്ടന്നാണ് റെയിൽ പാളത്തിൽസഹപ്രവർത്തക കുഴഞ്ഞ് വീഴുന്നത് ശ്രദ്ധയിൽ പെട്ടത്. പിന്നെ ഒന്നുംആലോച്ചില്ല കൈയിലുണ്ടായിരുന്ന ബാക്ക് പാക്ക് താഴെ വച്ച് റയിൽപാളത്തിൽ ഇറങ്ങി അബോധാവസ്ഥയിലായ സഹ പ്രവർത്തകയെ മുകളിലേക്ക് താങ്ങിഉയർത്തി രക്ഷിച്ചു. ഇതിനിടയിൽ ഏതോ തസ്‌ക്കരൻ അനിലിന്റെ ബാക്ക്പാക്ക് മോഷ്ടിച്ചു. കാഷും വിലപിടിപ്പുള്ള പലതും അനിലിന് നഷ്ടപ്പെട്ടു.

ഈ വിവരമറിഞ്ഞ ന്യൂജേഴ്സി പൊലീസ് യൂണിയൻ അനിലിന്റെ സന്ദർഭോചിത മായ ഇടപെടലിനെ അഭി ന്ദിക്കുകയും, യൂണിയന്റെ സംഭാവനയായി 1000 ഡോളർനൽകുകയും ചെയ്തു.

അനിലിനെ പോലെയുള്ളവരുടെ സൽപ്രവർത്തിയെ എത്ര പ്രശംസിച്ചാലുംമതിയാകില്ല, പൊലീസ് ചീഫ് തോമസ് ബ്രയാൻ പറഞ്ഞു. അപടത്തിൽ നിന്നുംരക്ഷപ്പെട്ട സഹ പ്രവർകയും അനിലിനെ പ്രത്യേകം അഭിനന്ദിച്ചു. ബാക്ക്പാക്ക് മോഷ്ടിച്ച തസ്‌ക്കരനെ പൊലീസിന് പിടിക്കാനായില്ലെങ്കിലും, തന്റെനഷ്ടപ്പെട്ട സാധനങ്ങൾക്ക് പൊലീസ് യൂണിയൻ നൽകിയ അവാർഡിന് അനിൽനന്ദി രേഖപ്പെടുത്തി.