- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ പൊക്കിൾ ഇത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നാണ് അമല പറഞ്ഞത്; അവർ പൊക്കിളിനെ കുറിച്ച് സംസാരിക്കുന്നു; കംമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ കാലത്ത് നമുക്ക് കൂടുതൽ ഉള്ളോട്ടുചെന്ന് എല്ലാം കാണിക്കാം: എഡിറ്റർ ലെനിന്റെ വാക്കുകളും വിവാദത്തിൽ
കൊച്ചി: നടി അമല പോളിനെതിരെ അധിക്ഷേപവുമായിട്ട് എഡിറ്റർ ബി. ലെനിൻ രംഗത്ത്. സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിക്കുവേണ്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ വാർത്താസമ്മേളനത്തിലായിരുന്നു ലെനിന്റെ പരമാമർശങ്ങൾ. തിരുട്ടുപയലേ 2വിന്റെ വിവാദ പോസ്റ്ററിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് അമല പോൾ നൽകിയ മറുപടിയാണ് ലെനിനെ ചൊടിപ്പിച്ചത്. തിരുട്ടുപയലെ2 എന്ന ചിത്രത്തിന്റെ മികവിനേക്കാൾ അതിന്റെ പോസ്റ്ററാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. നായിക അമല പോളിന്റെ പൊക്കിൾ കാട്ടിക്കൊണ്ടുള്ള പോസ്റ്ററിനെതിരെ സദാചാരവാദികളുടെ വൻ ആക്രമണമാണ് നടക്കുന്നുകൊണ്ടിരിക്കുന്നത്. തന്റെ പൊക്കിൾ ഇത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നാണ് അമല പറഞ്ഞത്. അവർ പൊക്കിളിനെ കുറിച്ച് സംസാരിക്കുന്നു. കംമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ കാലത്ത് നമുക്ക് കൂടുതൽ ഉള്ളോട്ടുചെന്ന് എല്ലാം കാണിക്കാമെന്നാണ് ലെനിൻ പറഞ്ഞത്. ഇതുപോലുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടി മാധ്യമങ്ങൾ നടീനടന്മാർക്ക് അനാവശ്യ പ്രാധാന്യം നൽകുകയാണെന്നും ലെനിൻ പറഞ്ഞു. ചിത്രത്തിലെ നായകൻ ബോബി സിംഹയെ
കൊച്ചി: നടി അമല പോളിനെതിരെ അധിക്ഷേപവുമായിട്ട് എഡിറ്റർ ബി. ലെനിൻ രംഗത്ത്. സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിക്കുവേണ്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ വാർത്താസമ്മേളനത്തിലായിരുന്നു ലെനിന്റെ പരമാമർശങ്ങൾ. തിരുട്ടുപയലേ 2വിന്റെ വിവാദ പോസ്റ്ററിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് അമല പോൾ നൽകിയ മറുപടിയാണ് ലെനിനെ ചൊടിപ്പിച്ചത്.
തിരുട്ടുപയലെ2 എന്ന ചിത്രത്തിന്റെ മികവിനേക്കാൾ അതിന്റെ പോസ്റ്ററാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. നായിക അമല പോളിന്റെ പൊക്കിൾ കാട്ടിക്കൊണ്ടുള്ള പോസ്റ്ററിനെതിരെ സദാചാരവാദികളുടെ വൻ ആക്രമണമാണ് നടക്കുന്നുകൊണ്ടിരിക്കുന്നത്. തന്റെ പൊക്കിൾ ഇത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നാണ് അമല പറഞ്ഞത്. അവർ പൊക്കിളിനെ കുറിച്ച് സംസാരിക്കുന്നു. കംമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ കാലത്ത് നമുക്ക് കൂടുതൽ ഉള്ളോട്ടുചെന്ന് എല്ലാം കാണിക്കാമെന്നാണ് ലെനിൻ പറഞ്ഞത്. ഇതുപോലുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടി മാധ്യമങ്ങൾ നടീനടന്മാർക്ക് അനാവശ്യ പ്രാധാന്യം നൽകുകയാണെന്നും ലെനിൻ പറഞ്ഞു.
ചിത്രത്തിലെ നായകൻ ബോബി സിംഹയെക്കുറിച്ച് പറഞ്ഞ കാര്യത്തിന്റെ പേരിലും അമലയ്ക്കെതിരെ മോശപ്പെട്ട പരാമർശമാണ് ലെനിൻ നടത്തിയത്. തനിക്കൊപ്പമുള്ള പ്രണയരംഗങ്ങളിൽ ബോബി സിംഹയ്ക്ക് പരിഭ്രമമുണ്ടാകാറുണ്ടെന്ന് അമല പറയുന്നു. തനിക്കായിരുന്നു ഇക്കാര്യത്തിൽ മേൽക്കൈ എന്നാണ് അമല പറയുന്നത്. മേൽക്കൈ എന്നതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് എന്താണെന്നും ലെനിൻ ചോദിച്ചു. ഇതോടെ ഈ വാർത്താ സമ്മേളനവും വിവാദമാവുകയാണ്.