- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ശതമാനം പോലും വരാത്ത മൗലികവാദികൾക്ക് മുൻപിൽ പകച്ചു നിൽക്കുന്ന ഇസ്ലാമിക വിശ്വാസികളേ നിങ്ങളുടെ നിശബ്ദത നിങ്ങളെ നരകദണ്ഡനക്ക് യോഗ്യരാക്കും മുൻപ് എന്തെങ്കിലും ചെയ്യുക; ബോംബ് സ്ഫോടനങ്ങളുടെയും നിരപരാധികളുടെ നിലവിളികളുടെയും വേദന തുളച്ചു കയറാതാരിക്കാൻ മാത്രം കഠിന ഹൃദയരാണോ നിങ്ങൾ? ഹാദിയ മുതൽ ലണ്ടൻ വരെ ഒറ്റക്കണ്ണിയാകുമ്പോൾ
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു പറഞ്ഞത് കാറൽമാർക്‌സാണ്. മാർക്‌സിസൻ സാമ്പത്തിക ശാസ്ത്രങ്ങൾ പരാജയപ്പെട്ടപ്പോഴും ഈ നരവംശശാസ്ത്രം മാത്രം കൂടുതൽ കൂടുതൽ ശരിയായി മാറുന്നത് മാർക്‌സിസത്തിന്റെ ഇനിയും ഇല്ലാതായിട്ടില്ലാത്ത പ്രസക്തിയാണ് തെളിയിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ അസ്ഥിത്വങ്ങളിൽ പ്രധാനമായി മതം മാറിയപ്പോൾ മാർക്‌സിസം പോലും മതത്തെ സ്വീകരിക്കുകയായിരുന്നു. സ്വന്തമായി ഒരു കത്തോലിക്ക സഭ ഉണ്ടാക്കിയ ചൈനീസ് ഭരണകൂടവും ബീഫ് ഫെസ്റ്റിവൽ നടത്തുമ്പോഴും മതപരമായ കാരണത്താൽ ഭക്ഷണം കഴിക്കാത്ത ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഒക്കെ മതത്തിന്റെ മാർക്‌സിസൻ സങ്കൽപ്പത്തിന്റെ അടയാളങ്ങളായി മാറുന്നു. കാലം ചെല്ലും തോറും മതം മനുഷ്യന്റെ ഏറ്റവും വലിയ വിശ്വാസവും ആവേശവുമായി മാറുന്നു. അപക്വമായ ആത്മീയതയുടെ പേരിൽ മാതാപിതാക്കളെയും കുടുംബങ്ങളെയും തള്ളി പറയുന്നവരുടെ എണ്ണം പെരുകുന്നു. സ്വർഗ്ഗം നേടാനായി കുടുംബം ഉപേക്ഷിച്ചും സ്വത്തുക്കൾ വിറ്റും കൂടാരങ്ങളിൽ അഭയം തേടുന്ന പ്രത്യേകതരം ക്രിസ്ത്യൻ സെക്റ്റ് മുതൽ ജനിച്ചപ്പോൾ
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു പറഞ്ഞത് കാറൽമാർക്‌സാണ്. മാർക്‌സിസൻ സാമ്പത്തിക ശാസ്ത്രങ്ങൾ പരാജയപ്പെട്ടപ്പോഴും ഈ നരവംശശാസ്ത്രം മാത്രം കൂടുതൽ കൂടുതൽ ശരിയായി മാറുന്നത് മാർക്‌സിസത്തിന്റെ ഇനിയും ഇല്ലാതായിട്ടില്ലാത്ത പ്രസക്തിയാണ് തെളിയിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ അസ്ഥിത്വങ്ങളിൽ പ്രധാനമായി മതം മാറിയപ്പോൾ മാർക്‌സിസം പോലും മതത്തെ സ്വീകരിക്കുകയായിരുന്നു. സ്വന്തമായി ഒരു കത്തോലിക്ക സഭ ഉണ്ടാക്കിയ ചൈനീസ് ഭരണകൂടവും ബീഫ് ഫെസ്റ്റിവൽ നടത്തുമ്പോഴും മതപരമായ കാരണത്താൽ ഭക്ഷണം കഴിക്കാത്ത ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഒക്കെ മതത്തിന്റെ മാർക്‌സിസൻ സങ്കൽപ്പത്തിന്റെ അടയാളങ്ങളായി മാറുന്നു.
കാലം ചെല്ലും തോറും മതം മനുഷ്യന്റെ ഏറ്റവും വലിയ വിശ്വാസവും ആവേശവുമായി മാറുന്നു. അപക്വമായ ആത്മീയതയുടെ പേരിൽ മാതാപിതാക്കളെയും കുടുംബങ്ങളെയും തള്ളി പറയുന്നവരുടെ എണ്ണം പെരുകുന്നു. സ്വർഗ്ഗം നേടാനായി കുടുംബം ഉപേക്ഷിച്ചും സ്വത്തുക്കൾ വിറ്റും കൂടാരങ്ങളിൽ അഭയം തേടുന്ന പ്രത്യേകതരം ക്രിസ്ത്യൻ സെക്റ്റ് മുതൽ ജനിച്ചപ്പോൾ മുതൽ പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചു വളർത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ച് ആടു മെയ്‌ക്കാനായി പോവുന്ന ഇസ്ലാമിക വിശ്വാസധാരികളും ഹിന്ദുക്കൾ അല്ലാത്തവർക്ക് മോക്ഷം ലഭിക്കില്ല എന്നു കരുതുന്ന ഹിന്ദു തീവ്രവാദികളും വരെ ഉണ്ട് ഇക്കൂട്ടത്തിൽ.
എന്നാൽ, ഇവരിൽ പലരും സമൂഹത്തിന് ദോഷം ഒന്നും വരുത്തുന്നില്ല എന്നു പറയാതെ വയ്യ. എന്നാൽ മറ്റ് മതങ്ങളെ വെറുക്കാൻ പഠിപ്പിക്കുകയും ഏതെങ്കിലും ഒരു മതമല്ലാതെ മറ്റെല്ലാം വ്യാജം ആണെന്ന് പഠിപ്പിക്കുകയും മറ്റ് മത വിശ്വാസികളെ കൊല്ലാൻ പഠിപ്പിക്കുകയും ഹിന്ദുവല്ലാത്തവരെ പാക്കിസ്ഥാനിലേക്ക് ഓടിച്ചുവിടാൻ പ്രേരിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ചെറിയൊരു ന്യൂനപക്ഷം എല്ലാ മതങ്ങളിലും ഇപ്പോൾ ശക്തി പ്രാപിക്കുകയാണ്. അവർ മനുഷ്യ വംശത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തിയാണ് വളരുന്നത്. അഖില എന്ന പെൺകുട്ടി ഹാദിയ ആയത് മുതൽ കോടതിയിലേക്ക് മാർച്ച് നടത്തിയതുവരെയുള്ള സംഭവങ്ങളും പശു ഇറച്ചി തിന്നുന്നവരെ തല്ലിക്കൊല്ലുന്ന സംഭവങ്ങളും മുതൽ പാരീസിലും ലണ്ടനിലും വരെ അരങ്ങേറുന്ന ഭീകരമായ കൂട്ടക്കൊലകളും വരെ ഇത്തരം അബദ്ധജഡിലമായ വിശ്വാസങ്ങളുടെ കടന്നു കയറ്റത്തിന്റെ അടയാളമായി മാറുന്നു.
ഈ വിഷലിപ്തമായ വിശ്വാസങ്ങൾ എല്ലാം ഒരേ നാണയത്തിന്റെ പല മുഖങ്ങൾ ആണെങ്കിലും ലോകത്തിന് മുഴുവൻ ഭീഷണിയായി വളരുന്നത് ചെറിയൊരു ന്യൂനപക്ഷം നേതൃത്വം നൽകുന്ന ഇസ്ലാമിക മൗലികവാദമാണ്. മാറി മാറി വന്ന ഇന്ത്യൻ ഭരണകൂടങ്ങൾ വോട്ടുബാങ്ക് ലക്ഷ്യമാക്കി സൃഷ്ടിച്ചെടുത്തതാണ് ഹൈന്ദവ വർഗ്ഗീയത എന്നത്. നല്ലൊരു ചൂരൽ വടി ചൂടാക്കി ഇശ്ചാശക്തിയോടെ ചന്തിക്കിട്ട് പത്തു പെടപെടച്ചാൽ തീരന്നതേയുള്ളൂ ഇത്. ഹൈന്ദവ വർഗ്ഗീയതയെ ഇല്ലാതാക്കാൻ നിയമത്തിന്റെ കർക്കശമായ ഇടപെടൽ കൊണ്ട് മാത്രം സാധിക്കും.[BLURB#1-H]
ക്രിസ്ത്യൻ വർഗ്ഗീയത എന്നത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട കുരിശ് യുദ്ധവും ഐറിഷ് റിപ്പബ്ലിക് ആർമിയുടെ കൊലപാതകങ്ങളും ഒക്കെയായി അവസാനിച്ചിരിക്കുകയാണ്. ഇന്നു ലോകത്തിന് കാര്യമായ ഭീഷണി അതു ഉയർത്തുന്നില്ല എന്നതാണ് സത്യം. എന്നാൽ ഇസ്ലാമിക ഭീകരവാദത്തിന്റെ കാര്യം അങ്ങനെയല്ല. ലോകത്തെ ഏറ്റവും ശക്തമായ അമേരിക്കയിലും ചൈനയിലും ബ്രിട്ടണിലും വരെ ഇസ്ലാമിക ഭീകരവാദം തലവേദനയായി മാറുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ മുതൽ തീരെ ദുർബലമായ രാജ്യങ്ങൾ വരെ ഇസ്ലാമിക ഭീകരവാദത്തിന്റെ പിടിയിലാണ്.
ഇസ്ലാമിക ഭീകരവാദം എന്നു കേൾക്കുമ്പോൾ ഇസ്ലാമല്ലാത്തവരെ ഇല്ലാതാക്കുന്ന ആശയം എന്നും തെറ്റിദ്ധരിക്കപ്പെടാറുണ്ടെങ്കിലും ഇതേറ്റവും അധികം നാശം വിതക്കുന്നത് ഏറ്റവും വലിയ ഇസ്ലാമിക രാഷ്ട്രങ്ങളിൽ തന്നെയാണ് എന്നു വിസ്മരക്കരുത്. ഇറാഖും സിറിയയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഈജിപ്റ്റും എന്തിനേറെ പറയുന്നു യൂറോപ്യൻ രാജ്യമായ തുർക്കിയും ഒക്കെയാണ് ഇസ്ലാമിക ഭീകരവാദത്തിന്റെ ഏറ്റവും വലിയ ബലിയാടുകൾ. സെൻട്രൽ ആഫ്രിക്കയും നൈജീരിയയും ഫിലിപ്പീൻസും മുതൽ സൗദി അറേബ്യയും ഇറാനും വരെയുള്ള രാജ്യങ്ങൾ ഈ ദുരന്തത്തിന്റെ പിടിയിലാണ്. ഇസ്ലാമിക ഭീകരതയുടെ വേദന അറിയാത്ത രാജ്യങ്ങൽ മഷിയിട്ട് നോക്കിയാൽ കണ്ടെത്താൻ കഴിയില്ല.
തൽക്കാലം രക്ഷപ്പെട്ടു നിൽക്കുന്നത് ജിസിസി രാഷ്ട്രങ്ങൾ മാത്രമാണ്. എന്നാൽ അവിടങ്ങളിലെ ശാന്തി എത്ര കാലത്തേക്ക് എന്നു വ്യക്തമല്ല. ഭീകരതയുടെ സാമ്പത്തിക സ്രോതസ്സായി നിലനിൽക്കുന്നതുകൊണ്ടാണ് ഈ രാഷ്ട്രങ്ങൾ തൽക്കാലത്തേക്ക് രക്ഷപ്പെട്ടു നിൽക്കുന്നത് എന്നു മറക്കരുത്. ദാവൂദ് ഇബ്രാഹിം മുതൽ അധോലോകത്തിന്റെ പ്രധാന നേതാക്കളും അധോലോക ഇടപാടുകളുടെ പ്രധാന ഇടത്താവളമായി നിൽക്കാൻ കഴിയുന്നിടത്തോളം കാലം മാത്രമേ യുഎഇയ്ക്കും കുവൈറ്റിനും ഖത്തറിനും ഒമാനും ഒക്കെ ഈ സമാധാനം കാത്തു സൂക്ഷിക്കാൻ പറ്റൂ.
[BLURB#2-VL] ഇസ്ലാമിക ഭീകരവാദത്തിൽ നിന്നും മനുഷ്യ കുലത്തെ രക്ഷിക്കാൻ ഒട്ടേറെ പരീക്ഷണങ്ങൾ ലോകം നടത്തി നോക്കി. അഫ്ഗാനിലെ താലിബാൻ സർക്കാരിനെ അട്ടിമറിച്ചത് മുതൽ സദാം ഹുസൈനെയും കേണൽ ഗഡാഫിയെയും ഉസമാ ബിൻലാദനെയും ഇല്ലാതാക്കിയുള്ള നടപടികൾ ഈ പരീക്ഷണങ്ങളിൽ പെടും. നിർഭാഗ്യ വശാൽ അവയൊക്കെ കൊണ്ട് പാശ്ചാത്യ ലോകത്തിന് എണ്ണശേഖരം വർദ്ധിപ്പിക്കാൻ സാധിച്ചു എന്നല്ലാതെ ഭീകരവാദത്തിന് നേരിയ അളവിൽ പോലും കുറവുണ്ടാക്കാൻ കഴിഞ്ഞില്ല. എന്നു മാത്രമല്ല ചില വേർപിരിയലുകൾ ലോകത്തിന്റെ അശാന്തി വർദ്ധിപ്പിച്ചു. ഭീകരവാദവും കൊലപാതകവും പാശ്ചാത്യ ലോകത്തിന്റെ പതിവ് കാഴ്ചയായി മാറി.
സദ്ദാം ഇല്ലാത്ത ലോകം കൂടുതൽ സുരക്ഷിതം ആണ് എന്നു അമേരിക്കൻ പ്രസിഡന്റുമാർ മാറി മാറി പ്രസംഗിച്ചിട്ടും ലോകം കൂടുതൽ അശാന്തമായി മാറുകയാണ് ചെയ്ത്ത്. ഇന്നു ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയായ ഐസിസിന്റെ പിറവിക്ക് കാരണമായത് സദാമിന്റെ കൊലപാതകം ആയിരുന്നു എന്നു നിസംശയം പറയാം. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ ഇടപെൽ ബിൻലാദനെ സൃഷ്ടിച്ചതു പോലെ തന്നെ ആയിരുന്നു സദാമിന്റെ കൊലപാതകം ഐസിസിനെ സൃഷ്ടിച്ചത്. ഒപ്പം ബൊക്കോഹറാം പോലെയുള്ള ക്രൂരതയുടെ സംഘടനാ രൂപങ്ങളും പിറന്നു. കൊന്നോ നശിപ്പിച്ചോ ഇല്ലാതാക്കാൻ കഴിയില്ലെന്നും ലോകം എമ്പാടുമുള്ള അനേകരുടെ മനസ്സിൽ ഈ വിഷവിത്തുകൾ വിതക്കപ്പെട്ടു കഴിഞ്ഞു എന്നും ഇപ്പോൾ എല്ലാവരും തിരിച്ചറിഞ്ഞു.
വെള്ളക്കാരും അടിമകളായി കൊണ്ടുവന്ന കറുത്തവർഗ്ഗക്കാരും മാത്രം ഉണ്ടായിരുന്ന ബ്രിട്ടണിലും യൂറോപ്പിലും അവർ തന്നെ വിളിച്ചു കൊണ്ടു പോയി താമസിപ്പിച്ച ഏഷ്യൻ വംശജർ ഇന്നു അപകടകാരികളായി മാറിയിരിക്കുന്നു. ബ്രിട്ടണിൽ മാത്രം ഭീകരരോട് സന്ധി ചെയ്യാൻ ആഗ്രഹിക്കുന്ന 23, 000 പേരുണ്ടെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന ഒരു കണക്ക് സൂചിപ്പിക്കുന്നത്. സിറിയയിലും അഫിഗാനിസ്ഥാനിലും ഇറാക്കിലും പോയി പരിശീലനം ലഭിച്ചു മാതൃരാജ്യത്തിനെതിരെ പോരാടാൻ തയ്യാറായി 5000 ത്തോളം ഏഷ്യൻ വംശജരായ ചെറുപ്പക്കാർ ബ്രിട്ടണിൽ ഉണ്ട്. ഇതു തന്നെയാണ് മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ അവസ്ഥയും.
[BLURB#3-VR] ചരിത്രം വ്യക്തമാക്കുന്നത് ഇത് അടിച്ചമർത്തൽ കൊണ്ടും യുദ്ധം കൊണ്ടും ഒന്നും നേടാൻ കഴിയില്ല എന്നു തന്നെയാണ്. തെറ്റിയ വിശ്വാസങ്ങൾ അത്രമേൽ ഒരു തലമുറയുടെ മനസ്സിൽ വിഷം വമിപ്പിച്ചിരിക്കുന്നു. അഖില എന്ന പെൺകുട്ടി തന്റെ പിതാവിനോട് നടത്തുന്ന സംഭാഷണങ്ങളും കഴിഞ്ഞ ദിവസം ടൈംസ് നൗ പുറത്തു വിട്ട ഒരു യുവത്വത്തിന്റെ വിശ്വാസങ്ങളും മാത്രം മതി ഇതിനു അടിത്തറയായി ചൂണ്ടിക്കാട്ടാൻ. ഹിന്ദുവിനെ കാണുന്നത് പോലും വെറുക്കുന്ന കാര്യമാണ് അഖില പറയുന്നത്. മറ്റു മതങ്ങളെ വെറുക്കണം എന്നും ഇല്ലാതാക്കണം എന്നുമാണ് രണ്ടാമത്തെ ഓഡിയോയിൽ മുസ്ലിം യുവാവ് പറയുന്നത്. ഇതൊക്കെ കേവലം ക്രിമിനലുകളുടെ അഭിപ്രായം മാത്രമല്ല, പ്രത്യുത അനേകം പേരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.
കൊല്ലാനും വെറുക്കാനും പഠിപ്പിക്കുന്ന ഏതു തത്വ ശാസ്ത്രവും ഇല്ലാതാക്കേണ്ടിയിരിക്കുന്നു. അതു ഇല്ലാതാക്കേണ്ടത് ഭരണകൂടങ്ങളുടെ അടിച്ചമർത്തൽ വഴിയോ അന്ന്യവിശ്വാസികളുടെ പീഡനം വഴിയോ അല്ല. ഒരു അസത്യത്തെയും ആർക്കും അങ്ങനെ ഞെക്കിക്കൊല്ലുക അസാധ്യമാണ്. അതുകൊണ്ട് തന്നെ പരിഹാരം ഉണ്ടാക്കേണ്ടത് ഇസ്ലാമിക വിശ്വാസത്തിന്റെ കാവല്ക്കാരനായ യഥാർത്ഥ വിശ്വാസികൾ തന്നെയാവണം. ഇസ്ലാമിന്റെ പേരിൽ ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത് ഇസ്ലാമിക വിരുദ്ധമായ ആശയങ്ങൾ ആണ് എന്നും ഇസ്ലാം മറ്റെല്ലാ മതങ്ങളെയും പോലെ സഹിഷ്ണുതയുടെയും മതമാണ് എന്നും കൂടെയുള്ളവരെ ബോധിപ്പിക്കാൻ യഥാർത്ഥ വിശ്വാസികൾക്ക് കഴിയണം.
ഒരു ശതമാനം പോലും വരാത്ത മൗലികവാദികൾ പ്രചരിപ്പിക്കുന്ന അബദ്ധങ്ങൾ കണ്ടില്ലെന്ന് നടിച്ചു ഏതെങ്കിലും ഒരു ഇസ്ലാമിക വിശ്വാസി വീട്ടിൽ ഇരുന്നാൽ അവർ നരകദണ്ഡനയ്ക്ക് സ്വയം അർഹത നേടുകയാണ്. അള്ളാഹുവിന്റെയും പ്രവാചകന്റെയും വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു മനുഷ്യ വംശത്തോടു ക്രൂരത കാണിക്കുന്നവരെ തുരത്താൻ അവർ രംഗത്തു വന്നേ മതിയാവൂ. ഇസ്ലാമോഫോബിയ എന്നാരോപിച്ചു മിണ്ടാതിരിക്കുകയും പ്രതിരോധിക്കുകയും ചെയ്തു മതത്തെ വൈകൃതമാക്കുന്ന സുഡാപ്പി കൂട്ടങ്ങളെ നേരിടാൻ ഇവർ രംഗത്തു വരണം. സോഷ്യൽ മീഡിയായിലെ ആശയപ്രചരണം മുതൽ പള്ളികളിലെയും മറ്റും പഠനങ്ങൾ വരെ ഇവർ സജീവമാക്കണം. തീവ്രവാദത്തിനെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിക്കുന്നവരെ നിയമത്തിന് മുൻപിൽ വിട്ടു കൊടുക്കണം.
[BLURB#4-H]ഇങ്ങനെ യഥാർത്ഥ ഇസ്ലാം ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ മനുഷ്യ വംശത്തെ മഹാദുരന്തത്തിൽ നിന്നും രക്ഷിക്കാൻ പറ്റൂ. ബോംബ് സ്‌ഫോനടനങ്ങളിൽ നടുങ്ങിയ ലണ്ടനിലെ സാധാരണക്കാരുടെ ആശങ്കയുടെയും കണ്ണുനീരിന്റെയും മുൻപിലൂടെ നടന്നു കൊണ്ടാണ് ഈ ലേഖകൻ ഈ കുറിപ്പ് എഴുതുന്നത്. ട്രെയിനിലൂടെ യാത്ര ചെയ്തപ്പോഴും ഷോപ്പിങ് മാളുകളിലൂടെ നടന്നപ്പോഴും റെസ്റ്റോറന്റുകളിൽ കയറിയപ്പോഴും ഒക്കെ പേടിയുടെയും വെറുപ്പിന്റെയും കാഴച്ചകൾ ഏറെ കണ്ടു. ഈ പേടിയും വെറുപ്പും മനുഷ്യ വംശത്തെ വെണ്ണീരാക്കും മുൻപ് ഇസ്ലാമിന്റെ പേരിൽ മനുഷ്യവംശത്തോടു യുദ്ധം ചെയ്യുന്നവരെ നിലയ്ക്ക് നിർത്തേണ്ടി ഇരിക്കുന്നു.
അടിക്കുറിപ്പ് :- ഇസ്ലാമിക ഭീകരവാദം എന്ന വാക്ക് പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത ഒരു പദമാണ്. അത്തരം ഒരു വാക്കു ഉപയോഗിച്ചാൽ അതു നൽകുന്ന പ്രത്യക്ഷ അർത്ഥം ഇസ്ലാം ഭീകരവാദത്തത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാവും. എന്നാൽ ഇസ്ലാമിന്റെ പേര് പറഞ്ഞ് കൊണ്ടു ചെറിയൊരു ന്യൂനപക്ഷം നടത്തുന്ന മനുഷ്യ വംശത്തിനെതിരെയുള്ള യുദ്ധത്തെ തൽക്കാലം വിശേഷിപ്പിക്കാൻ മറ്റൊരു പദമില്ല. അതുകൊണ്ട് ഇവിടെ പ്രയോഗിച്ചിരിക്കുന്ന ഇസ്ലാമിക തീവ്രവാദം എന്ന പ്രയോഗം ഇസ്ലാമിനെതിരെയുള്ള ഇസ്ലാമിന്റെ പേരിലുള്ള വിവരക്കേടിനെതിരെയാണ് എന്നു കരുതി വായനക്കാർ ക്ഷമിക്കുക.