- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ സരിത നായരെ വ്യഭിചരിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? മൂന്നാംകിട ക്രിമിനലിന്റെ സ്മാർത്ത വിചാരണയ്ക്ക് മുമ്പിൽ നമ്മൾ എന്തിനാണ് ഇങ്ങനെ ആവേശം കൊള്ളുന്നത്?
അഞ്ച് മാസമായി കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കുന്ന ബാർ കോഴ വിവാദത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് രണ്ട് ദിവസങ്ങളായി മലയാളത്തിലെ പ്രധാന വാർത്താ ചാനലുകളിലും നിറഞ്ഞോടുന്നത്. സരിത നായർ എന്ന സാമ്പത്തിക കുറ്റവാളിയുമായി ശാരീരിക ബന്ധം പുലർത്തിയ നേതാക്കളുടേയും പ്രമുഖരുടേയും പേരുകളാണ് ഈ നിറഞ്ഞാട്ടത്തിന്റെ കാതൽ. മഹാനടൻ മോഹൻലാൽ മു
അഞ്ച് മാസമായി കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കുന്ന ബാർ കോഴ വിവാദത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് രണ്ട് ദിവസങ്ങളായി മലയാളത്തിലെ പ്രധാന വാർത്താ ചാനലുകളിലും നിറഞ്ഞോടുന്നത്. സരിത നായർ എന്ന സാമ്പത്തിക കുറ്റവാളിയുമായി ശാരീരിക ബന്ധം പുലർത്തിയ നേതാക്കളുടേയും പ്രമുഖരുടേയും പേരുകളാണ് ഈ നിറഞ്ഞാട്ടത്തിന്റെ കാതൽ. മഹാനടൻ മോഹൻലാൽ മുതൽ കോട്ടയത്തെ എംപിയും മന്ത്രി കെഎം മാണിയുടെ മകനുമായ ജോസ് കെ മാണിയും വരെയാണ് ഈ ലിസ്റ്റിൽ. കെ സി വേണുഗോപാൽ, ഹൈബി ഈഡൻ, എ പി അനിൽകുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ, പി സി വിഷ്ണുനാഥ് എന്നിവരും സരിത ഉപയോഗിച്ചവരുടെ ലിസ്റ്റിൽ ഉണ്ടെന്നാണ് ഒരു വിഭാഗം മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും പറയുന്നത്.
ഇതിനൊക്കെ അടിസ്ഥാനമായി കരുതുന്നത് സരിതാ നായർ എഴുതിയ ഒരു വ്യാജ കത്തും അത് നിഷേധിച്ച് കൊണ്ട് സരിത തന്നെ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ എത്തിച്ച ഒർജിനൽ കത്തുമാണ്. പിസി ജോർജ്ജ് എന്ന കേരള രാഷ്ട്രീയത്തിലെ എക്കാലത്തേയും വലിയ ശകുനിക്കെതിരെ ഉണ്ടായ നടപടിയുടെ ഭാഗമായാണ് ഈ കത്തുകൾ പുറത്ത് വന്നത്. ഈ കത്ത് തന്റെ കൈവശം ഉണ്ടെന്ന ആത്മവിശ്വാസം ആയിരുന്നു ജോർജ്ജ് എന്ന ശകുനിയുടെ ഇതുവരെയുള്ള പ്രധാന ആയുധം. ഈ കത്ത് കാട്ടിയാണ് ജോർജ്ജ് ഇത്രയും കാലവും എല്ലാവരേയും വരച്ച വരയിൽ നിർത്തിയിരുന്നത്. ഈ കത്തിലെ ഉള്ളടക്കം പറഞ്ഞ് ഭീഷണി ഉയർത്തി സന്ധി സംഭാഷണത്തിന് ഇറങ്ങിയിട്ടും ജോർജ്ജിനെതിരെ നടപടി വേണം എന്ന മാണിയുടെ ഉറച്ച നിലപാടിനെത്തുടർന്നാണ് മറ്റൊരു നിർവ്വാഹവുമില്ലാതെ ഈ കത്ത് ഒടുവിൽ പുറത്ത് വന്നത്.
സരിതയുടെ കത്ത് എന്ന പേരിൽ ആദ്യം പുറത്ത് വന്ന കത്ത് വലിയ വിവാദങ്ങൾ സൃഷ്ടിക്കവേ രണ്ടാമത്തെ കത്തുമായി സരിത തന്നെ രംഗത്ത് എത്തുകയായിരുന്നു. സരിത എഴുതിയ കത്താണോ എന്ന് യാതൊരു ഉറപ്പുമില്ലാതെ, ഇനി അഥവാ സരിത എഴുതിയതാണെങ്കിൽ കൂടി ആ കത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് പരിശോധിക്കാതെ പേരുകൾ സഹിതം ഏഷ്യാനെറ്റും റിപ്പോർട്ടറും അടങ്ങിയ ചാനലുകൾ അത് ഫ്ളാഷ് ന്യൂസ് ആക്കുകയായിരുന്നു. അത് തന്റെ കത്തല്ല എന്നു പറഞ്ഞ് സരിത തന്നെ രംഗത്ത് വന്നിട്ടും സരിതയുടെ കത്ത് എന്ന നിലപാടിൽ ഉറച്ച് ചാനലുകൾ വാർത്ത കൊയ്യൽ തുടർന്നു. സ്ത്രീകളെ സംരക്ഷിക്കാനുള്ള രാജ്യത്തെ സർവ്വ നിയമങ്ങളുടേയും ലംഘനമായിരുന്നു ആ വാർത്ത എന്നു ചിന്തിക്കാതെയാണ് ജോസ് കെ മാണിക്കെതിരെ ആരോപണങ്ങളുമായി ചാനലുകൾ അന്ന് നിറഞ്ഞ് നിന്നത്.
ഇന്നലെ രാവിലെ സരിത വികാരപരമായ പ്രതികരണവുമായി രംഗത്തെത്തി. പത്തനംതിട്ടയിൽ വച്ച് സരിത മാദ്ധ്യമങ്ങളെ കണ്ടപ്പോൾ കാട്ടിയ ആവേശവും ആരോപണങ്ങളും ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആ ശ്രമത്തിൽ സരിത വിജയിച്ച് നിൽക്കുകയും കത്തിന്റെ പുറകേ പോയ ചാനലുകൾ പ്രതിപക്ഷത്ത് നിൽക്കുകയും ചെയ്യുന്നതിനിടയിലാണ് യാതൊരു ആവശ്യവുമില്ലാതെ വീണ്ടും തലസ്ഥാനത്ത് സരിത പത്രസമ്മേളനം നടത്തിയത്. ചാനലുകൾ പുറത്ത് വിട്ട കത്ത് വ്യാജമാണെന്നും യഥാർത്ഥ കത്ത് ഇതാണെന്നും പറഞ്ഞ് സരിത ഉയർത്തിക്കാട്ടിയ കത്തിലെ പേരുകൾ ക്യാമറകൾ ഒപ്പിയെടുക്കുകയായിരുന്നു. ഇതുവളരെ യാദൃശ്ചികമായി സംഭവിച്ച ഒരു കാര്യമായി പറയാൻ സാധ്യമല്ല. സോളാർ മുതൽ ബാർകോഴ വരെയുള്ള കേരളത്തിലെ ഒരു വിവാദത്തിനും ഇവിടുത്തെ ചാനലുകളോ പത്രങ്ങളോ ഇന്നേവരെ സ്വന്തമായി അന്വേഷിച്ച് ഒന്നും പുറത്തുകൊണ്ട് വന്നിട്ടില്ലെന്ന് ഓർക്കണം. ആരെങ്കിലും ഒക്കെ പറയുന്നത് മാത്രമാണ് കേരള മാദ്ധ്യമങ്ങളുടെ പ്രധാന സോഴ്‌സുകൾ. ആ അർത്ഥത്തിൽ സരിത മനഃപൂർവ്വം ചില ഉദ്ദേശ്യലക്ഷ്യത്തോടെ തന്നെയാണ് ഈ കത്ത് വെളിയിൽ പറഞ്ഞതെന്ന് തീർച്ച.
സരിതയുടെ കത്ത് വ്യാജം ആണ് എന്ന ആരോപണത്തിന്റെ മുനയൊടിയുകയായിരുന്നു ഈ പത്രസമ്മേളനം വഴി. രണ്ടും രണ്ട് കത്താണെങ്കിലും ആദ്യ കത്തിൽ സൂചിപ്പിച്ച കാര്യങ്ങൾ തന്നെയാണ് രണ്ടാമത്തെ കത്തിലും കണ്ടത് എന്നതുകൊണ്ട് തന്നെ സരിതയുടെ കത്ത് വ്യാജം ആണെന്ന ആരോപണത്തിന് പ്രസക്തി നഷ്ടപ്പെട്ടു. ആദ്യ ദിവസം എടുത്ത് ചാട്ടം നടത്തിയ ചാനലുകൾക്ക് പിടിച്ച് നിൽക്കാൻ ഇതൊരു കച്ചിത്തുരുമ്പാകുകയും ചെയ്തു.[BLURB#1-H]
എന്നാൽ ഇവിടെ ശ്രദ്ധേയമായ രണ്ട് കാര്യങ്ങൾ ഉണ്ടായി. ചില മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും പേരുകൾ അടങ്ങിയ കത്ത് പുറത്ത് വന്നിട്ടും റിപ്പോർട്ടർ ചാനൽ അടക്കം നിഷ്പക്ഷത നടിക്കുന്ന മാദ്ധ്യമങ്ങൾ ജോസ് കെ മാണിയെ മാത്രം കേന്ദ്രീകരിച്ച് വാർത്തകൾ എഴുതി. ആദ്യ ദിവസം ജോസ് കെ മാണിയുടെ പേര് പറഞ്ഞത് അധാർമ്മികം ആയിരുന്നെന്ന് വിശ്വസിക്കുമ്പോൾ തന്നെ ഇന്നലെ തന്റെ കത്ത് എന്നു പറഞ്ഞ് സരിത എഴുതിയ രേഖയിൽ നിന്നും കണ്ടെത്തിയ ജോസ് കെ മാണിയുടേതടക്കമുള്ള പേരുകൾ റിപ്പോർട്ട് ചെയ്തത് തെറ്റാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. എന്നാൽ ഇത്രയധികം പേരുകൾ ഉണ്ടായിട്ടും ജോസ് കെ മാണിയുടെ പേരിന് മാത്രം പ്രാധാന്യം ലഭിച്ചതും മറ്റ് പേരുകൾ മുങ്ങിപ്പോയതും ഈ വാർത്ത വെളിയിൽ വിട്ടവരുടെ അജണ്ടയെ സാധൂകരിക്കാൻ മാത്രമായിരുന്നു എന്നാണ് വ്യക്തമാക്കിയത്. ശ്രദ്ധിക്കേണ്ട കാര്യം മോഹൻലാലിന്റെ പേര് പരാമർശിക്കപ്പെട്ട കാര്യം സൂചിപ്പിക്കാൻ പോലും ഈ മാദ്ധ്യമങ്ങൾ മടി കാണിച്ചു എന്നതാണ്.
ഈ ഇരട്ടത്താപ്പാണ് നമ്മൾ ചോദ്യം ചെയ്യേണ്ടത്. ആദ്യ ദിനം ജോസ് കെ മാണിയുടെ പേര് പറഞ്ഞത് അധാർമ്മികമാണെന്ന നിലപാടെടുത്ത മറുനാടൻ എന്നാൽ സരിത തന്റെ കത്ത് എന്ന് പറഞ്ഞ് കാട്ടിയ കത്തിൽ പരാമർശിച്ച ജോസ് കെ മാണി അടക്കമുള്ളവരുടെ പേര് പറയാൻ ഒരു മടിയും കാട്ടിയിരുന്നില്ല. എന്നാൽ എന്തുകൊണ്ട് നമ്മുടെ മിക്ക മാദ്ധ്യമങ്ങളും ഈ ആരോപണം ജോസ് കെ മാണിയിൽ മാത്രം കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നു എന്നത് ചർച്ച ചെയ്യേണ്ടതല്ലേ. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ ആണ് കെഎം മാണി എന്ന തരത്തിൽ നിരന്തരമായി വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ചാനലുകളും പത്രങ്ങളും രമേശ് ചെന്നിത്തലയുടേയും ശിവകുമാറിന്റെയും പേര് പുറത്ത് വന്നപ്പോൾ എടുത്ത അതേ ഇരട്ടത്താപ്പാണ് ഇവിടെയും തെളിയുന്നത്.[BLURB#2-VL]
കെഎം മാണി ബാർ കോഴ വാങ്ങി എന്നു വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങളും. എന്നാൽ മാണിയെക്കാൾ കൂടുതൽ കോഴ വാങ്ങിയ കെ ബാബു അടക്കമുള്ളവരെക്കുറിച്ച് ചർച്ച ചെയ്യാതെ മാണിയിൽ മാത്രം ചർച്ചകൾ കേന്ദ്രീകരിക്കുന്നതിലെ രാഷ്ട്രീയം അംഗീകരിക്കാൻ സാധിക്കുന്നില്ല. നിർഭാഗ്യവശാൽ പ്രതിപക്ഷത്തിന്റെ നിലപാടും ഇതിനോട് യോജിക്കുന്നതാണ്. ഈ ഇരട്ടത്താപ്പ് തന്നെയാണ് അനേകം പീഡകർക്കിടയിലെ ഒരു പീഡകനെ എടുത്ത് കാണിക്കാൻ രണ്ട് ദിവസമായി ചാനലുകൾ കാട്ടുന്ന കരവിരുതിന്റെ പിന്നിലെ രഹസ്യവും. ഇത് കോർപ്പറേറ്റ് മേധാവിത്വത്തിനെതിരെ പടപൊരുതുന്ന നികേഷിനെ പോലെയുള്ളവർക്ക് ഭൂഷിതം ആണോ എന്ന് അവർ തന്നെ ആത്മവിമർശനം നടത്തട്ടെ.
ഇവിടെ ഞങ്ങൾ ഉയർത്താൻ ശ്രമിക്കുന്ന വിഷയം വേറെയാണ്. സരിതയുടെ കത്ത് വ്യാജമാണോ ഒറിജിനലാണോ എന്നത് ഒരു തർക്ക വിഷയം ആക്കേണ്ട കാര്യമേയല്ല. വ്യാജമായാലും ഒർജിനൽ ആയാലും അതിന് പ്രസക്തിയില്ല. കേരളം കണ്ട ഏറ്റവും വലിയ സംഘടിത കുറ്റകൃത്യങ്ങളിൽ ഒന്നിലെ പ്രതി തന്റെ സാമ്പത്തിക ലാഭത്തിന് വേണ്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി തയ്യാറാക്കിയ ഒരു കത്ത് അനേകം പൊതുപ്രവർത്തകരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഒരു ഉപാധിയായി ഉപയോഗിക്കുന്നതിലെ ധാർമ്മികതയാണ് ചോദ്യം ചെയ്യേണ്ടത്. സരിത ആരായിരുന്നു എന്ന് നമുക്ക് അറിയാം. മൾട്ടി ലെവൽ മാർക്കറ്റിങ്ങ് മോഡലിൽ ഒരു തട്ടിപ്പ് സ്ഥാപനം തുടങ്ങിയതും അത് വിജയിക്കാൻ സ്ത്രീ എന്ന നിലയിൽ ഉള്ള സവിശേഷതകൾ വേണ്ടവിധം ഉപയോഗിക്കുകയും ചെയ്തു എന്നു ചുരുക്കിപ്പറയാം. ആ ചതി തിരിച്ചറിയാതെ സരിതയുടെ മാസ്മരിക വലയത്തിൽ വീണുപോയ നേതാക്കൾ ഉണ്ടാകുമെന്ന് തന്നെ സംശയിക്കാം. എന്നാൽ അതിന് ഉപോൽബലകമായ തെളിവുകൾ ഒന്നുമില്ലാതെ കുറ്റാരോപിതയുടെ കത്ത് മാത്രം വച്ച് ആരെയെങ്കിലും മോശക്കാരായി ചിത്രീകരിക്കുന്നത് എന്ത്തരം ധാർമ്മികതയാണ്.
സരിതയുടെ സാമ്പത്തിക ശാസ്ത്രം സൂക്ഷിച്ച് വീക്ഷിക്കുന്നവർക്ക് ഈ കത്തും അവരുടെ മഹത്തരങ്ങളുടെ ഭാഗംമാത്രമാണെന്ന് പറയേണ്ടി വരും. ഈ അടുത്ത കാലത്ത് ഒരൊറ്റ കേസ് തീർക്കാൻ സരിത നൽകിയത് 75 ലക്ഷം ആണ്. ഇങ്ങനെ നാൽപ്പതോളം കേസുകൾ സരിത തീർത്തു വന്നു. അതിന് വേണ്ടി മുടക്കിയ കോടികൾ എവിടെ നിന്ന് എന്ന് ഒത്തുതീർപ്പ് വ്യവസ്ഥ അനുവദിക്കുന്ന കോടതിപോലും ചോദിക്കുന്നില്ല എന്നതാണ്് കഷ്ടം. അതുകൊണ്ട് തന്നെ ഉന്നതമായി രാഷ്ട്രീയ ഇടപെടൽ ഈ സംഭവത്തിൽ ഉണ്ടെന്ന് തീർച്ച. ഇങ്ങനെ സരിതയുമായി അവിശുദ്ധ ബന്ധം പുലർത്തിയവരെ കണ്ടെത്തി നാണംകെടുത്തേണ്ട മാദ്ധ്യമങ്ങൾ അതിനൊന്നും മെനക്കെടാതെ സരിത കൃത്യമായ അജണ്ടയോടെ എഴുതി വച്ച കത്തിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകരെ അപമാനിക്കുന്നത് നിരാശാജനകം ആണ്.
സരിതയുടെ ലിസ്റ്റിൽപ്പെട്ട ഏതെങ്കിലും ഒരാൾ നിരപരാധിയാണ് എന്ന് കരുതുക. എങ്കിൽ ഈ മാദ്ധ്യമങ്ങൾ ചെയ്ത കൊടും ക്രൂരത എത്ര ഭയാനകമാണ്. ഒരു ഉറപ്പും ഇല്ലാതെ ഒരു കുറ്റവാളിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകരെ അപമാനിക്കുന്നത് ന്യായമാണോ എന്ന ചോദ്യം ഇപ്പോഴാണ് നമ്മൾ ഉയർത്തേണ്ടത്. എന്നു മാത്രമല്ല സരിതയുമായി ബന്ധപ്പെട്ട് നേട്ടങ്ങൾ കൊയ്ത വൃത്തികെട്ട നേതാക്കളും നിരപരാധികളായ നേതാക്കളും ഒരേ ത്രാസിൽ തൂക്കപ്പെടുന്നു എന്ന അവസ്ഥയ്ക്കും ഇത് കാരണമാകുന്നു. സരിതയുമായി ബന്ധപ്പെട്ട ആരോപണം ഉണ്ടായപ്പോൾ നിയമനടപടി എടുക്കും എന്നു പറഞ്ഞിട്ട് പിന്നെ അനങ്ങാത്ത നേതാക്കളെ എങ്കിലും നമുക്ക് സംശയത്തിന്റെ മുൾമുനയിൽ നിർത്താം. എന്നാൽ നിരപരാധികളേയും ആ തട്ടിൽ പെടുത്തുന്ന സാഹചര്യം ഇല്ലാതാക്കേണ്ടതല്ലേ?[BLURB#3-H]
മോഹൻലാലിന്റെ കാര്യം മാത്രമെടുക്കുക. മലയാളത്തിലെ മഹാനടന്റെ പേര് സരിതയുടെ സ്മാർത്ത വിചാരണ ലിസ്റ്റിൽ ഉണ്ട്. ലാലേട്ടനെ പോലെ ഒരു വലിയ നടന് സരിതയെ പോലെ ഒരു സ്ത്രീയെ വ്യഭിചരിക്കേണ്ട സാഹചര്യം ഉണ്ട് എന്ന് വിശ്വസിക്കാൻ ആർക്കെങ്കിലും സാധിക്കുമോ? എന്നാൽ അങ്ങനെയാണ് സരിതയുടെ കത്തിൽ പറയുന്നത്. ആ ഒരൊറ്റ പേരുകൊണ്ട് തന്നെ ഈ കത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണ്, എന്നിട്ടും നമ്മൾ രാഷ്ട്രീയ വൈരം മുതലെടുക്കാൻ അത് ഉപയോഗിക്കുന്നു. ഈ കത്തിന്റെ പേരിൽ ആവേശം കൊള്ളുന്ന പ്രതിപക്ഷം ഓർക്കേണ്ടത് ഇതുവരെ പുറത്ത് വരാത്ത കത്തിലെ പേജുകളിൽ നിങ്ങളുടേയും പേരുകൾ കാണാം എന്നതാണ്. ബാർകോഴ വിവാദത്തിൽ നമ്മൾ അത് കണ്ടതാണ്. മിണ്ടാതിരിക്കാനുള്ള പണം പ്രതിപക്ഷത്തിന് കൊടുത്തു എന്ന് പറഞ്ഞാൽ അതിനൊരു ലോജിക് ഒക്കെയുണ്ട് താനും.
ജയിലിൽ കിടക്കേണ്ടവർ വെളിയിൽ നടന്ന് കച്ചവടം നടത്തിയാൽ സംഭവിക്കുന്ന ദുരന്തമാണ് ഇപ്പോൾ അരങ്ങേറുന്നത്. വിശപ്പ് മാറ്റാൻ റൊട്ടി മോഷ്ടിച്ചവൻ അകത്ത് കിടക്കുമ്പോഴാണ് സരിതയെ പോലെയുള്ളവർ ഇങ്ങനെ വിഹാരം നടത്തുന്നത്. ഇതിന് മാറ്റം ഉണ്ടാകാത്തിടത്തോളം കാലം ഇങ്ങനെയൊക്കെ ആവർത്തിച്ചുകൊണ്ടിരിക്കും. ഇതൊക്കെ കണ്ട് സൈബർ ലോകത്തിന് വികാരം കൊള്ളാൻ മലയാളിയുടെ ജന്മം പിന്നെയും ബാക്കി കാണും.