- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്ക് മറുപടിയുമായി സിപിഐ മുഖപത്രം;കൈയേറ്റക്കാർക്കായി പ്രതിരോധമുയർത്തുന്നവരുടെ തനിനിറം ജനങ്ങൾ തിരിച്ചറിയും; മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നവർ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും സംരക്ഷണ കവചമൊരുക്കുന്നു
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സിപിഐ മുഖപത്രം ജനയുഗം. സീസർക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കുള്ള മറുപടി. ഭൂരഹിത, ഭവനരഹിത കുടിയേറ്റക്കാരുടെ പേരിൽ കൈയേറ്റക്കാർക്കായി പ്രതിരോധമുയർത്തുന്നവരുടെ തനിനിറം ജനങ്ങൾ തിരിച്ചറിയുമെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഭൂമി കൈയേറ്റ മാഫിയകൾ കുരിശടക്കം മതപ്രതീകങ്ങൾ ദുരുപയോഗം ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും പുതുമയുള്ള കാര്യമല്ല. ക്രിസ്തുമത സമൂഹങ്ങൾ പൊതുവിൽ അപലപിക്കാൻ മുതിർന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നവർ ഫലത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും സംരക്ഷണ കവചമൊരുക്കി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. ഭക്തിവാണിഭക്കാരായ ഒരു ചെറു സംഘമാണ് ഏറിയപങ്കും ഈ കൈയേറ്റങ്ങൾക്ക് പിന്നിൽ. അവർക്ക് അക്കാര്യത്തിൽ യാതൊരു ജാതിമത ഭിന്നതകളും ഇല്ലെന്നതാണ് വസ്തുത. അവരിൽ ഏറെയും അന്ധവി
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സിപിഐ മുഖപത്രം ജനയുഗം. സീസർക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കുള്ള മറുപടി.
ഭൂരഹിത, ഭവനരഹിത കുടിയേറ്റക്കാരുടെ പേരിൽ കൈയേറ്റക്കാർക്കായി പ്രതിരോധമുയർത്തുന്നവരുടെ തനിനിറം ജനങ്ങൾ തിരിച്ചറിയുമെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഭൂമി കൈയേറ്റ മാഫിയകൾ കുരിശടക്കം മതപ്രതീകങ്ങൾ ദുരുപയോഗം ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും പുതുമയുള്ള കാര്യമല്ല. ക്രിസ്തുമത സമൂഹങ്ങൾ പൊതുവിൽ അപലപിക്കാൻ മുതിർന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നവർ ഫലത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും സംരക്ഷണ കവചമൊരുക്കി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.
ഭക്തിവാണിഭക്കാരായ ഒരു ചെറു സംഘമാണ് ഏറിയപങ്കും ഈ കൈയേറ്റങ്ങൾക്ക് പിന്നിൽ. അവർക്ക് അക്കാര്യത്തിൽ യാതൊരു ജാതിമത ഭിന്നതകളും ഇല്ലെന്നതാണ് വസ്തുത. അവരിൽ ഏറെയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കച്ചവടച്ചരക്കാക്കി മാറ്റിയിട്ടുള്ളവരാണ്. കുരിശിന്റെയും മതപ്രതീകങ്ങളുടെയും പേരിൽ ഇത്തരം മാഫിയാസംഘങ്ങളുടെ ക്രിമിനൽ നടപടികൾക്ക് ഒരു പരിഷ്‌കൃത സമൂഹവും കൂട്ടുനിൽക്കില്ലെന്ന വസ്തുതയാണ് കൈയേറ്റം ഒഴിപ്പിക്കലിനോട് കേരള സമൂഹത്തിൽ നിന്നും ഉയർന്ന മഹാഭൂരിപക്ഷം പ്രതികരണങ്ങളും വ്യക്തമാക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു.
മുൻ യു.ഡി.എഫ് സർക്കാരിനേയും പത്രം വിമർശിക്കുന്നുണ്ട്. കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന യു.ഡി.എഫ് ഗവൺമെന്റുകൾ കൈയേറ്റം ഒഴിപ്പിക്കലിനെ അട്ടിമറിക്കുകയാണ് ചെയ്തത്. അവർ ഫലത്തിൽ ഭൂറിസോർട്ട് മാഫിയകളുടെ കൈയാളുകളായാണ് എക്കാലത്തും പ്രവർത്തിച്ചത്. കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ എൽ.ഡി.എഫ് നടത്തിയ ഓരോ ശ്രമങ്ങളെയും തകർക്കാൻ നിക്ഷിപ്ത ഭൂറിസോർട്ട് മാഫിയ സംഘങ്ങൾ ശ്രമിച്ചിട്ടുണ്ട്. അവർ എല്ലായിപ്പോഴും സംസാരിച്ചിരുന്നത് ഭൂരഹിത കുടിയേറ്റക്കാരെ കവചമാക്കിയാണ്. ഇനിയും ഭൂരഹിത, ഭവനരഹിത കുടിയേറ്റക്കാരുടെ പേരിൽ കൈയേറ്റക്കാർക്കായി പ്രതിരോധമുയർത്തുന്നവരുടെ തനിനിറം ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യുമെന്നു പത്രം പറയുന്നു.
ചിന്നക്കനാലിനു സമീപം പാപ്പാത്തിചോലയിൽ ഭൂമാഫിയയുടെ കൈയേറ്റ ഭൂമിയിൽ അവർ അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത രീതിയോടുള്ള ചില വൈകാരിക പ്രതികരണങ്ങൾ ഒഴിച്ചാൽ ക്രിസ്തുസഭകൾ തന്നെ സർക്കാർ നടപടിയെ ശ്ലാഘിക്കുകയായിരുന്നു. മതപ്രതീകങ്ങളുടെ മറവിൽ സർക്കാർ ഭൂമി കൈയേറിയതിനെ അവർ ആരുംതന്നെ ന്യായീകരിച്ചിട്ടില്ല. മാത്രമല്ല ഒഴിപ്പിക്കൽ നടപടി തുടരാനുള്ള ശക്തമായ പിന്തുണയാണ് ആ കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ളത്. ഭരണ - പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ പാർട്ടികളിൽ നിന്നും മതസമുദായ കേന്ദ്രങ്ങളിൽ നിന്നും ഒരു സർക്കാർ നടപടിക്ക് പരക്കെ അംഗീകാരവും പിന്തുണയും ലഭിക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവമാണെന്നും മുഖപ്രസംഗം പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന ഇടതുമുന്നണി യോഗത്തിൽ കയ്യേറ്റമൊഴിപ്പിക്കലിനെ വിമർശിച്ച സിപിഎമ്മിനും മുഖ്യമന്ത്രിക്കുമുള്ള മറുപടിയാണ് ജനയുഗത്തിലൂടെ സിപിഐ നൽകിയിരിക്കുന്നത്. മുന്നണയിലെ പ്രമുഖ രണ്ട് കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ ഉടൻ അവസാനിക്കില്ലെന്ന സൂചനയാണ് ഈ മുഖപ്രസംഗം നൽകുന്നത്.