രിതാ നായരും ബിജു രാധാകൃഷ്ണനും നാടുനീളെ നടന്ന് ഒട്ടേറെ പേരെ വഞ്ചിച്ചതിന്റെ വിശദാംശങ്ങൾ ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുകയാണല്ലോ. തട്ടിപ്പുമായി നേരിട്ടു ബന്ധമുള്ളതായി ഇതുവരെ വ്യക്തമായ തെളിവുകൾ വെളിയിൽ വന്നിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലേയും കോൺഗ്രസ്സിലെയും ഘടകകക്ഷിയിലേയും പ്രമുഖർ തട്ടിപ്പുകാർക്ക് കുടപിടിക്കുകയായിരുന്നെ്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. തട്ടിപ്പുകാരാണ് എന്ന് അറിഞ്ഞുകൊണ്ട് ഒപ്പം ചേർന്നവരല്ല ഇവർ എന്നു സമ്മതിക്കുമ്പോൾ തന്നെ കൊലപാതകം ഉൾപ്പെടെയുള്ള കേസിലെ പ്രതികളായവരുമായി കൂടിക്കാഴ്ച നടത്തിയതും ഇവരുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടതുമൊക്കെ യുക്തിക്കു നിരക്കുന്ന വസ്തുതകളല്ല. മാത്രമല്ല, അധികാരക്കസേരയുടെ ചൂടു കിട്ടാനായി എന്തിനും തയ്യാറായി ഒരു പെണ്ണ് രംഗത്തു വന്നപ്പോൾ മന്ത്രിമാരും അവരുടെ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള പലരും തീരെ ലോലഹൃദയരായി തീർന്നു എന്നും ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ തെളിയിക്കുന്നു.


എന്നാൽ ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത് ഈ വിഷയം അല്ല. സരിതാ നായരും സംഘവും ആരെയാണ് തട്ടിച്ചത് എന്നതാണ് പ്രധാന വിഷയം. വലിയ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, സ്വാധീനമുള്ള ബിസിനസുകാർ തുടങ്ങിയവരൊക്കെയാണ് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളവരിൽ ഭൂരിപക്ഷവും. ഇവരാരും അദ്ധ്വാനിച്ചുണ്ടാക്കിയ പണമല്ല സരിതയും ബിജുവും അടിച്ചു മാറ്റിയതെന്നു തീർച്ച. അദ്ധ്വാനിച്ചുണ്ടാക്കിയ പണമാണെങ്കിൽ ഒരു പെണ്ണു വന്നു ചോദിച്ചാൽ ആരെങ്കിലും ഒരു കോടിയും 50 ലക്ഷവുമൊക്കെ പുല്ലു പോലെ എടുത്തു കൊടുക്കുമോ. ആരാണ്, എന്താണ് എന്നൊക്കെ ഒന്നേനേ്വഷിച്ചിരുന്നെങ്കിൽ ആരും ഈ തട്ടിപ്പിൽപെടുകയില്ലായിരുന്നു. അതാണു പറഞ്ഞത്, മേലനങ്ങാതെ കിട്ടിയ പണമായതുകൊണ്ടാണ് അതു കൊടുക്കും മുമ്പു ചെറിയൊരു അനേ്വഷണം പോലും നടത്താഞ്ഞതെന്ന്.
ന'ന'

എല്ലാവരുടെയും കാര്യം ഇങ്ങനെയാണെന്നു പറയുന്നില്ല. കേരളത്തിൽ ആയിരത്തിലധികം പേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്.ഇവരിൽ ബഹുഭൂരിപക്ഷവും പരാതിയുമായി രംഗത്തുവന്നിട്ടില്ല. കണ്ണൂരിൽ ഇരുപതോളം ഡോക്ടർമാരും സരിതയുടെ തട്ടിപ്പിൽപ്പെട്ടതായി വാർത്തയുണ്ടായിരുന്നു. പക്ഷേ അവർ ഇതുവരെയും പരാതിപ്പെട്ടതായി റിപ്പോർട്ടില്ല. വൻകിട ബിസിനസുകാരായ പലർക്കും വൻതുക നഷ്ടപ്പെട്ടിട്ടുള്ളതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പക്ഷേ പലരും പുറത്തുപറയുന്നില്ല. സരിതയ്ക്കു കൊടുത്ത പണത്തിന്റെ ഉറവിടം കോടതിയിൽ എങ്ങനെ കാണിക്കും, അതാണ് പല പ്രമുഖരെയും പിന്നോട്ടു വലിക്കുന്നത്. അതായത്, പലരുടെയും കള്ളപ്പണമാണ് സരിതയും ബിജു രാധാകൃഷ്ണനും കൂടി കവർന്നു കൊണ്ടുപോയതെന്ന് ചുരുക്കം. പരാതി പറയില്ലെന്ന് അറിഞ്ഞുകൊണ്ട് തട്ടിപ്പു ദമ്പതിമാർ സംസ്ഥാനത്തിനകത്തും പുറത്തും ഓടിനടന്നു കള്ളപ്പണക്കാരെ കബളിപ്പിക്കുകയായിരുന്നുവെന്നർത്ഥം.
നമ്മുടെ കേരളത്തിൽ പല തട്ടിപ്പുകളും പുറംലോകമറിയാതെ നടന്നുവരുന്നുണ്ട്. ആയിരവും പതിനായിരവും ലക്ഷവുമൊന്നുമല്ല, കോടികളും ദശകോടികളും ശതകോടികളുമൊക്കെയാണ്. അതിൽ വളരെ അപൂർവം മാത്രം വാർത്തകൾ ഊർന്നു പുറത്തേക്കു വരാറുമുണ്ട്. വന്നതുപോലെ വാർത്ത ഇല്ലാതാവുകയും ചെയ്യും.

ഉദാഹരണത്തിന് സ്വർണച്ചേന, നാഗമാണിക്യം തട്ടിപ്പുകൾ തന്നെയെടുക്കാം. ഈ തട്ടിപ്പുകൾക്കിരയാകുന്നത് നമ്മുടെ നാട്ടിലെ വൻകിട ബിസിനസുകാരാണ്. പ്രത്യേകിച്ചു വൻകിട ജ്വല്ലറിക്കാർ. പണമിട്ടു കളിക്കുന്നവരായതിനാൽ ഭയവും അന്ധവിശ്വാസവും അവർക്കു കൂടും. നാഗമാണിക്യമാണെന്നു പറഞ്ഞു നല്ല കുപ്പിയിലാക്കിയ വിറ്റാമിൻ ഗുളിക കാണിക്കുമ്പോൾ അവരതു വിശ്വസിക്കും. വിളക്കിന്റെയോ വെളിച്ചത്തിന്റെയോ മുന്നിൽ വച്ചാൽ മാണിക്യം പോലെ രണ്ടുരൂപയുടെ കാപ്‌സ്യൂൾ തിളങ്ങും. അതു കൈവശം വച്ചിരുന്നാൽ ജീവിതത്തിലും ബിസിനസിലും ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്നാണ് ഇക്കൂട്ടർ വിശ്വസിക്കുന്നത്. അതിനായി അമ്പതും നൂറും കോടി മുടക്കി വഞ്ചിതരായ എത്രയോ പ്രമുഖർ, മാന്യന്മാർ പറ്റിയ അബദ്ധം പുറത്തുപറയാനാവാതെ നമുക്കിടയിൽ മിണ്ടാതിരിക്കുന്നു. അവരും മേൽപറഞ്ഞവരെപ്പോലെയാണ്. നിയമപരമായി മുന്നോട്ടു പോകാൻ പറ്റില്ല, പോയ പണത്തിന്റെ ഉറവിടം കാണിക്കേണ്ടേ.
ന'ന'

ഉള്ള ബിസിനസ് സ്ഥാപനത്തിൽ ഒരു കച്ചവടവുമില്ലാതെ ചൊറിയും കുത്തിയിരിക്കുന്നവർ തുരുതുരെ സ്വദേശത്തും വിദേശ രാജ്യങ്ങളിലും പുതിയ പുതിയ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ നമ്മൾ ചിന്തിക്കുന്നുണ്ടോ അതിനുള്ള വരുമാനം അവർക്കെവിടെ നിന്നാണെന്ന്. നിന്ന നിൽപിൽ അഞ്ചും ആറും കോടി മുടക്കി സൂപ്പർ-മെഗാ സ്റ്റാറുകളെയും ബോളിവുഡ് താരങ്ങളെയും കൊണ്ടു വരുന്നവർക്കു പിന്നിൽ ആരാണുള്ളതെന്ന് നാം ചിന്തിക്കുന്നില്ല. (ഇവരിൽ ഒരു പ്രമുഖൻ തിരശിലയ്ക്കു പിന്നിലായിപ്പോയതു പലരും ശ്രദ്ധിച്ചു കാണും) അനേ്വഷിച്ചു ചെല്ലുമ്പോൾ നമ്മുടെ തല പെരുക്കും, പലരും വിശ്വസിക്കുക പോലുമില്ല. അത്രയ്ക്കു ഞെട്ടിക്കുന്നതാണ് അവരുടെ യഥാർത്ഥ ഉറവിടം. നമ്മുടെ ദേശീയ അനേ്വഷണ ഏജൻസികൾ പോലും നിസഹായരായി നോക്കിനിൽക്കുകയാണ്. അതേപ്പറ്റി പന്നീടു വെളിപ്പെടുത്താനായുള്ള അനേ്വഷണത്തിലാണ് മറുനാടൻ മലയാളി.

ഇവിടെ പറഞ്ഞു വന്നത്, ഒരു പെണ്ണൊരുമ്പെട്ടപ്പോൾ കുറെ നിരപരാധികൾക്കൊപ്പം പല കള്ളപ്പണക്കാരും കുടുങ്ങി. ഒട്ടു മിക്കവരും മിണ്ടാനാവാത്ത അവസ്ഥയിലുമായി. പെണ്ണായിരുന്നതു കൊണ്ടുമാത്രമാണു സെക്രട്ടേറിയറ്റിലെ സ്റ്റാഫംഗങ്ങളും കുടുങ്ങിപ്പോയത്. തിരുവനന്തപുരത്തെ കുപ്രസിദ്ധ അബ്കാരിക്കു തലസ്ഥാനം വിട്ടുള്ള റിസോർട്ടിൽ സരിതയെ കൊണ്ടുപോകുക എന്നതിലുപരിയുള്ള കടുത്ത ഉദ്ദേശ്യലക്ഷ്യങ്ങളൊന്നും അവരിൽ പലർക്കുമുണ്ടായിരുന്നില്ല. എന്നാൽ അതിലേക്ക് എത്തിപ്പെടും മുമ്പു പൊട്ടിത്തെറി നടന്നുകഴിഞ്ഞു. ആകെ നാറുകയും ചെയ്തു. മറ്റു ചില മിടുക്കന്മാരായ പ്രമുഖർ നേരത്തേതന്നെ കാര്യം കാണുകയും ചെയ്തു. അതാണ് ഇവിടെ സംഭവിച്ചത്.കള്ളപ്പണക്കാരുടേത് സരിതമാർ കൊണ്ടുപോകട്ടെ, അല്ലാത്തവർ പാഠം പഠിക്കട്ടെ...