- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഡ്മണ്ടൻ സെന്റ് അൽഫോൻസാ പള്ളി ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ വർണ്ണാഭമായി
എഡ്മണ്ടൻ (കാനഡ): എഡ്മണ്ടൻ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിലെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ ഡിസംബർ 24-ന് രാത്രി 11 മണിക്കുള്ള പാതിരാ കുർബാനയോടെ ആരംഭിച്ചു. ഇടവക വികാരി റവ.ഫാ. ഡോ. ജോൺ കുടിയിരുപ്പിൽ നേതൃത്വം നൽകിയ വിശുദ്ധ കുർബാനയിൽ ഇടവക ജനം ഒന്നടങ്കം പങ്കുകൊണ്ടു. തുടർന്ന് ഇടവകാംഗങ്ങൾ ഭവനങ്ങളിൽ നിന്ന് തയാറാക്കി കൊണ്ടുവന്ന കേക്ക് വികാരിയച്ച
എഡ്മണ്ടൻ (കാനഡ): എഡ്മണ്ടൻ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിലെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ ഡിസംബർ 24-ന് രാത്രി 11 മണിക്കുള്ള പാതിരാ കുർബാനയോടെ ആരംഭിച്ചു. ഇടവക വികാരി റവ.ഫാ. ഡോ. ജോൺ കുടിയിരുപ്പിൽ നേതൃത്വം നൽകിയ വിശുദ്ധ കുർബാനയിൽ ഇടവക ജനം ഒന്നടങ്കം പങ്കുകൊണ്ടു. തുടർന്ന് ഇടവകാംഗങ്ങൾ ഭവനങ്ങളിൽ നിന്ന് തയാറാക്കി കൊണ്ടുവന്ന കേക്ക് വികാരിയച്ചൻ മുറിച്ച് എല്ലാവരും പങ്കുവച്ചു.
ഡിസംബർ ഇരുപത്തിയെട്ടാം തീയതിയിലെ വി. കുർബാനയ്ക്കുശേഷം കൂട്ടായ്മ അടിസ്ഥാനത്തിൽ കരോൾ ഗാന മത്സരം ആരംഭിച്ചു. 2012-ൽ രൂപംകൊണ്ട ഇടവകയുടെ ചരിത്രത്തിലെ മറ്റൊരു നാഴികകല്ലായിരുന്നു ക്രിസ്മസ് കരോൾ ഗാന മത്സരവും, ന്യൂഇയർ ആഘോഷങ്ങളും. ഇടവകയിലെ എട്ട് കൂട്ടായ്മകളിൽ നിന്ന് കുട്ടികളും മുതിർന്നവരും ചേർന്ന് നടത്തിയ കരോൾ ഗാനം ഗൃഹാതുരത്വമുണർത്തുന്നതായിരുന്നു. കുട്ടികളും യുവാക്കളും, കുടുംബാംഗങ്ങളും വാശിയോടെ നടത്തിയ കരോൾ ഗാനത്തിൽ പരമ്പരാഗത കരോൾ ഗാനങ്ങളോടൊപ്പം പുതു തലമറുയുടെ ഗാനങ്ങളും കേഴ്‌വിക്കാർക്ക് ഇമ്പമേകി.
തുടർന്ന് രംഗപൂജയോടെ കൾച്ചറൽ പ്രോഗ്രാം ആരംഭിച്ചു. ആദ്യമായി എഡ്മണ്ടനിൽ അവതരിപ്പിക്കപ്പെട്ട കോൽകളിയും, മാർത്തോമാ ക്രിസ്ത്യാനികളുടെ തനതു പാരമ്പര്യ കലയായ മാർഗ്ഗംകളിയും കാണികൾക്ക് ഇമ്പമുള്ള കലാവിരുന്നായിരുന്നു. ഗ്രേഡ് ഏഴിലെ കുട്ടികൾ അവതരിപ്പിച്ച സ്‌കിറ്റിൽ മംഗളവാർത്ത മുതൽ തിരുപ്പിറവി വരെ പുനരാവിഷ്‌കരിക്കപ്പെട്ടു. ഏയ്ഞ്ചൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവ കേരളത്തനിമ ഉണർത്തുന്നവയായിരുന്നു.
പിന്നീട് കൂട്ടായ്മാ അടിസ്ഥാനത്തിൽ നടത്തിയ പുൽക്കൂട് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മത്സരവിജയികൾക്ക് ഫാ. വർഗീസ് മുണ്ടുവേലിൽ, ഫാ. സിൽവിച്ചൻ എന്നിവകർ സമ്മാനദാനം നടത്തി. പ്രോഗ്രാം കോർഡിനേറ്റർ ജിജി പടമാടൻ, പ്രോഗ്രാം കോമ്പയർ ഷൈജു തോമസ്, അഖിൽ സെബി ഉതുപ്പ് എന്നിവർ വ്യത്യസ്തത പുലർത്തി.
അതിനെ തുടർന്ന് നടത്തിയ സ്‌നേഹ വിരുന്നും വേറിട്ടുനിന്നു. കൂട്ടായ്മാ അടിസ്ഥാനത്തിൽ അംഗങ്ങൾ വീടുകളിൽ നിന്നും തയാറാക്കി കൊണ്ടുവന്ന ഭക്ഷണം ഏറെ സ്വാദിഷ്ടമായിരുന്നു. ഒരു ഇടയനും, ആട്ടിൻപറ്റവും പോലെ സഭയോട് ചേർന്ന് നിന്ന് ഇടവക വികാരിയുടെ നേതൃത്വത്തിൽ വിശ്വാസി സമൂഹം, കേരളത്തിനിമയിൽ സീറോ മലബാർ കത്തോലിക്കരുടെ പാരമ്പര്യം നിലനിർത്തിക്കൊണ്ടുതന്നെയാണ് ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ നടത്തിയത്.
2014 എഡ്മണ്ടനിലെ സീറോ മലബാർ വിശ്വാസികൾക്ക് വളർച്ചയുടേയും നേട്ടങ്ങളുടേയും കാലഘട്ടമായിരുന്നു. ഈ വളർച്ചയുടെ കാരണം ഇടവക വികാരിയായ റവ.ഫാ.ഡോ. ജോൺ കുടിയിരുപ്പിലിന്റെ നേതൃത്വമാണ്. 2014 ജനുവരി ഒന്നാം തീയതി സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ചർച്ചിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ എത്തിയ ജോൺ അച്ചൻ ഒരുവർഷംകൊണ്ട് ഇടവകയ്ക്ക് സി.ആർ.എ രജിസ്‌ട്രേഷനും, വ്യക്തമായ സാമ്പത്തിക അടിത്തറയും ലഭ്യമാക്കാൻ ഇടവക കമ്മിറ്റിയോടും, ജനത്തോടുമൊപ്പം പ്രവർത്തിച്ചു. സ്വന്തമായ ഒരു ദേവാലയം വേണമെന്ന ആവശ്യത്തിലേക്ക് ജനങ്ങളുടെ ബോധ്യത്തെ ഉണർത്താനും അച്ചന് സാധിച്ചു. 2104-ൽ ജനിച്ച എല്ലാ അനുഗ്രഹങ്ങൾക്കും, ദാനങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ഡിസംബർ 31-ന് ഇടവക ജനം ആരാധനയ്ക്കും വി. കുർബാനയ്ക്കുമായി ഒത്തുചേർന്നിരുന്നു.