- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയബന്ധം തകർന്നാലുടൻ കാമുകനെതിരേ ബലാത്സംഗം ആരോപിക്കുന്ന പ്രവണതയെ നിശിതമായി വിമർശിച്ച് മുംബൈ ഹൈക്കോടതി; വിവാഹപൂർവ ലൈംഗിക ബന്ധത്തിനു തയാറാകുന്ന പെൺകുട്ടി അന്തരഫലങ്ങളെക്കുറിച്ചും ചിന്തിക്കണം; എത്ര പുരോഗമിച്ചാലും ധാർമികതയുടെ മാറാപ്പു പേറുന്ന സമൂഹത്തിൽ വിവാഹപൂർവ ലൈംഗികത അപമാനകരമെന്നും ഓർക്കണം
മുംബൈ: പ്രണയം തകർന്നാലുടൻ കാമുകനെതിരേ ബലാത്സംഗകുറ്റം ആരോപിക്കുന്ന പ്രവണതയെ നിശിതമായി വിമർശിച്ച് മുംബൈ ഹൈക്കോടതി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം എങ്ങനെയാണ് ബലാത്സംഗത്തിനു കാരണമാകുന്നതെന്നും ജസ്റ്റിസ് മൃദുല ഭട്കർ ചോദിച്ചു. വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ വിവാഹപൂർവ ലൈംഗിക ബന്ധത്തിനു തയാറാകുമ്പോൾ അന്തരഫലങ്ങളെക്കുറിച്ചു ചിന്തിക്കണമെന്നും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ തയാറാകണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രണയം തകർന്നതിനെത്തുടർന്ന് മുൻ കാമുകി ബലാത്സംഗക്കുറ്റം ആരോപിച്ച കേസിൽ പ്രതിയായ 21കാരന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം ഉണ്ടായിരിക്കുന്നത്. പ്രണയബന്ധം തകർന്നു കഴിഞ്ഞാൽ സ്ത്രീ പുരുഷനെതിരേ ബലാത്സംഗത്തിനു ക്രിമിനൽ നടപടികൾ എടുക്കുന്ന പ്രവണത വർധിച്ചുവരുന്നതായി ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കുറ്റം ചെയ്യാൻ പ്രതിക്കു സമ്മതം ലഭിച്ചിട്ടുണ്ടെങ്കിൽ ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നു കോടതി ചോദിച്ചു. ലൈംഗിക ബന്ധത്തിന് പെൺകുട്ടി സമ്മതിച്ചിരുന്നതായാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നത

മുംബൈ: പ്രണയം തകർന്നാലുടൻ കാമുകനെതിരേ ബലാത്സംഗകുറ്റം ആരോപിക്കുന്ന പ്രവണതയെ നിശിതമായി വിമർശിച്ച് മുംബൈ ഹൈക്കോടതി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം എങ്ങനെയാണ് ബലാത്സംഗത്തിനു കാരണമാകുന്നതെന്നും ജസ്റ്റിസ് മൃദുല ഭട്കർ ചോദിച്ചു. വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ വിവാഹപൂർവ ലൈംഗിക ബന്ധത്തിനു തയാറാകുമ്പോൾ അന്തരഫലങ്ങളെക്കുറിച്ചു ചിന്തിക്കണമെന്നും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ തയാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രണയം തകർന്നതിനെത്തുടർന്ന് മുൻ കാമുകി ബലാത്സംഗക്കുറ്റം ആരോപിച്ച കേസിൽ പ്രതിയായ 21കാരന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം ഉണ്ടായിരിക്കുന്നത്. പ്രണയബന്ധം തകർന്നു കഴിഞ്ഞാൽ സ്ത്രീ പുരുഷനെതിരേ ബലാത്സംഗത്തിനു ക്രിമിനൽ നടപടികൾ എടുക്കുന്ന പ്രവണത വർധിച്ചുവരുന്നതായി ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
കുറ്റം ചെയ്യാൻ പ്രതിക്കു സമ്മതം ലഭിച്ചിട്ടുണ്ടെങ്കിൽ ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നു കോടതി ചോദിച്ചു. ലൈംഗിക ബന്ധത്തിന് പെൺകുട്ടി സമ്മതിച്ചിരുന്നതായാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നത്. കാമുകൻ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്കിയിട്ടുണ്ടെങ്കിലും അത് ബലാത്സംഗത്തിന് പ്രേരണയാകില്ലെന്നും കോടതി വ്യക്തമാക്കി.
സമൂഹം മാറുകയാണെങ്കിലും ധാർമികതയുടെ ഭാണ്ഡവും ഒപ്പം കൂടെ ചുമക്കുന്നുണ്ട്.
വിവാഹസമയത്ത് കന്യകയായിരിക്കണമെന്നത് സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന് തലമുറകളായി കരുത്തപ്പെട്ടുപോരുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് ലൈംഗികതയെക്കുറിച്ച് കൂടുതൽ അറിവുണ്ട്. സമൂഹം സ്വതന്ത്രമാകാൻ ശ്രമിക്കുമ്പോഴും ധാർമികതയുടെ മാറാപ്പും കൂടെ ചുമക്കുന്നു. അതുകാരണം വിവാഹപൂർവ ലൈംഗിക ബന്ധങ്ങൾ അവഹേളനപരമായി കണക്കാക്കപ്പെടുന്നു. ലൈംഗിക ബന്ധത്തിൽ കാമുകന്റെ മാത്രമല്ല തന്റെയും സമ്മതം ആവശ്യമാണെന്ന് പെൺകുട്ടികൾ മറക്കാൻ പാടില്ലെന്ന് കോടതി പറഞ്ഞു.
പ്രണയബന്ധം തകർന്നുകഴിഞ്ഞാലുടൻ ബലാത്സംഗം ആരോപിച്ച് ക്രിമിനൽ നടപടികൾ ആരംഭിക്കുന്ന പ്രവണത വർധിച്ചുവരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ പ്രതികളാക്കപ്പെടുന്നവരുടെ ജീവനും സ്വാതന്ത്ര്യവും കോടതിക്കു കണക്കിലെടുക്കേണ്ടിവരും. ആരോപണവിധേയ വിദ്യാഭ്യാസമുള്ളവളോ പ്രായപൂർത്തിയാവളോ ആണെങ്കിൽ വിവാഹപൂർവ ലൈംഗികബന്ധത്തിന്റെ അനന്ത ഫലങ്ങളെക്കുറിച്ച് ബോധവതിയായിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

