- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാംതവണ റാങ്ക് ലിസ്റ്റിൽ കയറിയെങ്കിലും ഐഎഎസ് കിട്ടാൻ വീണ്ടും എഴുതി ഒന്നാം റാങ്കുകാരിയായി; കോലർ സ്‌കൂൾ ടിച്ചറുടെ മകൾ ഐഎഎസ് റാങ്കുകാരിയായത് നേടിയെ മതിയാവൂ എന്ന വാശിക്കൊടുവിൽ
ഇത്തവണത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായ നന്ദിനി കെ ആർ വിജയം വരിച്ചത് കഠിനപ്രയത്‌നത്തിനൊടുവിൽ. ഇന്ത്യൻ റവന്യൂ സർവീസിൽ ഉദ്യോഗസ്ഥയായ നന്ദിനി മൂന്ന് തവണ റാങ്ക് ലിസ്റ്റിൽ ഇടംനേടിയപ്പോഴും ഐഎഎസ് എന്ന സ്വപ്‌നം കൈവരിക്കാനായി വാശിയോടെ മുന്നോട്ട് പോകുകയായിരുന്നു. ഇത്തവണ വിജയം കൈവരിച്ചതോടെ തന്റെ ഐഎഎസ് ഓഫീസറാകണമെന്ന മോഹം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കർണാടകയിലെ കോലർ സ്വദേശിയായ നന്ദിനി. ബംഗളൂരുവിലെ എം.എസ്.രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു സിവിൽ എൻജിനീയറിങ് ബിരുദമെടുത്ത നന്ദിനി കന്നട സാഹിത്യം ഐച്ഛിക വിഷയമായെടുത്താണ് ഉന്നതവിജയം നേടിയത്. പിന്നാക്ക വിഭാഗക്കാരി കൂടിയായ നന്ദിനിയുടെ വിജയം കർണാടകയിലെ കോലാർ ഗ്രാമത്തിനും അഭിമാനമായിരിക്കുകയാണ്. പതിനാറ് വർഷം മുമ്പ് വിജയലക്ഷ്മി ബിദരി ഐഎഎസിൽ വിജയം കൈവരിച്ച ശേഷം വീണ്ടുമൊരു തിളക്കം കർണാടകയ്ക്ക് നേടാനായത് നന്ദിനിയിലൂടെയാണ്. കർണാടകയിലെ ഗോൾഡ് ഫീൽഡിലാണ് നന്ദിനി ജനിച്ചതും വളർന്നതും. സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായ രമേഷിന്റെ മകളായ നന്
ഇത്തവണത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായ നന്ദിനി കെ ആർ വിജയം വരിച്ചത് കഠിനപ്രയത്‌നത്തിനൊടുവിൽ. ഇന്ത്യൻ റവന്യൂ സർവീസിൽ ഉദ്യോഗസ്ഥയായ നന്ദിനി മൂന്ന് തവണ റാങ്ക് ലിസ്റ്റിൽ ഇടംനേടിയപ്പോഴും ഐഎഎസ് എന്ന സ്വപ്‌നം കൈവരിക്കാനായി വാശിയോടെ മുന്നോട്ട് പോകുകയായിരുന്നു. ഇത്തവണ വിജയം കൈവരിച്ചതോടെ തന്റെ ഐഎഎസ് ഓഫീസറാകണമെന്ന മോഹം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കർണാടകയിലെ കോലർ സ്വദേശിയായ നന്ദിനി.
ബംഗളൂരുവിലെ എം.എസ്.രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു സിവിൽ എൻജിനീയറിങ് ബിരുദമെടുത്ത നന്ദിനി കന്നട സാഹിത്യം ഐച്ഛിക വിഷയമായെടുത്താണ് ഉന്നതവിജയം നേടിയത്. പിന്നാക്ക വിഭാഗക്കാരി കൂടിയായ നന്ദിനിയുടെ വിജയം കർണാടകയിലെ കോലാർ ഗ്രാമത്തിനും അഭിമാനമായിരിക്കുകയാണ്. പതിനാറ് വർഷം മുമ്പ് വിജയലക്ഷ്മി ബിദരി ഐഎഎസിൽ വിജയം കൈവരിച്ച ശേഷം വീണ്ടുമൊരു തിളക്കം കർണാടകയ്ക്ക് നേടാനായത് നന്ദിനിയിലൂടെയാണ്.
കർണാടകയിലെ ഗോൾഡ് ഫീൽഡിലാണ് നന്ദിനി ജനിച്ചതും വളർന്നതും. സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായ രമേഷിന്റെ മകളായ നന്ദിനി ഹൈസ് സ്‌കൂൾ വിദ്യാഭ്യാലം നേടിയത് സെന്റ് ജോസഫ് കോൺവന്റ് ഗേൾസ് സ്‌കൂളിൽ നിന്നാണ്. സ്‌കൂൾ കാലം മുതലേ ഐഎഎസ് ഓഫീസറാകണമെന്നായിരുന്നു നന്ദിനിയുടെ ആഗ്രഹങ്ങളിലൊന്നാണ് ഇത്തവണ നേടിയെടുത്തിരിക്കുന്നത്.
എഞ്ചിനിയറിങ് പഠനത്തിന് ശേഷം സ്വകാര്യ ജോലി ചെയ്യുമ്പോഴും സിവിൽ സർവ്വീസ് പഠനത്തിനായി നന്ദിനി മാറ്റിവയ്ക്കുകയായിരുന്നു. ബാംഗ്ലൂരിലെ എംഎസ് രാമയ്യ എഞ്ചിനിയറിങ് കോളേജിൽ നിന്നും ബി ടെക് പാസായ നന്ദിനി കർണാടകയിലെ പിഡബ്ലുഡി ഡിപ്പാർട്ട്്‌മെന്റിലും ഇടക്കാലത്ത് ജോലി നോക്കിയിരുന്നു.
എഞ്ചിനിയറിങ് പഠനകാലത്ത് ബിഹാർ സ്വദേശിയുമായി നന്ദിനി പ്രണയത്തിലായിരു ന്നെങ്കിലും പിന്നീട് ഈ ബന്ധത്തിന് വിള്ളൽ വീണതിനെ തുടർന്ന് പ്രണയം ഉപേക്ഷിക്കുകയും ഇപ്പോഴും വിവാഹം കഴിക്കാതെ മുന്നോട്ട് പോവുകയുമാണ്.