- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: പ്രാദേശിക ഭരണ സംവിധാനത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള വിജ്ഞാന വ്യാപന പരിപാടി സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ്. പ്രാദേശിക ഭരണ സംവിധാനത്തിൽ വിദ്യാർത്ഥികളുടെ പങ്ക് സംബന്ധിച്ച് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള വിജ്ഞാന വ്യാപന പരിപാടിയുടെ സ
തിരുവനന്തപുരം: പ്രാദേശിക ഭരണ സംവിധാനത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള വിജ്ഞാന വ്യാപന പരിപാടി സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ്. പ്രാദേശിക ഭരണ സംവിധാനത്തിൽ വിദ്യാർത്ഥികളുടെ പങ്ക് സംബന്ധിച്ച് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള വിജ്ഞാന വ്യാപന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്എംവി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അധികാരം ജനങ്ങളിലേക്ക് എന്ന സി.ഡി യും മന്ത്രി പ്രകാശനം ചെയ്തു.
203 സ്‌കൂളുകളിലായി അൻപതിനായിരത്തിലേറെ വിദ്യാർത്ഥികളെയാണ് ഇപ്പോൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ നടന്നുവരുന്ന പരിശീലനത്തിന്റെ തുടർ പ്രവർത്തനമായി ക്വിസ് മത്സരങ്ങളും നടത്തും. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ വോട്ടവകാശത്തിനൊപ്പം തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടണം. അതിനുള്ള പരിശീലനമാണ് ഇപ്പോൾ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.