- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ നിലവാരത്തിൽ കേരളത്തെക്കാൾ മുന്നിൽ ആന്ധ്രയും കർണാടകയും; ഏറ്റവും മോശം ഗുജറാത്ത്; അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പകുതി കുട്ടികൾക്കും വായിക്കാൻ അറിയില്ല
വികസനം ലക്ഷ്യമിട്ട് വൈബ്രന്റ് ഗുജറാത്ത് പോലുള്ള പരിപാടികൾ സംഘടിപ്പിക്കുമ്പോഴും ഗുജറാത്തിലെ വിദ്യാഭ്യാസ നിലവാരം രാജ്യത്തിനാകെ നാണക്കേടായി മാറുകയാണെന്ന് റിപ്പോർട്ട്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പാതിയിലേറെ കുട്ടികൾക്കും രണ്ടാം ക്ലാസ് പാഠപുസ്തകം വായിക്കാൻ പോലുമറിയില്ലെന്ന് ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷൻ റിപ്പോർട്ടിൽ (എഎ
വികസനം ലക്ഷ്യമിട്ട് വൈബ്രന്റ് ഗുജറാത്ത് പോലുള്ള പരിപാടികൾ സംഘടിപ്പിക്കുമ്പോഴും ഗുജറാത്തിലെ വിദ്യാഭ്യാസ നിലവാരം രാജ്യത്തിനാകെ നാണക്കേടായി മാറുകയാണെന്ന് റിപ്പോർട്ട്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പാതിയിലേറെ കുട്ടികൾക്കും രണ്ടാം ക്ലാസ് പാഠപുസ്തകം വായിക്കാൻ പോലുമറിയില്ലെന്ന് ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷൻ റിപ്പോർട്ടിൽ (എഎസ്ഇആർ) പറയുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന 20 ശതമാനം കുട്ടികൾക്കും ഒന്നുമുതൽ ഒമ്പതുവരെയുള്ള സംഖ്യകൾ തിരിച്ചറിയാൻ പോലുമറിയില്ല.
രാജ്യത്തുടനീളം നടത്തുന്ന സർവേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണിത്. വിദ്യാർത്ഥികളുടെ ഗണിതശാസ്ത്രത്തിലുള്ള അഭിരുചി രാജ്യത്തുടനീളം കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ മൊത്തം നിലവാരമനുസരിച്ച് 11.3 ശതമാനം കുട്ടികൾക്കും സംഖ്യകൾ വേർതിരിച്ചറിയില്ല. 2009-നുശേഷമുള്ള ഏറ്റവുമുയർന്ന കണക്കാണിത്. കർണാടകയും ആന്ധ്രപ്രദേശും മാത്രമാണ് ഇക്കാര്യത്തിൽ നിലവാരം പുലർത്തുന്നത്.
സർക്കാർ, സ്വകാര്യ മേഖലകളിലുള്ള സ്‌കൂളുകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. അതിൽ ഗുജറാത്തിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചാണ് വലിയ സംശയങ്ങൾ പ്രകടിപ്പിച്ചുള്ളത്. രണ്ടാം ക്ലാസ്സിലെ പുസ്തകം വായിക്കാനറിയാത്ത അഞ്ചാം ക്ലാസ്സുകാരുടെ എണ്ണം 51.9 ശതമാനമാണ്. എന്നാൽ കഴിഞ്ഞ രണ്ടുവർഷത്തെ അപേക്ഷിച്ച് സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. 2012-ൽ 53.2 ശതമാനം പേർക്കും 2013-ൽ 53 ശതമാനം പേർക്കുമാണ് പുസ്തകം വായിക്കാൻ അറിയാതിരുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 75 ശതമാനത്തിനുമാത്രമാണ് തെറ്റുകൂടാതെ രണ്ടാം ക്ലാസ് പുസ്തകം വായിക്കാനറിയുന്നത്.
ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ കാര്യവും കമ്മിയാണ്. സാധാരണ വാക്യങ്ങൾ പോലും തെറ്റുകൂടാതെ വായിക്കാനറിയുന്ന എട്ടാം ക്ലാസ്സുകാരുടെ എണ്ണം വെറും 46.8 ശതമാനമാണ്. 2009-ൽ 60 ശതമാനം പേർക്കെങ്കിലും തെറ്റുകൂടാതെ വായിക്കാനറിയാമായിരുന്നു. ലോവർ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികൾക്കിടയിൽ ഇംഗ്ലീഷ് വായിക്കാനറിയുന്നത് വെറും 25 ശതമാനത്തിനുമാത്രമാണ്.
രാജസ്ഥാനിൽ ആറുവയസ്സിനും 14 വയസ്സിനും മധ്യേ പ്രായമുള്ള 12 ശതമാനം പെൺകുട്ടികൾ ഇനിയും സ്‌കൂളിൽ ചേർന്നിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. ഉത്തർപ്രദേശിൽ 9.2 ശതമാനവും. സ്‌കൂളിൽ ചേർന്നിട്ടുള്ളവരിൽത്തന്നെ പ്രൈമറി ക്ലാസ്സുകളിൽ 72 ശതമാനവും യു.പി. ക്ലാസ്സുകളിൽ 71.1 ശതമാനവും മാത്രമാണ് സ്ഥിരമായി ക്ലാസ്സിൽ ഹാജരാകാറുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.