കണ്ണൂർ: കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരും ആബി ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നതുമായ തൊഴിലാളികളിൽ നിന്നും 2017-18 വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന സമയപരിധി മാർച്ച് 10 വരെ നീട്ടി.അംഗങ്ങളുടെ മക്കളിൽ 9 ാം ക്ളാസ് മുതൽ പ്ലസ്ടു വരെയും എടി.ഐ കോഴ്സുകളിലും പഠിക്കുന്ന കുട്ടികൾക്കാണ് സ്‌കോളർഷിപ്പിനു അർഹത. ഒരംഗത്തിന്റെ പരമാവധി രണ്ട് കുട്ടികൾക്കാണ് അർഹത. അപേക്ഷഫാറം 10 വരെ എല്ലാ അക്ഷയ ക്രേന്ദങ്ങളിൽ നിന്നും രണ്ടു രൂപ നിരക്കിൽ ലഭിക്കും. അപേക്ഷകൾ പൂരിപ്പിച്ച് കുട്ടികൾ പഠിക്കുന്ന സ്‌കൂൾ അധികാരിയുടെ സാക്ഷ്യപ്പെടുത്തലോടെ പോളിസി സർട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ട് രേഖകളും കുട്ടിയുടെ ആധാർ കാർഡും സഹിതം അക്ഷയ ക്രേന്ദങ്ങളിൽ നൽകി ഓൺലൈനായി അപേക്ഷിക്കാം. അക്ഷയക്രേന്ദങ്ങൾക്ക് രജിസ്ട്രേഷൻ ഫീസിനത്തിൽ 15 രൂപ നൽകണം. രജിസ്റ്റർ ചെയ്ത അപേക്ഷാ ഫോമും, അക്ഷയകേന്ദ്രം നൽകിയ രസീതും അപേക്ഷകർ സൂക്ഷിക്കണം.