യുഎഇയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളകളിലൊന്നിന് വേദിയാവാനൊരു ങ്ങുകയാണ്ഷാ ർജ. കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൈക്രോടെക് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് 'കരിയർ ജേർണി 2018' എന്നുപേരിട്ടിരിക്കുന്ന വിദ്യാഭ്യാസ മേള നടക്കുന്നത്. ഇന്ത്യയിലെ പ്രശസ്തരായഎഴുത്തുകാരും പ്രാസംഗികരും വിദ്യാഭ്യാസ പ്രവർത്തകരും അണിനിരക്കുന്ന കരിയർജേർണിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ്ഇൻഡസ്ട്രിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ രഗത്തെ പുത്തൻ പ്രവണതകളെക്കുറിച്ചും നൂതനകോഴ്‌സുകളെക്കുറിച്ചും വിശദമായ ചർച്ചകൾ അരങ്ങേറും. തികഞ്ഞആത്മവിശ്വാസത്തോടെ ഭാവിയെ നേരിടാൻ കുട്ടികളെ സജ്ജമാക്കുന്ന മോട്ടിവേഷൻസെഷനുകളും കരിയർ ജേർണി 2018ന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. 'ഹാഫ്‌ഗേൾഫ്രന്റ്', 'ടു സ്റ്റേറ്റ്‌സ്', 'ഫൈവ് പോയിന്റ്‌റ് സംവൺ' തുടങ്ങിയബെസ്റ്റ് സെല്ലറുകളിലൂടെ ലോകസാഹിത്യത്തിനു സുപരിചിതനായ ചേതൻ ഭഗത്, 'ഹൗ ടു ബിസൂപ്പർ അച്ചീവർ' എന്ന സെഷനിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമായിസംവദിക്കും.

സാഹിത്യത്തിന്റെയും എഴുത്തിന്റെയും ലോകത്തെക്കുറിച്ച്അക്ഷരപ്രേമികളായ പ്രവാസികൾക്ക് ചേതൻ ഭഗത്തിൽ നിന്നു നേരിട്ടുകേൾക്കാം. യുഎഇയിലെ ഏറ്റവും ബുദ്ധിശാലിയായ വിദ്യാർത്ഥികളെ കണ്ടെത്തുന്നഅറേബ്യൻ ജീനിയസ്' സെഷൻ കൈകാര്യം ചെയ്യുന്നത് ഗ്രാൻഡ് മാസ്റ്റർ ജി.എസ്പ്രദീപാണ്. മാജികിന്റെ നിറങ്ങളിലൂടെ ആത്മവിശ്വാസ ത്തിന്റെയും സമൂഹനന്മയുടെയുംആശയങ്ങൾ പങ്കുവയ്ക്കാൻ ഗോപിനാഥ് മുതുകാടു മെത്തുന്നുണ്ട്. സോഷ്യൽമീഡിയയിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകരുടെ മനം കവർന്നഎംക്യൂബ് സെഷനാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയനടൻസിദ്ദീഖ്, മാധ്യമപ്രവർത്തകൻ ഡോ.അരുൺകുമാർ, ഡോ.ഖാലിദ് അൽ ഖാജ
തുടങ്ങിയവരുമായി സംവദിക്കാനും സംശയനിവാരണത്തിനും അവസരമുണ്ടാവും. പത്താംക്ലാസിനും പ്ലസ് ടുവിനും ശേഷം ഏതു കോഴ്‌സ് തെരഞ്ഞെടുക്കണം, സാധ്യതകൾ എന്തൊക്കെയാണ്, ജോലി എങ്ങനെ നേടാം എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ച്കൂ ടുതലറിയാനും അവസരമുണ്ട്.

പ്രവാസി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഭാവി വഴികളെക്കുറിച്ച്മനസ്സിലാക്കാനുള്ള ഏറ്റവും മികച്ച അവസരമാവും കരിയർ ജേർണിയെന്ന്പരിപാടിയുടെ സംഘാടകനായ മൈക്രോടെക് ചെയർമാൻ ഷിബു.കെ. മുഹമ്മദ് പറഞ്ഞു.നാട്ടിൽ പഠിക്കുന്ന മക്കളുടെ ഉന്നതവിദ്യാഭ്യാസെത്തുറിച്ചും അവർക്ക്പുതിയ വഴികളെക്കുറിച്ച് പറഞ്ഞുകൊടുക്കാനും സാധാരണപ്രവാസി രക്ഷിതാക്കളെപ്രാപ്തരാക്കുന്ന അറിവുകൾ മേള പങ്കുവയ്ക്കും .സമൂഹത്തിന്റെ എല്ലാതട്ടിലുള്ളവർക്കും മികച്ച വിദ്യാഭ്യാസ അവസരങ്ങളും അതിനെക്കുറിച്ചു ള്ള അറിവുംലഭ്യമാകണമെന്ന ലക്ഷ്യത്തോടെയാണ് തീർത്തും സൗജന്യമായി ഇത്തരമൊരു വലിയ മേളഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു പതിറ്റാണ്ടിലേറെയാ യിവിദ്യഭ്യാസ സേവനരംഗത്തെ സജീവ സാന്നിധ്യമാണ് തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൈക്രോടെക് ഗ്രൂപ്പ്.

മാർച്ച് 30,31 തീയതികളിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ്ഇൻഡസ്ട്രിയിൽ വച്ചാണ് കരിയർ ജേർണി 2018 നടക്കുന്നത്. പ്രവേശനംസൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് ഇമെയിൽ, എസ്എംഎസ് എന്നിവ മുഖേനടിക്കറ്റ് ലഭിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി www.thecareerjourney.in/registration എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ 0525773131എന്ന നമ്പരിലേക്ക് വിളിക്കാം.