- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിന് ലിജോ ജോസ് പല്ലിശേരിയുടെ ഈ മ യൗ കാണണം? പേരിലെ കൗതുകം മാത്രമല്ല പ്രത്യേകതകൾ വേറെയും; പ്രിവ്യു ഷോ കണ്ടിറങ്ങിയവർക്കെല്ലാം മികച്ച അിഭിപ്രായം; പതിനെട്ട് ദിവസങ്ങൾ കൊണ്ട് പൂർത്തീകരിച്ച ചിത്രത്തെ സ്വീകരിക്കാനൊരുങ്ങി ലിജോ ഫാൻസും
എൺപതിലധികം പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ലിജോ ജോസ് പല്ലിശേരി വീണ്ടും എത്തുകയാണ്. ഈ വർഷം തന്റെ രണ്ടാമത്തെ സിനിമയുമായി എത്തുമ്പോൾ ഒരിക്കൽകൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുക എന്നതിൽ കവിഞ്ഞൊന്നും ലിജോ ആഗ്രഹിക്കുന്നില്ല. പേരിൽ തന്നെ കൗതുകം നിറച്ചാണ് ലിജോയുടെ പുതിയ ചിത്രം എത്തുന്നത്. ഈ മ യൗ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കെഴുത്താണ് ഈ മ യൗ. കൊച്ചി പിവിആറിൽ ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടിറങ്ങിയവർക്കെല്ലാം ചിത്രത്തേക്കുറിച്ച് മികച്ച അിഭിപ്രായമാണ്. ഡബിൾ ബാരൽ എന്ന പരാജയ ചിത്രത്തിന് ശേഷം ഇറങ്ങിയ അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരെ അക്ഷരാർത്ഥിൽ ഞെട്ടിക്കുകയായിരുന്നു ലിജോ ജോസ് പല്ലിശേരി. ഈ മ യൗവിലും അത് ആവർത്തിച്ചിട്ടുണ്ടെന്നാണ് പ്രിവ്യു ഷോ കണ്ടവർ അഭിപ്രായപ്പെട്ടത്. ഇത് ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർദ്ധിപ്പിക്കുകയാണ്. കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന വിനായകന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും നെഞ്ചോട് ചേർക
എൺപതിലധികം പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ലിജോ ജോസ് പല്ലിശേരി വീണ്ടും എത്തുകയാണ്. ഈ വർഷം തന്റെ രണ്ടാമത്തെ സിനിമയുമായി എത്തുമ്പോൾ ഒരിക്കൽകൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുക എന്നതിൽ കവിഞ്ഞൊന്നും ലിജോ ആഗ്രഹിക്കുന്നില്ല.
പേരിൽ തന്നെ കൗതുകം നിറച്ചാണ് ലിജോയുടെ പുതിയ ചിത്രം എത്തുന്നത്. ഈ മ യൗ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കെഴുത്താണ് ഈ മ യൗ. കൊച്ചി പിവിആറിൽ ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടിറങ്ങിയവർക്കെല്ലാം ചിത്രത്തേക്കുറിച്ച് മികച്ച അിഭിപ്രായമാണ്.
ഡബിൾ ബാരൽ എന്ന പരാജയ ചിത്രത്തിന് ശേഷം ഇറങ്ങിയ അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരെ അക്ഷരാർത്ഥിൽ ഞെട്ടിക്കുകയായിരുന്നു ലിജോ ജോസ് പല്ലിശേരി. ഈ മ യൗവിലും അത് ആവർത്തിച്ചിട്ടുണ്ടെന്നാണ് പ്രിവ്യു ഷോ കണ്ടവർ അഭിപ്രായപ്പെട്ടത്. ഇത് ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർദ്ധിപ്പിക്കുകയാണ്.
കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന വിനായകന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും നെഞ്ചോട് ചേർക്കുന്നു. സംസ്ഥാന പുരസ്‌കാരം നേടി കൊടുത്ത ഗംഗ എന്ന കഥാപാത്രത്തേക്കാൾ മികച്ചതായിരിക്കും ഈ മ യൗവിലെ കഥാപാത്രം എന്നാണ് വിലയിരുത്തുന്നത്. ചെമ്പൻ വിനോദ് ജോസ് എന്ന നടനെ മലയാളത്തിന് സമ്മാനിച്ചത് ലിജോ ജോസ് പല്ലിശേരിയാണ്. തന്റെ കരിയറിൽ എടുത്ത് പറയാൻ നിരവധി കഥാപത്രങ്ങളെ അവതരിപ്പിച്ചെങ്കിലും അവയിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നതും കരിയറിലെ മികച്ച പ്രകടനവുമായിരിക്കും ഈ ചിത്രത്തിലേതെന്നാണ് അഭിപ്രായം.
അങ്കമാലി ഡറീസിന് കൊഴുപ്പേകിയിരുന്നത് പ്രശാന്ത് പിള്ള ഒരുക്കിയ സംഗീതമായിരുന്നെങ്കിൽ ഈ മ യൗവിൽ കഥയ്ക്കും സിനിമയുടെ മേക്കിംഗിനുമാണ് ലിജോ ജോസ് പല്ലിശേരി പ്രാധാന്യം നൽകിയിരിക്കുന്നത്. ഈ ചിത്രത്തിൽ ടൈറ്റിൽ ക്രെഡിറ്റ് സോംങ് മാത്രമാണുള്ളത്. പശ്ചാത്തല സംഗീതത്തിനും കാര്യമായ പ്രാധാന്യമില്ല.
പതിനെട്ട് ദിവസങ്ങൾ കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ദേശീയ പുരസ്‌കാരം നേടിയ പിഎഫ് മാത്യൂസാണ് ഈ മ യൗവിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരിക്കഥാകൃത്ത് എന്ന നിലയിൽ തനിക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.



