- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനെട്ട് ദിവസം കൊണ്ട് ഷൂട്ടിങ് തീർത്ത് ലിജോ ജോസ് പല്ലിശേരി ചിത്രം റിലിസിനൊരുങ്ങുന്നു; ഈ മ യൗവിന്റെ ടീസർ കാണാം
അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം ഈ. മ. യൗ റിലിസിനൊരുങ്ങുകയാണ്. ഇതിന് മു്‌ന്നോടിയായി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. വെറും പതിനെട്ട് ദിവസം കൊണ്ട് ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. വിനായകൻ, ചെമ്പൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈശോ മറിയം യൗസേഫ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ. മ. യൗ. ചിത്രത്തിന്റെ ആദ്യ ടീസർ നടൻ ജയസൂര്യയാണ് പുറത്തിറക്കിയത്. മികച്ച അഭിപ്രായവും ടീസറിന് ലഭിച്ചിരുന്നു. കൊച്ചി കേന്ദ്രമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജേഷ് കുളങ്ങര നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന പി.എഫ് മാത്യൂസാണ്. ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. ഡിസംബറിൽ ഈ. മ. യൗ തീയേറ്ററുകളിലെത്തും.
അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം ഈ. മ. യൗ റിലിസിനൊരുങ്ങുകയാണ്. ഇതിന് മു്‌ന്നോടിയായി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. വെറും പതിനെട്ട് ദിവസം കൊണ്ട് ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.
വിനായകൻ, ചെമ്പൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈശോ മറിയം യൗസേഫ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ. മ. യൗ. ചിത്രത്തിന്റെ ആദ്യ ടീസർ നടൻ ജയസൂര്യയാണ് പുറത്തിറക്കിയത്. മികച്ച അഭിപ്രായവും ടീസറിന് ലഭിച്ചിരുന്നു.
കൊച്ചി കേന്ദ്രമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജേഷ് കുളങ്ങര നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന പി.എഫ് മാത്യൂസാണ്. ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. ഡിസംബറിൽ ഈ. മ. യൗ തീയേറ്ററുകളിലെത്തും.
Next Story