- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിജോ ജോസ് പെല്ലിശേരി ചിത്രം ഈ മ യൗവിന്റെ രണ്ടാം ട്രെയിലറിനും വമ്പൻ വരവേല്പ്പൊരുക്കി ആരാധകർ; കടലോരവാസികളുടെ ജീവിതം പറയുന്ന ചിത്രം വെള്ളിയാഴ്‌ച്ച തിയേറ്ററുകളിൽ
അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഈ.മ.യൗ റിലിസിനൊരുങ്ങുകയാണ്. ചിത്രം ഈ വെള്ളിയാഴ്‌ച്ച തിയേറ്ററുകളിലെത്തും. റിലീസിന് മുമ്പായി ചിത്രത്തിന്റെ രണ്ടാം ട്രെയിലർ പുറത്തിറങ്ങിയതും സോഷ്യൽമീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.സിനിമയുടെ ട്രെയിലർ ആഷിക്ക് അബുവാണ് ഫേസ്‌ബുക്കിലൂടെ പുറത്തിറക്കിയത്. വിനായകൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് ഈ.മ.യൗ. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന സംവിധായകനായതു കൊണ്ടു തന്നെ ലിജോയുടെ സിനിമകൾക്ക് പ്രാധാന്യമേറെയാണ്. ആ പ്രതീക്ഷകൾ അസ്ഥാനത്താകില്ല എന്ന സൂചന നൽകുന്നതാണ് ഈ.മ.യൗവിന്റെ രണ്ടാം ട്രെയിലർ. കടലോരവാസികളുടെ ജീവിതം പറയുന്ന ചിത്രം മുമ്പ് രണ്ട് തവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷൻ. പി
അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഈ.മ.യൗ റിലിസിനൊരുങ്ങുകയാണ്. ചിത്രം ഈ വെള്ളിയാഴ്‌ച്ച തിയേറ്ററുകളിലെത്തും. റിലീസിന് മുമ്പായി ചിത്രത്തിന്റെ രണ്ടാം ട്രെയിലർ പുറത്തിറങ്ങിയതും സോഷ്യൽമീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.സിനിമയുടെ ട്രെയിലർ ആഷിക്ക് അബുവാണ് ഫേസ്‌ബുക്കിലൂടെ പുറത്തിറക്കിയത്.
വിനായകൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് ഈ.മ.യൗ. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന സംവിധായകനായതു കൊണ്ടു തന്നെ ലിജോയുടെ സിനിമകൾക്ക് പ്രാധാന്യമേറെയാണ്.
ആ പ്രതീക്ഷകൾ അസ്ഥാനത്താകില്ല എന്ന സൂചന നൽകുന്നതാണ് ഈ.മ.യൗവിന്റെ രണ്ടാം ട്രെയിലർ. കടലോരവാസികളുടെ ജീവിതം പറയുന്ന ചിത്രം മുമ്പ് രണ്ട് തവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.
ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷൻ. പി.എഫ് മാത്യൂസ് തിരക്കഥ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജേഷ് ജോർജ് കുളങ്ങരയാണ്.