- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ.മ.യൗ 2015ൽ പുറത്തിറങ്ങിയ ശവത്തിന്റെ പകർപ്പോ? ആരോപണവുമായി ഫെയ്ബുക്കിൽ സംവിധായകൻ ഡോൺ പാലത്തറ; രണ്ടു സിനിമയും തമ്മിൽ മലയോരവും കടലോരവും ബ്ലാക്ക് ആൻഡ് വൈറ്റും കളറും തമ്മിലുള്ള വ്യത്യാസം മാത്രമെന്ന് എഴുത്തുകാരൻ സതീഷ് ബാബുവും; ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ ആഞ്ഞടിച്ച് സിനിമ പ്രേമികൾ
സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സംവിധായകനും മികച്ച സഹനടിക്കും സൗണ്ട് ഡിസൈനും ഉള്ള പുരസ്‌കാരങ്ങൾ നേടി ഈ.മ.യൗ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ആമേൻ എന്ന മൂവി ഇറങ്ങിയതിനു ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന ഒറ്റക്കാരണത്താൽ മലയാളികൾ തിേറ്റരിലേക്ക് ഇടിച്ചു കേറാൻ തുടങ്ങിയത്. എന്നാൽ ഈ.മ.യൗവിനെതിരെ നിരവധി വിമർഷനങ്ങളാാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നത്. 2015ൽ പുറത്തിറങ്ങിയ 'ശവം' സിനിമയുടെ പകർപ്പാണ് ഈ.മ.യൗ എന്ന ആരോപണവുമായി ഫേസ്‌ബുക്കിൽ രംഗത്തെത്തിയിരിക്കുകയാണ് ശവത്തിന്റെ സംവിധായകൻ ഡോൺ പാലത്തറ. സംഭവം ഫേസ്‌ബുക്കിൽ ലിജോ ജോസ് പെല്ലിശ്ശേരിയ്‌ക്കെതിരെ സിനിമാ പ്രേമികളിൽ നിന്നും കടുത്ത വിമർശനങ്ങൾക്കു വഴി വെക്കുകയാണ്. എന്നാൽ അതേ സമയം ലിജോ ജോസ് പെല്ലിശ്ശേരി ചെയ്തതു ക്രൂരതയാണെന്നു സംവിധായകനും എഴുത്തുകാരനുമായ സതീഷ് ബാബുവും ഫേസ്‌ബുക്കിൽ കുറിച്ചു. ശവവും ഈ.മ.യൗ തമ്മിലുള്ള വ്യത്യാസം മലയോരവും കടലോരവും ബ്ലാക്ക് ആൻഡ് വൈറ്റും കളറും തമ്മിലുള്ള വ്യത്യാസമാണ്. അല്ലാതെ കടലും കടലാടിയും തമ്മിലുള്ള അന്തരമല്ല എന
സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സംവിധായകനും മികച്ച സഹനടിക്കും സൗണ്ട് ഡിസൈനും ഉള്ള പുരസ്‌കാരങ്ങൾ നേടി ഈ.മ.യൗ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ആമേൻ എന്ന മൂവി ഇറങ്ങിയതിനു ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന ഒറ്റക്കാരണത്താൽ മലയാളികൾ തിേറ്റരിലേക്ക് ഇടിച്ചു കേറാൻ തുടങ്ങിയത്. എന്നാൽ ഈ.മ.യൗവിനെതിരെ നിരവധി വിമർഷനങ്ങളാാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നത്.
2015ൽ പുറത്തിറങ്ങിയ 'ശവം' സിനിമയുടെ പകർപ്പാണ് ഈ.മ.യൗ എന്ന ആരോപണവുമായി ഫേസ്‌ബുക്കിൽ രംഗത്തെത്തിയിരിക്കുകയാണ് ശവത്തിന്റെ സംവിധായകൻ ഡോൺ പാലത്തറ. സംഭവം ഫേസ്‌ബുക്കിൽ ലിജോ ജോസ് പെല്ലിശ്ശേരിയ്‌ക്കെതിരെ സിനിമാ പ്രേമികളിൽ നിന്നും കടുത്ത വിമർശനങ്ങൾക്കു വഴി വെക്കുകയാണ്. എന്നാൽ അതേ സമയം ലിജോ ജോസ് പെല്ലിശ്ശേരി ചെയ്തതു ക്രൂരതയാണെന്നു സംവിധായകനും എഴുത്തുകാരനുമായ സതീഷ് ബാബുവും ഫേസ്‌ബുക്കിൽ കുറിച്ചു. ശവവും ഈ.മ.യൗ തമ്മിലുള്ള വ്യത്യാസം മലയോരവും കടലോരവും ബ്ലാക്ക് ആൻഡ് വൈറ്റും കളറും തമ്മിലുള്ള വ്യത്യാസമാണ്. അല്ലാതെ കടലും കടലാടിയും തമ്മിലുള്ള അന്തരമല്ല എന്നും സതീഷ് ബാബു പറയുന്നു.
എന്നാൽ ശവം സംവിധായകന് ഡോണ് പാലത്തറയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:
ശവവുമായി സാമ്യം ഉണ്ടെന്ന് ട്രെയ്ലറുകൾ കഴിഞ്ഞ വർഷം ഒടുവിൽ വന്നപ്പോൾ മുതലേ പലരും സൂചിപ്പിച്ചതിനാൽ റിലീസ് ദിവസം തന്നെ ഈ.മാ.യൗ പോയി കണ്ടു. ഒരു മരണ വീട് തന്നെ പശ്ചാത്തലം, കാണിക്കുന്നത് ഒരു രാത്രിയും പകലും തന്നെ. ശവത്തിൽ ഒരു കേന്ദ്ര കഥാപാത്രമോ ഒരു overarching കഥയോ ഒഴിവാക്കിയിരുന്നത് ഈമായൗവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശവത്തിൽ ചിക്കൻ കറി കന്യാസ്ത്രീയ്ക്ക് എടുത്തുകൊടുത്തേക്കാൻ അമ്മച്ചി പറയുന്നെങ്കിൽ ഈമായൗവിൽ താറാവ് കറി കറുത്ത-മോളിക്ക് കൊടുത്തേക്കാൻ മകൻ പറയുന്നു. ശവത്തിൽ പത്രക്കാരനോട് നേരിട്ട് വാർത്തയുടെയും ഫോട്ടോയുടെയും കാര്യം പറയുന്നെങ്കിൽ ഈമായൗവിൽ അതൊക്കെ ഫോണിൽ കൂടി പറയുന്നു. ശവത്തിൽ മരിച്ചയാളുടെ കാമുകി വരുന്നു, അത് ആളുകൾ വലിയ വിഷയമാക്കുന്നില്ല. ഈമായൗവിൽ മരിച്ചയാളുടെ കാമുകിയും മകനും വരുന്നു, അതൊരു പ്ലോട്ട്‌പോയിന്റ് ആകുന്നു. ശവത്തിൽ ഒരു പട്ടിയുണ്ട്, ഈമായൗവിൽ ഒരു പട്ടിയും താറാവും ഉണ്ട്. ശവത്തിൽ മലയോരഗ്രാമവും സുറിയാനി ക്രിസ്ത്യൻസും ആണ്, ഈമായൗവിൽ ലാറ്റിൻ ക്രിസ്ത്യൻസും തീരദേശവുമാണ്. ശവത്തിൽ vérité ശൈലി ആണ് സ്വീകരിച്ചിരിക്കുന്നത് ഈമായൗവിൽ മാജിക്കൽ റിയലിസമൊക്കെ ഉണ്ട്. ഇക്കാര്യങ്ങളാൽ തന്നെ ഈമായൗ ശവമല്ല.
ഡോൺ പാലത്തറയുടെയും സതീഷ് ബാബുവിന്റെയും ഫേസ്‌ബുക്ക പോസ്റ്റുകളിൽ ലിജോ ജോസ് പെല്ലിശ്ശേരിയ്‌ക്കെതിരെ ശക്തമായി പ്രതിഷേധമാണ് ഫേസ്‌ബുക്കിലൂടെ ഉയരുന്നത്.