- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിജോ ജോസ് പല്ലിശേരിയുടെ ഈ. മ. യൗ റീലിസിനെത്തിക്കാൻ ആഷിഖ് അബു; 18 ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കിയെങ്കിലും റിലീസ് വൈകിയ ചിത്രം മെയ് നാലിന് തിയേറ്ററുകളിൽ
ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ടും ചിത്രീകരണവേഗം കൊണ്ടും സകലരെയും ഞെട്ടിച്ച 'ഈ.മ.യൗ എന്ന ലിജോ ജോസ് പല്ലിശേരി ചിത്രം ഒടുവിൽ തിയേറ്ററുകളിലെത്തുന്നു. റിലീസ് അനിശ്ചിതത്വത്തിലായ ചിത്രത്തെ തിയേറ്ററുകളിലെത്തിക്കുന്നത് ആഷിക് അബു ആണ്.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പപ്പായ ഫിലിംസ് ചിത്രം ഏറ്റെടുത്ത വിവരം ആഷിഖ് അറിയിച്ചത്. ആഷിഖ്‌ന്റെ പോസ്റ്റ് സംവിധായകൻ ലിജോ ജോസ് പങ്കുവെച്ചിട്ടുമുണ്ട്. ചിത്രം മെയ് നാലിന് തീയേറ്ററുകളിലെത്തും. മുമ്പ് രണ്ടു തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്ന ചിത്രം തിയെറ്ററഉകളിലെത്താത്തിനെപറ്റി പല അഭ്യൂഹങ്ങളും പരന്നിരുന്നു. കൺട്രി വൈഡ് റിലീസ് നൽകുവാനാണ് റിലീസ് തിയതി മാറ്റിയതെന്നും പ്രിവ്യു ഷോയിൽ നിന്നും ലഭിച്ച പ്രതീക്ഷയനുസരിച്ച് സിനിമയെ കൂടുതൽ വലിയ വേദിയിലും പ്രേക്ഷകരിലേക്കും എത്തിക്കാനുള്ള നിർമ്മാതാക്കളുടെയും സിനിമയുടെ അണിയറ പ്രവർത്തകരുടെയും തീരുമാനമാണിതെന്നും പെല്ലിശ്ശേരി വ്യക്തമാക്കിയിരുന്നു. കൂടാതെ ചിത്രത്തിന്റെ ഡിജിറ്റൽ ജോലികൾ ബാക്കിയുള്ളതിനാലാണ് റിലീസ് വൈകുന്നതെന്നും രാത്രികാല
ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ടും ചിത്രീകരണവേഗം കൊണ്ടും സകലരെയും ഞെട്ടിച്ച 'ഈ.മ.യൗ എന്ന ലിജോ ജോസ് പല്ലിശേരി ചിത്രം ഒടുവിൽ തിയേറ്ററുകളിലെത്തുന്നു. റിലീസ് അനിശ്ചിതത്വത്തിലായ ചിത്രത്തെ തിയേറ്ററുകളിലെത്തിക്കുന്നത് ആഷിക് അബു ആണ്.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പപ്പായ ഫിലിംസ് ചിത്രം ഏറ്റെടുത്ത വിവരം ആഷിഖ് അറിയിച്ചത്. ആഷിഖ്‌ന്റെ പോസ്റ്റ് സംവിധായകൻ ലിജോ ജോസ് പങ്കുവെച്ചിട്ടുമുണ്ട്.
ചിത്രം മെയ് നാലിന് തീയേറ്ററുകളിലെത്തും. മുമ്പ് രണ്ടു തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്ന ചിത്രം തിയെറ്ററഉകളിലെത്താത്തിനെപറ്റി പല അഭ്യൂഹങ്ങളും പരന്നിരുന്നു. കൺട്രി വൈഡ് റിലീസ് നൽകുവാനാണ് റിലീസ് തിയതി മാറ്റിയതെന്നും പ്രിവ്യു ഷോയിൽ നിന്നും ലഭിച്ച പ്രതീക്ഷയനുസരിച്ച് സിനിമയെ കൂടുതൽ വലിയ വേദിയിലും പ്രേക്ഷകരിലേക്കും എത്തിക്കാനുള്ള നിർമ്മാതാക്കളുടെയും സിനിമയുടെ അണിയറ പ്രവർത്തകരുടെയും തീരുമാനമാണിതെന്നും പെല്ലിശ്ശേരി വ്യക്തമാക്കിയിരുന്നു.
കൂടാതെ ചിത്രത്തിന്റെ ഡിജിറ്റൽ ജോലികൾ ബാക്കിയുള്ളതിനാലാണ് റിലീസ് വൈകുന്നതെന്നും രാത്രികാല രംഗങ്ങൾ കൂടുതലുള്ള ചിത്രം ഡിജിറ്റൽ ജോലികൾ കഴിഞ്ഞപ്പോൾ കൂടുതൽ ഇരുണ്ടതോടെ മാറ്റി ചെയ്യണമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ചില ചലച്ചിത്രമേളകൾക്ക് പ്രദർശിപ്പിക്കാൻ ക്ഷണം കിട്ടിയതും റിലീസ് വൈകാൻ കാരണമായി.എന്തായാലും ചിത്രത്തിന്റെ റീലിസിനെപ്പറ്റിയുടെ അനിശ്ചിത്വത്തിന് ഒടുവിൽ തീരുമാനമായിരിക്കുകയാണ്.
സമുദ്ര തീരനഗരമായ കൊച്ചിയിലൂടെ കടന്നുപോയ പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് അധിനിവേശങ്ങൾ ശേഷിപ്പിച്ച സാംസ്‌കാരികമായ അടിമണ്ണിൽ നിന്നു ഊറിക്കൂടിയതാണ് 'ഈ.മ.യൗ.'വിന്റെ പ്രമേയപരിസരം. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. വിനായകൻ, ചെമ്പൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് തീർത്തത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷൻ.
ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ അവാർഡ് നേടിയ പി എഫ് മാത്യൂസ് രചന നിർവഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോർജ് കുളങ്ങരയാണ് നിർമ്മാണം.