- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലവുമായി ഈടയുടെ ട്രെയിലറെത്തി; ഷെയ്ൻ നിഗവും നിമിഷാ സജയനും ജോഡികളാകുന്ന ചിത്രം വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ
ഷെയ്ൻ നിഗവും നിമിഷ സജയനും ക്രേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഈടയുടെ ട്രെയിലർ റെത്തി. കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലമാണ് ട്രെയിലറിൽ ഒരുക്കിയിരിക്കുന്നത്. ചിത്രം ജനുവരി അഞ്ചിന് തീയേറ്ററുകളിൽ എത്തും. എം.ബി.എ കഴിഞ്ഞു മൈസൂരിലെ ഒരു ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്ന ആനന്ദിന്റെയും യാദൃശ്ചികമായി പരിചയപ്പെട്ട ഐശ്വര്യയുടെയും പ്രണയത്തെ ഉത്തര മലബാറിന്റെ പശ്ചാത്തലത്തിൽ ആവിഷ്‌കരിച്ചതാണ് ചിത്രം.പ്രശസ്ത ചിത്രസംയോജകൻ ബി. അജിത്ത് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈട എൽ.ജെ. ഫിലിംസാണ് പ്രദർശനത്തിനെത്തിക്കുന്നത്. കളക്ടീവ് ഫേസ് വൺ അവതരിപ്പിക്കുന്ന ഡെൽറ്റ സ്റ്റുഡിയോയുടെ ബാനറിൽ ഷർമ്മിള രാജയാണ് ഈട നിർമ്മിക്കുന്നത്. സുകുമാർ തെക്കേപ്പാട്ട്, ടി.ആർ. എസ്. മുത്തുകുമാർ, ഇ.കെ. അയ്യപ്പൻ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാർ. രാജീവ് രവിയുടെ അസോസിയേറ്റായിരുന്ന പപ്പുവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
ഷെയ്ൻ നിഗവും നിമിഷ സജയനും ക്രേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഈടയുടെ ട്രെയിലർ റെത്തി. കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലമാണ് ട്രെയിലറിൽ ഒരുക്കിയിരിക്കുന്നത്. ചിത്രം ജനുവരി അഞ്ചിന് തീയേറ്ററുകളിൽ എത്തും.
എം.ബി.എ കഴിഞ്ഞു മൈസൂരിലെ ഒരു ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്ന ആനന്ദിന്റെയും യാദൃശ്ചികമായി പരിചയപ്പെട്ട ഐശ്വര്യയുടെയും പ്രണയത്തെ ഉത്തര മലബാറിന്റെ പശ്ചാത്തലത്തിൽ ആവിഷ്‌കരിച്ചതാണ് ചിത്രം.പ്രശസ്ത ചിത്രസംയോജകൻ ബി. അജിത്ത് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈട എൽ.ജെ. ഫിലിംസാണ് പ്രദർശനത്തിനെത്തിക്കുന്നത്.
കളക്ടീവ് ഫേസ് വൺ അവതരിപ്പിക്കുന്ന ഡെൽറ്റ സ്റ്റുഡിയോയുടെ ബാനറിൽ ഷർമ്മിള രാജയാണ് ഈട നിർമ്മിക്കുന്നത്. സുകുമാർ തെക്കേപ്പാട്ട്, ടി.ആർ. എസ്. മുത്തുകുമാർ, ഇ.കെ. അയ്യപ്പൻ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാർ. രാജീവ് രവിയുടെ അസോസിയേറ്റായിരുന്ന പപ്പുവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.