- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാദർ ജയിംസ് പനവേലിന് പിന്നാലെ ജിത്തു ജോസഫിന് നേരെയും സൈബർ ആക്രമണം; പ്രതിഷേധം ഫാദറിന്റെ വിഡിയോ പങ്കുവെച്ചെന്നാരോപിച്ച്
തിരുവനന്തപുരം: ഈശോ സിനിമയുമായി ബന്ധപ്പെട്ട് ഫാദർ ജെയിംസ് പനവേലിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സംവിധായകൻ ജീത്തു ജോസഫിനെതിരേ സൈബറാക്രമണം. സിനിമയുടെ പേരിൽ വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്ന അഭിപ്രായമായിരുന്നു ജയിംസ് പനവേൽ പറഞ്ഞത്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങൾ ജീത്തു ജോസഫ് പങ്കുവച്ചതിന് തൊട്ടുപിന്നാലെയാണ് വിശ്വാസികൾ എന്ന അവകാശപ്പെടുന്ന ചിലർ സംവിധായകനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
ജീത്തു ജോസഫിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്നും വിശ്വാസികളെക്കുറിച്ച് പറയാൻ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും പറഞ്ഞാണ് സൈബർ ആക്രമണം. സിനിമാക്കാർ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണെന്നും വിമർശകർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story