- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എഫാത്ത 2016' ഏകദിന യുവജനസംഗമം നടത്തി
ന്യൂഡൽഹി: ഫരീദാബാദ് രൂപതയിലെ ജസോള ഇടവകയിലെ യുവജന സംഘടനയായ ഡിഎസ്വൈഎം, ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള യുവതീയുവാക്കൾക്കായി 'എഫാത്ത 2016' ഏകദിന യുവജനസംഗമം നടത്തി.അഞ്ഞൂറിൽപരം യുവജനങ്ങൾ പങ്കെടുത്ത സംഗമം തങ്ങളുടെ ജീവിതങ്ങളെ ആഴത്തിൽ സ്പർശിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ദൈവസാന്നിധ്യം നിറഞ്ഞു നിന്ന ദിവ്യകാരുണ്യ ആരാധനയിലും രോഗശാ
ന്യൂഡൽഹി: ഫരീദാബാദ് രൂപതയിലെ ജസോള ഇടവകയിലെ യുവജന സംഘടനയായ ഡിഎസ്വൈഎം, ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള യുവതീയുവാക്കൾക്കായി 'എഫാത്ത 2016' ഏകദിന യുവജനസംഗമം നടത്തി.
അഞ്ഞൂറിൽപരം യുവജനങ്ങൾ പങ്കെടുത്ത സംഗമം തങ്ങളുടെ ജീവിതങ്ങളെ ആഴത്തിൽ സ്പർശിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ദൈവസാന്നിധ്യം നിറഞ്ഞു നിന്ന ദിവ്യകാരുണ്യ ആരാധനയിലും രോഗശാന്തി ശുശ്രൂഷയിലും നിരവധിപേർ സൗഖ്യം പ്രാപിച്ചതായി സാക്ഷ്യപ്പെടുത്തി.
രാവിലെ ജസോള ഫാത്തിമ മാതാ ഫൊറോന പള്ളി വികാരി ഫാ. ജേക്കബ് നങ്ങേലിമാലിൽ സംഗമം ഉദ്ഘാടനം ചെയ്തു. പ്രശസ്ത വചന പ്രഘോഷകനായ ബ്രദർ സന്തോഷ് കരുമത്ര മുഖ്യ പ്രഭാഷണം നടത്തി. ഫാ. ബിനോയി വാഴയിൽ, കൈക്കാരന്മാർ, പാരിഷ് കൗൺസിൽ, ഡിഎസ്വൈഎം ആനിമേറ്റർമാർ, ഭാരവാഹികൾ എന്നിവർ സംഗമത്തിനു നേതൃത്വം നല്കി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
Next Story