പാരിസ്: അല്ലാഹു അക്‌ബർ വിളിച്ച് കത്തിവീശി പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പാരിസിലാണ് സംഭവം. സംഭവത്തെ തുടർന്ന് ഭീതിയിൽ ഈഫൽ ടവർ അടിന്തരമായി ഒഴിപ്പിച്ചു. 19കാരനായ യുവാവാണ് കത്തിവീശി ഈഫൽ ടവറിന് സമീപം കത്തിവീശി പരിഭ്രാന്തി പടർത്തിയത്. സെന്റ്-ജർമ്മൻ ഫുട്‌ബോൾ ടീഷർട്ട് ധരിച്ചാണ് യുവാവ് എത്തിയത്. കത്തി വീശിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതേസമയം ഈഫൽ ടവർ പരിസരത്തിന് അനേകം പേർ ഉണ്ടായിരുന്നതിനാൽ ഉടൻ തന്നെ ആളുകളെ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു.