- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിൽ മുട്ടകൾ കീടനാശിനി വിമുക്തമെന്ന് അധികൃതർ; ഗുണനിലവാരം ഉറപ്പാക്കിയ മുട്ടകൾ മാത്രമേ വിപണിയിലുള്ളൂവെന്ന് എവിഎ
സിംഗപ്പൂരിൽ: സിംഗപ്പൂരിൽ വിൽക്കപ്പെടുന്ന മുട്ടകൾ കീടനാശിനി വിമുക്തമാണെന്നും കഴിക്കുന്നതിൽ ആർക്കും ആശങ്ക വേണ്ടെന്നും അഗ്രി-ഫുഡ് ആൻഡ് വെറ്ററിനറി അഥോറിറ്റി (AVA) സിംഗപ്പൂർ വ്യക്തമാക്കി. യൂറോപ്പിൽ വിൽക്കപ്പെടുന്ന കോഴിമുട്ടകൾ ഫ്രോണിൽ എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തും മുട്ടകളുടെ കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു. മുട്ടകളിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും സിംഗപ്പൂരിലേക്ക് മുട്ടകൾ വരുന്നില്ലെന്ന് എവിഎ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. മൃഗങ്ങളെ ബാധിക്കുന്ന പേൻ, ചെള്ള് തുടങ്ങിയവയെ തുരത്തുന്നതിന് ഉപയോഗിക്കുന്ന കീടനാശിനിയാണ് ഫ്രോണിൽ. ഫോണിന്റെ സാന്നിധ്യം കണ്ടെത്തിയ നെതർലാൻഡ്‌സ്, ബെൽജിയം, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിലെ കോഴി ഫാമുകൾ തുടർന്ന് അടയ്ക്കുകയും ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഹോംങ്കോഗിൽ ഇറക്കുമതി ചെയ്ത മുട്ടകളിൽ ചിലതിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതാണ് സിംഗപ്പൂരിലും ഇതേചൊല്ലി ആശങ്ക ഉടലെടുത്തത്. എന്നാൽ ഇവിടേയ്ക്ക് ലോക്കൽ
സിംഗപ്പൂരിൽ: സിംഗപ്പൂരിൽ വിൽക്കപ്പെടുന്ന മുട്ടകൾ കീടനാശിനി വിമുക്തമാണെന്നും കഴിക്കുന്നതിൽ ആർക്കും ആശങ്ക വേണ്ടെന്നും അഗ്രി-ഫുഡ് ആൻഡ് വെറ്ററിനറി അഥോറിറ്റി (AVA) സിംഗപ്പൂർ വ്യക്തമാക്കി. യൂറോപ്പിൽ വിൽക്കപ്പെടുന്ന കോഴിമുട്ടകൾ ഫ്രോണിൽ എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തും മുട്ടകളുടെ കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു.
മുട്ടകളിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും സിംഗപ്പൂരിലേക്ക് മുട്ടകൾ വരുന്നില്ലെന്ന് എവിഎ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. മൃഗങ്ങളെ ബാധിക്കുന്ന പേൻ, ചെള്ള് തുടങ്ങിയവയെ തുരത്തുന്നതിന് ഉപയോഗിക്കുന്ന കീടനാശിനിയാണ് ഫ്രോണിൽ. ഫോണിന്റെ സാന്നിധ്യം കണ്ടെത്തിയ നെതർലാൻഡ്‌സ്, ബെൽജിയം, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിലെ കോഴി ഫാമുകൾ തുടർന്ന് അടയ്ക്കുകയും ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഹോംങ്കോഗിൽ ഇറക്കുമതി ചെയ്ത മുട്ടകളിൽ ചിലതിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതാണ് സിംഗപ്പൂരിലും ഇതേചൊല്ലി ആശങ്ക ഉടലെടുത്തത്. എന്നാൽ ഇവിടേയ്ക്ക് ലോക്കൽ ഫാമുകളിൽ നിന്നും മലേഷ്യൻ പൗൾട്രി ഫാമുകളിൽ നിന്നുമാണ് മുട്ടയെത്തുന്നുള്ളൂ എന്നതാണ് അധികൃതരുടെ വിശദീകരണം. നിലവിലുള്ള ആശങ്കയെ തുടർന്ന് ഇവിടേയ്ക്ക് ഇറക്കുമതി ചെയ്യുന്ന മുട്ടകൾ ഗുണനിലവാരം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും സുരക്ഷിതമായി ഇവ കഴിക്കാമെന്നും എവിഎ ഉറപ്പു നൽകുന്നു.